അവൻ പെട്ടെന്നു തന്നെ മുഖം പ്രസന്നം ആക്കി വിഷയം മാറ്റാൻ എന്ന രീതിയിൽ ടാ കോപ്പേ നീ ഇന്ന് എന്നിക്ക് നോട്ട്സ് എഴുതി തരാം എന്നൊക്കെ പറഞ്ഞിട്ട് ഒന്നും കാണുന്നില്ല. അപ്പോൾ തന്നെ ഞാൻ അവനിട്ടു ചെറുതായി ഒന്ന് കൊട്ടി അതിനു ഇനി നമ്മളൊക്കെ എഴുതിയാൽ ചിലർക്കു ഇഷ്ടപ്പെടുമോ ആവോ എഴുതി തരാൻ ആരാധികമാർ ക്യു അല്ലേ .
നീ എന്ത് കോപ്പാട ഈ പറയുന്നേ എന്നരീതിയിൽ അവൻ എന്നെ തന്നെ ഒന്നും മനസിലാകാതെനോക്കി നിൽക്കുന്നു പാവം.( കാരണം അ ജീന പറഞ്ഞതൊന്നും കുട്ടിയോട് ഞാൻ ഇതുവരെ എഴുന്നുള്ളിച്ചിട്ടില്ല. )ഏതായാലും ഇന്ന് പറയാം എന്നു വെച്ചിരിക്കുവാരുന്നു അപ്പോൾ ചെറിയ ഒരു ആകാംഷ കൊടുക്കാം എന്നു ഞാനും വെച്ചു. ടാ കിരൺ പൊട്ടാ നിന്നെ നമ്മുടെ ക്ലാസ്സിലെ ഒരു ചിക്കിന് (പെൺകുട്ടി )ചെറിയ ഒരു ഇഷ്ട്ടം ഉണ്ടോ എന്നു തോന്നൽ അവൾ നിനക്ക് നോട്ട്സ് എഴുതി തരട്ടെ എന്നൊക്കെ എന്നോട് ചോതിച്ചു എന്നും പറഞ്ഞു ഞാൻ ഒരു അവിഞ്ഞ ചിരി ചിരിച്ചു
ടാ കോപ്പേ വെറുതെ അനാവശ്യം പറയല്ലേ.
നമ്മുടെ കൂടെപഠിക്കുന്ന ആ പഠിപ്പിസ്റ്റികൾ ബുക്കിൽ അല്ലാതെ തൊട്ടു അടുത്തിരിക്കുന്നവരെ പോലും നോക്കില്ല അതുമാത്രമല്ല ഞാൻ നീയുമായി അല്ലാതെ ഇതുവരെ ക്ലാസ്സിലെ ഒരെണ്ണത്തിനോടും നേരെ ചൊവ്വേ മുഖത്തുനോക്കി സംസാരിച്ചിട്ടുപോലും ഇല്ല ആ അങ്ങനെയുള്ള എന്നെ ഏതു പെണ്ണാട ഇത്ര സ്നേഹം കാണിക്കുന്നേ നീ എന്നെ ആക്കുവാണോടാ തെണ്ടി എന്നുപറഞ്ഞു അവൻ എന്നോട് ചൂടാക്കാൻ തുടങ്ങി. നീ വിശ്വസിക്കണ്ട ഏതായാലും ഒന്ന് ഞാൻ പറയാം നീ ക്ലാസ്സിൽ തിരിച്ചെത്തുന്ന ദിവസം നിന്റെ നോട്ട്സ് എല്ലം ഒരാൾ കംപ്ലീറ്റ് ആക്കി തന്നിരിക്കും ( വെറുതെ അവനുകിട്ടുന്ന സൗഭാഗ്യത്തെ നമ്മൾയി എന്തിനാ ഇടക്കോലിട്ടു ഇല്ലാതാക്കുന്നെ എന്നു വിചാരിച്ചു ഞാൻ അവളോട് തന്നെ എഴുതികൊടുത്തോ എന്നു പറഞ്ഞു
പിന്നെ അന്നത്തെ ദിവസം ഞങ്ങളുടെ ക്ലാസ്സിലെ വിശേഷം പറച്ചിലും മറ്റുമായി അങ്ങനെ അങ്ങ് പോയി ഉച്ചക്ക് വാരാം എന്നും പറഞ്ഞുപോയ ആന്റിക് അവിടെ ഷോപ്പിൽ തന്നെ അന്നത്തെ ദിവസം ചെലവാക്കേണ്ടി വന്നതിനാൽ പിന്നെ ആന്റിയെ അന്ന് കാണാൻ പറ്റില്ല. ഇതിനിടയിൽ ആ പെൺകുട്ടി ആരാണെന്ന് അവൻ കുറെ നിർബന്ധിച്ചു ചോദിച്ചെങ്കിലും ഞാൻ പറഞ്ഞില്ല അവൻ നേരിട്ട് അവളെ ക്ലാസിൽ വെച്ചുതന്നെ കാണട്ടെ എന്നു ഞാൻ അങ്ങ് ഉറപ്പിച്ചു..
——=============——–
കുറച്ചു അക്ഷരതെറ്റ് വന്നുകാണും കാരണം ഫോണിൽ ആണേ ടൈപ്പിംഗ് എല്ലാവരുടേം സപ്പോർട്ട് വേണം വളരെ പതുക്കെ പ്രിയന്റിയുടെ മനസിലോട്ടുള്ള പ്രണയം വിരിയിക്കാം എന്നു ഞാൻ കരുതുന്നു നിങ്ങൾക്കും അതു തന്നെ അല്ലേ ആവിശ്യം?
തുടരും
സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം വട്ടൻ