ഞാൻ : ” ലവ് യു സാജാ ലവ് യു ബോത്ത് ”
ജിജിനും കരഞ്ഞു കൊണ്ട് വന്നു എന്റെ കയ്യുടെ ഉള്ളിലേക്ക് കയറി. ഞങ്ങൾ നാല് പേരും സന്തോഷം കൊണ്ട് കെട്ടി പിടിച്ചു കരഞ്ഞു. എനിക്ക് സന്തോഷം കൊണ്ട് കരച്ചിൽ നിർത്താനും പറ്റിയില്ല. ഞാൻ മൂന്ന് പേരെയും ഉമ്മകൾ കൊണ്ട് മൂടി. ആരൊക്കെ നോക്കുന്നുണ്ട് എന്ന് എനിക്ക് പ്രശ്നം ഇല്ലായിരുന്നു.
കാളി : ” പാറ് ബൊമ്മാ…. എവളോം സ്നേഹം. ”
ബൊമ്മൻ തലയാട്ടി സമ്മതിച്ചു.
കാളി : ” നമ്മ കൊളന്തെയ്ക്ക് വേറെ ഏതാവത് സമ്മാനം കൊടുത്തിടലാം ആനാ അവൾക്ക് വേറെ കണവൻ കൊടുക്ക മുടിയാത് ”
ബൊമ്മൻ : ” നിജമാ കാളി. ”
ഞങ്ങളുടെ സ്നേഹപ്രകടനത്തെ മുറിച്ചത് കാളിയുടെ ശബ്ദം ആണ്.
കാളി : ” സെരി ഇപ്പൊ എല്ലാർക്കും സന്തോഷം താനേ. അതിനാൽ ഇന്നേയ്ക് സാപ്പിട്ട് പോയാ മതി ”
ഞാൻ : ” വേണ്ട….. ഞങ്ങൾ ഇപ്പോ തന്നെ പോയ്കോളാം ”
കാളി : ” എന്നാ ഭയമാ? ഭയപ്പെട വേണ്ട. നീ ഇപ്പൊ എനക്ക് നൻപർ ”
ഞാൻ : ” വേണ്ടാ…… ”
കാളി : ” ഏയ് ഒന്നും പേസ വേണ്ട. സാപ്പിട്ട് മട്ടും പോയാൽ പോതും ”
ഞങ്ങൾ മറുത്ത് ഒന്നും പറഞ്ഞില്ല. പറയാൻ പേടി ആയിരുന്നു.
കാളി കോമനെയും കൂട്ടരെയും അപ്പോൾ തന്നെ കാട്ടിൽ പോയി എന്തെങ്കിലും നല്ല ഇറച്ചി ഉള്ള ജീവിയെ കൊണ്ടുവരാൻ പറഞ്ഞ് ഏല്പിച്ചു. അപ്പോൾ തന്നെ കോമനും കൂട്ടരും പോയി.
ഇപ്പോൾ ഞങ്ങൾ നാല് പേരും കാളിയും ബൊമ്മനും ആ പെൺകുട്ടികളും മാത്രമായി.
കാളി : ” സെരി. എൻ പേര് കാളി ഇത് ബൊമ്മൻ. ഇത് ചീരു ഇത് ചക്കി. ഉന്നുടെ പേര് ”
ഞാൻ : ” നമിത ”
കാളി : ” അഴകാന പേര്. സെരി എനക്ക് ഉന്നെ പുടിച്ചു പോച്ച്. നീ ഏത് കേട്ടാലും നാൻ തരുവേ ”
ഞാൻ : ” ഒന്നും വേണ്ട. ഞങ്ങളെ പോകാൻ അനുവദിച്ചാൽ മതി ”
കാളി : ” ഏയ് അങ്ങനെ പറയല്ലേ. എന്തും ചോദിച്ചോളൂ. ” (ഇനി മുതൽ മലയാളത്തിൽ ആണ്. തമിഴ് എഴുതാൻ വയ്യ 🙏🙏🙏🙏🙏🙏).
ഞാൻ : ” ഒന്നും വേണ്ട അക്കാ ”
കാളി എന്റെ അടുത്തേക്ക് വന്നു.
കാളി : ” ഈ കാട് മുഴുവൻ എന്റെയാ. ഞാൻ ആണ് ഇവിടെ എല്ലാരുടെയും ഭരണാധികാരി. മടിക്കാതെ ചോദിച്ചോളൂ ”
ഞാൻ : ” വേണ്ട അക്ക. എന്റെ റോഷനെ തിരികെ തന്നല്ലോ അത് മതി ”
കാളി : ” ശെരി നീ ഇങ്ങോട്ട് ഒന്ന് വന്നേ ഒരു രഹസ്യം പറയാൻ ഉണ്ട് ”
കാളി എന്നെയും കൊണ്ട് ഒരല്പം മാറി നിന്നു.