കാലത്തിന്റെ കയ്യൊപ്പ് 2 [Soulhacker]

Posted by

ഒരു മാസം കഴിഞ്ഞു ,എനിക്ക് മുറിവുകൾ പൂർണമായി ഉണങ്ങി .മനസിലെ മുറിവുകൾ മാത്രം മാറിയില്ല.അതിങ്ങനെ ശക്തി പ്രാപിച്ചു തന്നെ വന്ന കൊണ്ട് ഇരുന്നു .ഓരോ നിമിഷവും പക ആളിക്കത്തി .പക്ഷെ അവരിപ്പോൾ ശക്തർ ആണ് അവരോടു എതിർക്കണം എങ്കിൽ ,തിരിച്ചും ശക്തി ഉണ്ടാകണം ..
കുര്യാക്കോസ് ഉം കുടുംബവും തിരികെ പോയി .അങ്ങനെ ആ മാസം ഞാൻ ആശുപത്രി വിട്ടു ,പുറത്തു ഒരു വാടക വീട് എടുത്തു .അതിനുള്ള പൈസ മറ്റേ ആജാനുബാഹു തന്നിരുന്നു .അവിടെ സ്വയം എല്ലാം സഹിച്ചു ജീവിച്ചു .ഓരോ നിമിഷവും വാശി ആയിരുന്നു .അതിന്റെ ഫലം ആയി ഞാൻ എന്റെ മനസും ശരീരവും പാകപ്പെടുത്തി .അങ്ങനെ ഒരു എട്ടു മാസം കൊണ്ട് എന്റെ ശരീരവും മനസും ഞാൻ ശെരി ആക്കി ,എല്ലാം കൊണ്ട് പാറപോലെ .ഇനി എനിക്ക് വേണ്ടത് പണം ആണ് ,അതിനു വേണ്ടി എന്ത് ചെയ്യും എന്ന് ആലോചിച്ചു പല ജോലികളും ഞാൻ ചെയ്തു പകൽ രാത്രി ആക്കി ,ആ സമയത് ആണ് അവിടെ ഉള്ള ഒരു കൊട്ടെഷൻ സംഘത്തിന്റെ കൂടെ കൂടുന്ന ത് ,മനസ്സ് കലക്കിയത് കൊണ്ട് എന്ത് വേണേലും സാധിക്കുന്ന ഒരു സ്റ്റേജ് ആയിരുന്നു .അങ്ങനെ മദ്രാസ് ഉള്ള ,നുങ്കബാക്കം എന്ന സ്ഥലത്തു ഒരു ചെറിയ കൊട്ടെഷൻ ടീം ആയി ഞാൻ വളർന്നു .പെട്ടന്ന് തന്നെ ഫേമസ് ഉം ആയി ,ഒരിക്കൽ എല്ലാവരും ഇറക്കി വിട്ട ചാകാൻ പോയവൻ ,പിന്നെ സ്നേഹിച്ചവർ ആയി കൊല്ലാൻ കൊടുത്തവൻ എന്നിട്ടും ഞാൻ ചത്തില്ല .അതുകൊണ്ടു സ്വന്തം ജീവിതം തന്നെ പണയം കൊടുത്തുള്ള ഈ കൊട്ടെഷൻ കാളി എനിക്ക് എളുപ്പം ആയിരുന്നു .അധികം വൈകാതെ ഞാൻ പ്രധാന ലിസ്റ്റ് കയറിപറ്റി .
എല്ലായിടത്തും എനിക്ക് ആളുകൾ ഉണ്ടായി .പോലീസ് ന്റെ നോട്ടപ്പുള്ളിയും .അങ്ങനെ ഇരിക്കെ ആണ് ,മദ്രാസ് പുതുതായി ചാർജ് എടുത്ത അസിസ്റ്റന്റ് കമ്മീഷണർ ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ് കയറുന്നത് ,പുള്ളി കയറി അധികം വൈകാതെ തന്നെ ഏഴു എൻകൗണ്ടർ ,ഇങ്ങനെ പോയാൽ വീണ്ടും അവതാളത്തിൽ ആകും എന്ന് എനിക്ക് മനസ്സിൽ ആയി ഞാൻ അവിടെ വിടാൻ പ്ലാൻ ഇട്ടു ,അങ്ങനെ ആലോചിച്ചു ഇരുന്നപ്പോൾ ആണ് വളരെ യാദൃശ്ചികം ആയി ,പണ്ട് ആ ആജാനുബാഹു തന്നിട്ട് പോയ ഒരു കാർഡ് എന്റെ കയ്യിൽ കിട്ടിയത് .
ഞാൻ എടുത്തു .വിളിക്കണോ ഞാൻ ആലോചിച്ചു .

വിളിച്ചാലും ചിലപ്പോൾ ഓര്മ ഇല്ല എന്നെ പറയുക ഉള്ളു .എന്തായാലും വിളിക്കാം ..

ഞാൻ വിളിച്ചു …കാര്യങ്ങൾ പറഞ്ഞു ..ഒരു ജോലി തരാമോ എന്ന് മാത്രം ചോദിച്ചു .
അടുത്ത വണ്ടി ബോംബെ ക്ക് പോരാൻ മാത്രം തിരിച്ചും .അങ്ങനെ ഞാൻ മദ്രാസ് രാത്രിക രാത്രി വിട്ടു

ബോംബെ ഞാൻ എത്തിച്ചേർന്നത് ഒരു വലിയ ബംഗ്ളാവിന്റെ മുറ്റത്താണ് ..അവിടെ എഴുതി വെച്ചേക്കുന്നു .കെ വി ആർ .അന്ന് എന്നെ കണ്ട ആ മനുഷ്യൻ .ഞാൻ വിളിച്ച മനുഷ്യൻ ആണ് ,രാംചന്ദ് .കെ വി രാമചന്ദ ബോംബെ ,കൽക്കട്ട ,എന്നിവടങ്ങളിൽ വ്യാപിച്ചു കിടക്കുന്ന ഒരു വലിയ ബിസിനെസ്സ് ശൃങ്കാലയുടെ ഉടമ.
ഹോട്ടലുകൾ ,ബാറുകൾ ,തുണിക്കടകൾ ,അങ്ങനെ പലതും .അവിടെ എനിക്ക് ഒരു ജോലി കിട്ടി ,പുള്ളിയുടെ ഇളയ മകന്റെ ഡ്രൈവർ .വിനോദ് രാമചന്ദ .

Leave a Reply

Your email address will not be published. Required fields are marked *