“നിൽക്ക്, എനിക്ക് എന്റെ മുടി ഉണക്കണം”, ആദിത്യൻ പെട്ടെന്ന് പറഞ്ഞു.
“അത് അങ്ങനെ കിടന്നോട്ടെ”, പ്രിയ പെട്ടെന്ന് മറുപടി പറഞ്ഞു. “അവർ വിജാരിച്ചോളും ദ്രിതിയിൽ മുടി ഉണക്കാനുള്ള സമയം പോലും കിട്ടിയില്ല എന്ന്”.
“അത് ശെരിയും ആണല്ലോ”.
“ഉടുപ്പ് തിരയാൻ സമയം കളഞ്ഞത് ഒഴിച്ചാൽ”, പ്രിയ പറഞ്ഞു.
ആദിത്യൻ പ്രിയയുടെ പുറകെ താഴേക്ക് പോയി പൂളിന്റെ സൈഡിലൂടെ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് ബിസിനസ്സ് സ്യൂട്ടിന്റെ അകത്തേക്ക് കയറി. അവിടെ ഒരു മേശയുടെ പുറകിൽ അഡ്വക്കേറ്റ് പ്രഭാകരൻ ഇരിക്കുന്നത് കണ്ടു. അയാളുടെ മുൻപിൽ മേശയുടെ എതിർ വശത്ത് മൂന്ന് കസേരകൾ ഉണ്ടായിരുന്നു. ആദിയ ഇടത് വശത്തുള്ള കസേരയിലും ആദിര വലത് വശത്തുള്ള കസേരയിലും ഇരിക്കുക ആയിരുന്നു.
(തുടരും …..)
സ്നേഹപൂർവ്വം അതുല്യൻ.