“തോക്കിൽ കേറി വെടിവയ്ക്കാതെ, ആദിത്യ. ഒരു കൂട്ടം അപരാധികൾ രാത്രിയിൽ ദ്വീപിൽ അതിക്രമിച്ച് കയറി. അവർ അകത്തേക്ക് കയറിയതും സെക്യൂരിറ്റി അലാറം അടിക്കാൻ തുടങ്ങി. ദ്വീപിൽ ഉണ്ടായിരുന്ന ആ കോടീശ്വരൻ ഫെർണാണ്ടസ് അവിടെ സെക്യൂരിറ്റിയുടെ ഭാഗമായി ഉണ്ടായിരുന്ന ഒരു സബ്മറീനിൽ കയറി രക്ഷപ്പെട്ടു”.
“അത് നന്നായി”, ആദിത്യൻ പറഞ്ഞു.
“ഇല്ല”, പ്രിയ മുരണ്ട്‍ കൊണ്ട് പറഞ്ഞു. “അയാൾ ബാക്കി എല്ലാവരെയും ദ്വീപിൽ ആ കാപാലികൻ മാരുടെ ഇരയായി ഉപേക്ഷിച്ചിട്ട് ആണ് പോയത് അയാളുടെ അമ്മയെ ഉൾപ്പടെ. ആ നടി ജെന്നിഫറും കുട്ടികളും വേറെ ഇരുപത്തിമൂന്ന് പേരും റോക്കിയും ഉണ്ടായിരുന്നു”.
“അപ്പോൾ റോക്കി ആ അപരാധികളെ ശെരിപ്പെടുത്തിയോ?”, ആദിത്യൻ ചോദിച്ചു.
“അതെ, റോക്കിക്ക് ആ അപരാധികളുടെ ശ്രെദ്ധ തിരിക്കാനായി അവിടത്തെ പ്രധാന കെട്ടിടം തീവയ്‌ക്കേണ്ടി വന്നു. റോക്കി ഓരോ അപരാധികളെയും കൊല്ലുന്ന സമയത്ത് കാലിൽ വെടിയുണ്ട കൊണ്ടു പക്ഷെ അവരെ എല്ലാം റോക്കി തകർത്ത് തരിപ്പണം ആക്കി”. പ്രിയ തല ആട്ടികൊണ്ട് പറഞ്ഞു.
“കേട്ടിട്ട് റാംബോ സിനിമ പോലെ ഉണ്ട്”, ആദിത്യൻ പറഞ്ഞു.
“അതെ, അടുത്ത ദിവസം ആ കോടിശ്വരൻ ഫെർണാണ്ടസ് ഉച്ച ഭക്ഷണത്തിനായി ദ്വീപിലേക്ക് ഒളി താവളത്തിൽ നിന്ന് തിരിച്ച് വന്നു. ആ സമയം കൊണ്ട് പോലീസും കൂടുതൽ സെക്യൂരിറ്റിയും ദ്വീപിൽ വന്നു. അയാളുടെ മീഡിയ ആൾക്കാർ ഒരു ഇടിമിന്നലും അതെ തുടർന്ന് ഉണ്ടായ തീപിടുത്തത്തെ കുറിച്ച് പത്രക്കാർക്ക് വാർത്ത നൽകി. നിന്നെ നടി ജെന്നിഫർ അയാളുടെ അമ്മയെ രക്ഷിച്ച കഥയും”, പ്രിയ പറഞ്ഞു.
“അപ്പോൾ റോക്കി അയാളുടെ ദ്വീപിൽ ചിക്ത്സയിൽ കഴിയുന്നതിന് പകരം ഇവിടെ താമസിക്കുന്നത് എന്താണ്?”, ആദിത്യൻ ചോദിച്ചു. “അവർ തമ്മിൽ തെറ്റി പിരിഞ്ഞോ?”.
“അതെ, ആ കോടീശ്വരൻ ഫെർണാണ്ടസ് എല്ലാവരുടെ മുൻപിൽ വച്ച് റോക്കിയെ പുകഴ്ത്തി സംസാരിച്ചു. റോക്കി എല്ലാവരെയും അയാളുടെ കുടുംബത്തെയും രക്ഷിച്ചത് കൊണ്ട് ഒരു ബോണസും ചികത്സാ ചിലവും വാഗ്ദാനം ചെയ്തു. ഇത് പോലൊരു പേടിത്തൂറിയിൽ നിന്ന് എന്തെങ്കിലും സ്വീകരിക്കുന്നതിലും നല്ലത് സ്വയം ആത്മഹത്യ ചെയുന്നത് ആണെന്ന് റോക്കി എല്ലാവരുടെയും മുൻപിൽ വച്ച് പറഞ്ഞു”.
“റോക്കി അങ്ങനെ പറഞ്ഞോ?”, ആദിത്യൻ ചോദിച്ചു.
“പറഞ്ഞു, ഇത് അവിടെ ഉണ്ടായിരുന്ന മൂന്ന് ആൾക്കാരിൽ നിന്ന് ഞാൻ പറഞ്ഞ് കേട്ടതാണ്”, പ്രിയ ഉറപ്പിച്ച് പറഞ്ഞു. “മനു വർമ്മ ഇതിനെ കുറിച്ച് അറിഞ്ഞപ്പോൾ റോക്കിയെ ഇവിടെ കൊണ്ടുവന്ന് കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സാ നൽകി മുറിവുകൾ ഉണങ്ങുന്നത് വരെ ഈ ദ്വീപിൽ തങ്ങാനുള്ള സൗകര്യവും നൽകി. മനു വർമ്മ റോക്കിയുടെ അമ്മയെയും സഹോദര പുത്രനെയും ദ്വീപിൽ കൊണ്ട് വന്ന് രണ്ട് ആഴ്ച്ച താമസിപ്പിച്ചു”.
“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”, ആദിത്യൻ അൽപ്പം മടിച്ച് കൊണ്ട് ചോദിച്ചു. “ആ കോടേശ്വരൻ ഫെർണാണ്ടസ് ആദ്യമേ രക്ഷപ്പെട്ടത് നല്ല കാര്യം അല്ല?. ഞാൻ ഉദ്ദേശിച്ചത് അയാൾ അവിടെ ഇല്ലങ്കിൽ തട്ടികൊണ്ട് പോകാൻ വന്നവർക്ക് അവരുടെ കാര്യം സാധിക്കാൻ പറ്റില്ലല്ലോ?. അതല്ലേ അയാൾ ചെയ്യേണ്ടി ഇരുന്നതും?”.
“അതല്ലായിരുന്നു പ്രെശ്നം”, പ്രിയ ചിരിച്ച് കൊണ്ട് പറഞ്ഞു. “അലാറം അടിച്ചപ്പോൾ ആ കോടീശ്വരൻ ഫെർണാണ്ടസ് സേഫ് റൂമിന്റെ ചാവിയും എടുത്താണ് സബ്മറീനിൽ കയറി പോയത്. പേടിച്ച് ഓടുന്ന പൊക്കിൽ ബോട്ട് ജെട്ടിയിൽ ഉണ്ടായിരുന്ന അയാളുടെ പ്രായമായ അമ്മയെ തള്ളി താഴെ വെള്ളത്തിലേക്കും ഇട്ടു”.