കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]

Posted by

ഞാൻ നേരെ അവരുടെ കൂടെ ചെന്ന് .അവിടെ ചായക്കടയുടെ പിന്നിൽ ഒരു ഒറ്റമുറി വീട് .അതിനോട് ചേർന്ന് ഒരു കക്കൂസ് .ഞാൻ പോയി .ഫ്രഷ് ആയി കുളിച്ചു പല്ലുതേച്ചു വന്നു .ആ ‘അമ്മ എനിക്ക് ചായ തന്നു ഒപ്പം അപ്പവും കിഴങ്ങും ..ആഹ്…ശരീരം അല്പം ആരോഗ്യം കിട്ടിയത് പോലെ…ഉന്മേഷവും..
എന്റെ ഉണർവ് കണ്ടിട്ട് ആകണം അവർ എന്നോട് എല്ലാം വിശദമായി ചോദിച്ചു മനസ്സിൽ ആക്കി ..അവരിൽ നിന്നും ആണ് കോയമ്പത്തൂർ ഉള്ള പേര്യനായകൻ പാളയം എന്ന ഒരു സ്ഥാനം ആണ് ഇത് ഏന് അറിയുന്നത് .
മോൻ ഇനി ഇവിടെ ഞങ്ങളുടെ കൂടെ നിന്നോ.ആ സ്ത്രീ പറഞ്ഞു ..
ഞാൻ വെറുതെ ചിരിച്ചു …സ്വന്തം ചോര ആട്ടിപ്പായിച്ചു അപ്പോളാണ് ഇങ്ങനെ ..ഹ്മ്മ്…
ഉച്ചയ്ക്ക അവർ എനിക്ക് ചോറും തന്നു..ഞാൻ വീണ്ടും മയങ്ങി ..ഒരു ആറായപ്പോൾ ആണ് എണീറ്റത്..ആ സമയം ചായയും .അപ്പോൾ ,ആ മനുഷ്യൻ മുന്നിൽ ഉണ്ട് …
അഹ്..ക്ഷീണം എല്ലാം മാറിയോ മോനെ..
അഹ്..മാറി…
അങ്ങനെ ആണ് ഞാൻ അവരുടെ ചരിത്രംഅറിഞ്ഞു ,ആ ചായക്കടക്കാരൻ ന്റെ പേര് കുര്യാക്കോസ് ,അദ്ദേഹത്തിന് നാല് മക്കൾ ആണ് ,മൂത്ത രണ്ടു പെൺകുട്ടികൾ ,ജാൻസി ,ജെന്നി പിന്നെ സെബാസ്ടിൻ പിന്നെ സെൽവി .കുര്യാക്കോസ് വർഷങ്ങൾക് മുൻപ് ഇവർ ഒളിച്ചോടി എത്തിയത് കോയമ്പത്തൂർ ,ഇപ്പോൾ ഇവിടെ പതിനാലു വര്ഷം ആയി ചായക്കട ജീവിക്കാൻ ഉള്ളത് കിട്ടുന്നുണ്ട് പുള്ളി പറഞ്ഞു ..ഉം …ഞാൻ ചോദിച്ചു ..എനിക്ക് എന്തെങ്കിലും ഒരു ജോലി ….
അഹ് ..നമുക് ശെരി ആകാം..ഒരു രണ്ടു ദിവസം കഴിയട്ടെ….

അങ്ങനെ ഞാൻ അവിടെ അദ്ദേഹത്തിന്റെ കൂടെ ജോലി തുടങ്ങി .ഞാൻ കഠിനമായി അധ്വാനിച്ചു ,കുര്യാക്കോസ് ചേട്ടനോട് പറഞ്ഞു ഞാൻ ഒരു ഫുഡ് ഡെലിവറി തുടങ്ങി അതായത് ആവശ്യക്കാർക് അങ്ങൊട് എത്തിച്ചു കൊടുക്കും പൊതിച്ചോറ് .പലരും വെയിൽ കാരണം പുറത്തു ഇറങ്ങാൻ മടിക്കുന്നു എന്ന് എനിക്ക് മനസ്സിൽ ആയി അങ്ങനെ ഒരു പഴയ സൈക്കിൾ സംഘടിപ്പിച്ചു ഞാൻ രാവും പകലും അധ്വാനിച്ചു .രാത്രി ആര് മണിക്ക് അടച്ചിരുന്നു കട ഇപ്പോൾ പത്തു മാണി വരെ ആയി .വെയിലും വിയർപ്പും ,ഒഴുക്കി ഒരു വര്ഷം കൊണ്ട് എന്റെ ശരീരം പാറ പോലെ ഉറച്ചു .നല്ല നട്ടെല്ലും നല്ല ധൈര്യവും അങ്ങനെ തന്നെ ആണ് വന്നതും . ചേട്ടന്റെ കട നല്ലത് പോലെ പച്ച പിടിച്ചു .അദ്ദേഹത്തിന് ഇപ്പോൾ മുൻപ് ഉണ്ടായിരുന്നതിന്റെ മൂന്ന് ഇരട്ടി വരുമാനം ആയി .അങ്ങനെ ഒരു മൂന്ന് വർഷം കടന്നു പോയി .ഞാൻ എ കുടുംബത്തിലെ ഒരു അംഗം ആയി ,ആ നാല് പിള്ളേർക്കും ചേട്ടൻ ആയി .സെബാസ്ടിൻ അന്ന് പതിനൊന്നു വയസ്സാണ് .

ഇടയ്ക് ആണ് കോയമ്പത്തൂർ ഉള്ള ഒരു മാർവാടി ,അങ്ങേരു മിക്കവാറും ഈ കടയിൽ വന്നു ആണ് ചോറ് ഉണ്ണുന്നത് ,കാരണം അങ്ങേരുടെ ഒരു സ്വർണ്ണ കട ഇതിന്റെ അടുത്ത് ഉണ്ട് .അദ്ദേഹം എന്നെ സ്ഥിരമായി കണ്ടു രാഘവേട്ടനോട് എന്നെ അയാളുടെ കൂടെ ജോലിക്ക് വിടുമോ എന്ന് ചോദിച്ചു .മൂപ്പര്ഡ മകന് ഡ്രൈവർ കം സെക്യൂരിറ്റി ആയി ,മാസം ഇരുപതിനായിരം ശമ്പളം .താമസവും ഭക്ഷണവും .ചേട്ടൻ എന്നോട് ചോദിച്ചു .ഞാൻ ചേട്ടനോട് തീരുമാനം എടുത്തോളാൻ പറഞ്ഞു ..ഞാൻ ഇന്ന് ജീവനോടെ നില്കുന്നത് ചേട്ടൻ ഉള്ളത് കൊണ്ട് ആണ് ..ചേട്ടൻ പറഞ്ഞാൽ പോകാം .ഇല്ലേൽ വേണ്ട..

അഹ് ..നീ പോകണമെടാ ..ഇത് നല്ല ജോലി ആണ് ..

Leave a Reply

Your email address will not be published. Required fields are marked *