ഞാൻ പിടഞ്ഞു. ബൊമ്മന്റെ കൈകൾ എന്നെ മലമ്പാമ്പ് പിടിച്ചത് പോലെ ഞെരുക്കി. എനിക്ക് ശ്വാസം മുട്ടി. വൈകാതെ എന്റെ വാരിയെല്ല് ഒടിയും എന്ന് തോന്നി. ഇനി രക്ഷയില്ല……
എന്റെ കണ്ണുകൾ തുറിച്ചു വന്നു. മുഖം രക്ത വർണം ആയി. വാടിയ ചേമ്പിൻ തണ്ട് പോലെ ഞാൻ തളർന്നു.
ഞാൻ കരഞ്ഞു…… “ആാാാാ”.
ഞാൻ : “ആാാാ……. ”
എനിക്ക് മരണം അടുത്ത് വരുന്നത് പോലെ തോന്നി. കരഞ്ഞു കലങ്ങിയ എന്റെ പ്രിയപ്പെട്ടവരുടെ മൂന്ന് മുഖങ്ങൾ എനിക്ക് കാണാം. കണ്ണിൽ ഇരുട്ട് കയറുന്ന പോലെ
ഞാൻ : ” ആാാാാ….. ലവ് യൂ…… റോ….. ഷാ…… ജിജി…….സാജാ…….”
പെട്ടെന്ന് ജിജിൻ ഓടി വന്നു. അവൻ ബൊമ്മന്റെ കയ്യിൽ കടിച്ചു. “വിടെടാ ചേച്ചിയെ ”
ബൊമ്മൻ എന്നെ വിട്ടു. ജിജിനെ അയാൾ കഴുത്തിൽ പിടിച്ചു പുറത്തേക്ക് തള്ളി.
അപ്പോളേക്കും ശ്വാസം കിട്ടാതെ ഞാൻ നിലത്തു തളർന്നു ഇരിക്കുക ആണ്.
ബൊമ്മൻ : ” എന്നാടി ഉൻ പുരുഷൻ ഇല്ലാതെ പോക മാട്ടിയ…. എന്നാ നീ സാവ് ”
ഞാൻ : ” എൻ പുരുഷൻ ഇല്ലാതെ പോവുന്നത്തിലും നല്ലത് സാവ് തന്നെ. എന്നെ കൊന്ന് പോഡ് ”
ബൊമ്മൻ ക്രൂരമായി ചിരിച്ചു എന്നെ അയാൾ വീണ്ടും പൊക്കി എടുത്തു. അയാൾ എന്റെ തലയുടെ രണ്ട് വശത്തും പിടിച്ചു. അടുത്ത നിമിഷം എന്റെ കഴുത്ത് ഒടിഞ്ഞു തൂങ്ങും എന്ന് എനിക്ക് മനസിലായി. ഞാൻ മരിക്കാൻ തന്നെ തീരുമാനിച്ചു.
കാളി : ” അവസാനമാ കേക്കിറെ. ഉനക്ക് കണവൻ വേണമാ? ”
ഞാൻ : ” വേണം ”
കാളി : ” ബൊമ്മാ……. അവളെ ഒന്നും സെയ്യ വേണ്ട വിട്ടിട് ”
എല്ലാവരും ഞെട്ടി !!!!!!!!
ബൊമ്മൻ : ” കാളി എന്നാ പേസ്റിൻകെ നീ ”
കാളി : ” വിട്ടിട് ബൊമ്മാ ”
ബൊമ്മൻ എന്നെ വിട്ടു. ഞാൻ നിൽക്കാൻ ശക്തി ഇല്ലാതെ നിലത്തേക്ക് ഇരുന്നു.
കാളി എന്റെ അടുത്തേക്ക് വന്നു. എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.
കാളി : ” നീ സെരിയാന പൊണ്ണു താനെ. ഇവളോം ധൈര്യം നാൻ വേറെ ഏതാവത് പൊണ്ണേ പാത്തതെ ഇല്ലേയ്. ഐവളോം സ്നേഹം ഉൻ പുരുഷൻ കൂടെ. നീ അവനെ കൂട്ടി പൊക്കോ.”
ഞാൻ നിറമിഴികളോടെ കാളിയെ നോക്കി. എന്നിട്ട് ഞാൻ ഓടിപ്പോയി ആ പെൺകുട്ടിയുടെ കയ്യിൽ ഇരുന്ന റോഷനെ കെട്ടിപിടിച്ചു കരഞ്ഞു. റോഷനും കരഞ്ഞു. സാജനും വന്നു എന്നെ കെട്ടിപിടിച്ചു കരഞ്ഞു.
റോഷൻ : ” ലവ് യു നമിത…. എനിക്ക് വേണ്ടി നീ…. ”
ഞാൻ : ” പിന്നെ…. ഞാൻ എങ്ങനെ നീയില്ലാതെ പോകും…… ”
സാജൻ : ” ചേച്ചി……. ”