കാലത്തിന്റെ കയ്യൊപ്പ് 1
Kaalathinte Kayyoppu | Author : Soulhacker
എന്റെ ഡ്രൈവർ ആണ് സെബാസ്റ്റിയൻ ,എന്റെ കൂടെ കൂടിയിട്ട് ഇതിപ്പോൾ രണ്ടര വര്ഷം ആയി .അമ്മയും അനിയത്തിയും മാത്രം .അവരുടെ കാര്യങ്ങൾ എല്ലാം ഞാൻ ആണ് നോക്കുന്നത് .അതുകൊണ്ടു തന്നെ വിശ്വസ്തൻ .നാട്ടിലേക്ക് ഉള്ള യാത്രയിൽ ആണ് ഞങ്ങൾ ,മദ്രാസ് നിന്നും ഇന്നലെ രാത്രി വിട്ടു .ഇപ്പോൾ ദേ കൊച്ചി എത്തി .അവൻ വണ്ടി അടുത്തുള്ള സ്റ്റാർ ഹോട്ടലിലേക്ക് കയറ്റി .ആ റേഞ്ച് ഉള്ള മുതലാളി ആണല്ലോ ഞാൻ ഇപ്പോൾ ,ഫുഡ് അടിച്ചു ഞങ്ങൾ ഇറങ്ങി .
എടാ .നിനക്കു റസ്റ്റ് വേണോ .
അഹ്.. ഇത്തിരി നേരം കിടന്നാൽ കൊള്ളാം എന്നുണ്ട് .
അഹ് എന്നാൽ വാ ,നമുക് ഇവിടെ ഒരു മുറി എടുക്കാം .എന്നിട്ട് ഉറങ്ങി ഫ്രഷ് ആയി ,ഉച്ച കഴിഞ്ഞു ഇറങ്ങാം ,
അഹ് ..ശെരി ഏട്ടാ
ഞാൻ രണ്ടു സിംഗിൾ മുറി അവിടെ തന്നെ എടുത്തു .ഒന്ന് അവനും ഒന്ന് എനിക്കും .
അഹ് സെബാട്ടി ഞാൻ അഥവാ ഉറങ്ങി പോയാൽ നീ എന്നെ വിളിച്ചേക്കണം .ഇപ്പോൾ മാണി ഒൻപതു ആയി ,നമുക് ഒരു ഒരു മണിക്ക് ഇറങ്ങാം അല്ലെ ..
അഹ് അതെ …അതാകുമ്പോൾ സാർ ഉദ്ദേശിച്ച സമയം അവിടെ എത്തും .ഉദ്ദേശിച്ച .കാര്യത്തിനും അവൻ ചിരിച്ചു .
ഉം .എന്നാൽ ശെരി..നീ കിടന്നോ .
ഞാൻ മുറിയിൽ ചെന്ന് ,ഒന്നു കുളിച്ചു .ഒരു ചെറിയ പെഗ് എടുത്തു .കട്ടിലിൽ തലയണ വെച്ച് ഓരോന്നും ഓർത്തു പോയി .
അമ്മാവന്റെ യും അമ്മായിമാരുടെയും ചൂരൽ കഷായവും ,ഒപ്പം മൂവാണ്ടൻ മാവിലെ കടി യാൻ ഉറുമ്പുകളുടെ കടി കൊണ്ടുള്ള നീറ്റലും കൂടി ആയപ്പോൾ ചെയ്യാത്ത തെറ്റിന് അലറി വിളിക്കാൻ മാത്രമേ ഒരു പതിനഞ്ചു വയസ്സുകാരന് സാധിക്കുക ഉള്ളായിരുന്നു .എല്ലാം കണ്ടു നിന്ന മൂകമായി തരിച്ചു പോയ ‘അമ്മ കുഴഞ്ഞു വീണു മരിച്ചപ്പോൾ ,പിന്നെ ഒരു ആഴ്ച കൂടിയേ ആ വലിയ തറവാട്ടിൽ എനിക്ക് സ്ഥാനം ഉണ്ടായിരുന്നുള്ളു .അമ്മാവന്റെ ബെൽറ്റ് ഉം അമ്മായിമാരുടെ ആട്ടും തുപ്പും കൂടി എന്നെ പടി ഇറക്കി വിട്ടപ്പോൾ ,കയ്യിൽ ഒരു ചായക്കാശ് പോലും ഇല്ലാതെ ഇരുന്നു എന്നതാണ് പരാമർദ്ധം .എന്നെ നോക്കി പുച്ഛത്തോടെ നിന്ന അമ്മാവന്റെ രണ്ടു ഭാര്യമാരുടെ അഞ്ചു മക്കളുടെ മുഖം മാത്രം കണ്ടു കൊണ്ട് തലകുമ്പിട്ടു ആ തറവാട്ടിൽ നിന്നും ഇറങ്ങി .
ഞാൻ ഹരിനാരായണൻ ,അന്ന് ആ തറവാട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ പതിനഞ്ചു വയസ്സ് .അച്ഛൻ നേരത്തെ മരിച്ചു .’അമ്മ അന്നും .പിന്നെ സ്വന്തം എന്ന് പറയുന്നവർ ഇങ്ങനെ തല്ലി ഇറക്കി .മാർത്താണ്ഡം എന്ന സ്ഥലത്തെ ,പ്രശസ്തമായ തറവാടായ ആലപ്പാട് തറവാട്ടിലെ ,ഇലമുറ കണ്ണി . പെരുവഴിയിൽ ഇറങ്ങിയത് അങ്ങനെ ആണ് ,അന്നത്തെ ആ പതിനഞ്ചു വയസ്സ് കാരൻ ജീവിതത്തിൽ അടുത്ത പതിമൂന്നു വര്ഷം യാതനകൾ അനുഭവിച്ചു ഉണ്ടാക്കിയത് ആണ് ഇന്ന് ഈ മുതലാളിയുടെ സ്ഥാനം .