ഞാൻ : ” ഇല്ലേ ഞാൻ അവൻ കൂടെ മട്ടും താൻ പോകും. അവൻ എൻ കണവൻ. ”
കാളിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
കാളി : ” യെൻ ശാസന അന്ത്യം. നീ പോ ”
ഞാൻ അവരുടെ കാലിൽ വീണു കരഞ്ഞു. ” അക്കാ ദയവ് സെയ്ത് ”
കാളി : ” ഇല്ലേയ് മുടിയാത്. ഇത് എൻ കാട്. ഇങ്കെ എല്ലാമേ നാൻ സൊല്ലറ മാതിരി മട്ടും. നീ തിരുമ്പി പോ. ഇല്ലെന്നാ………. ”
അത്രയും ആയപ്പോൾ എനിക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. എന്റെ ഭർത്താവിനെ വിട്ടിട്ട് എങ്ങനെ ഞാൻ വരും. സാജനും എന്റെ പ്രിയതമൻ. എന്റെ സങ്കടം പതിയെ ദേഷ്യം ആയി മാറി. എനിക്ക് ഭ്രാന്ത് പിടിച്ചത് പോലെ ഞാൻ എഴുന്നേറ്റു നിന്ന് കാളിയോട് ആക്രോശിച്ചു
ഞാൻ : ” എടി പരട്ട പെണ്ണുമ്പിള്ളേ. എന്റെ കെട്ടിയോനെ താടി പട്ടി….
..”
ഉറക്കെ അലറുക ആയിരുന്നു ഞാൻ. ഞാൻ എന്താണ് പറയുന്നത് മുഴുവൻ ആയി കാളിയ്ക്ക് മനസിലായില്ല. പക്ഷെ ഒരു കാര്യം എല്ലാവർക്കും മനസ്സിലായി ഞാൻ കളിയോട് കയർത്തതാണ് എന്ന്. പെട്ടെന്ന് ചുറ്റും നിന്നവരും കാളിയും ഒന്ന് ഞെട്ടി.
” എന്നാടി ഈഈഈ……. ”
എന്നേക്കാൾ പതിന്മടങ് ശബ്ദത്തിൽ ഒരു അലർച്ച. ബൊമ്മൻ ആയിരുന്നു അത്. ആ ആജാനബാഹു എന്നെ നോക്കി ദേഷ്യത്തോടെ പല്ല് ഞെരിച്ചു. ബൊമ്മൻ മുന്നിലേക്ക് വരാൻ ഒരുങ്ങി എന്നാൽ കാളി അവനെ തടഞ്ഞു.
കാളി : ” സെരി അപ്പൊ നീ എൻ ശാസന കേക്ക മുടിയാത്. എന്നാ പണ്ണും നീ. ഉൻ കണവനെ എടുത്ത് പോയിടുമാ. എപ്പടി പോകും. സണ്ട പോടുമാ….. ഹഹഹ ഹഹഹ ”
കാളിയുടെ ചിരി കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. ഞങ്ങൾ നാല് പേര് മാത്രം അവിടെ നിന്നു കരഞ്ഞു. സാജനും റോഷനും ഇപ്പോളും ആ പെണ്ണുങ്ങളുടെ തോളിൽ കിടക്കുക ആണ്. അവർക്ക് കൊടുത്ത കളിപ്പാട്ടം ആണത്രേ സാജനും റോഷനും.
അവരുടെ പൊട്ടിച്ചിരി കേട്ട് എനിക്ക് ദേഷ്യവും വാശിയും വന്നു.
ഞാൻ : ” സണ്ട എങ്കിൽ സണ്ട. ആമാ നാൻ സണ്ട പോടും ”
പെട്ടെന്ന് കാളിയും കൂട്ടരും സ്വിച്ച് ഇട്ട പോലെ ചിരി നിർത്തി. അവരുടെ മുഖത്ത് അത്ഭുതം. അങ്ങനെ ഒരു മറുപടി ആരും പ്രതീക്ഷിച്ചില്ല. ഞാൻ പേടിച്ചു കരയും എന്നാണ് അവർ വിചാരിച്ചത്. കാളി എന്നെ ദേഷ്യത്തോടെ നോക്കി.
കാളി : ” ഓഹോ അവളോ ധൈര്യമാ……..സെരി നീ സണ്ട പോഡ്. എൻ ബൊമ്മൻ കൂടെ പോഡ്. നീ ജയിച്ചാൽ നാനും ഇന്ത കുലവും നിനക്ക് അടിമയെ. ഇല്ലെന്നാ നീയും അന്ത മൂന്നു പേരും എൻ അടിമൈ ”
ഞാൻ : ” സെരി ”
പെട്ടെന്ന് മുന്നും പിന്നും നോക്കാതെ സമ്മതം മൂളി. ഒരു നിമിഷം കഴിഞ്ഞാണ് ബൊമ്മന്റെ ഒപ്പം ഗുസ്തി പിടിക്കാൻ ആണ് പറഞ്ഞത് എന്ന് ഞാൻ ഓർത്തത്. അബദ്ധം ആയിപോയി എന്ന് എനിക്ക് തോന്നി. കാളി ആയിരുന്നെങ്കിൽ എങ്ങനെയും നോക്കാമായിരുന്നു. ഇവിടുത്തെ ആണുങ്ങളെ കാണുമ്പോൾ പേടി ആകുന്നു. അതിൽ ഏറ്റവും കരുത്ത് ഉള്ളവൻ ബൊമ്മൻ. അയാൾക്ക് ഏഴ് അടി ഉയരത്തിൽ നിന്ന് ഒരുപാട് കുറവൊന്നും ഇല്ല. വലിയ ഒരു മനുഷ്യൻ great khaliye പോലെ ഒരാൾ. എന്റെ തുടയുടെ വലിപ്പം ഉണ്ടെന്ന് തോന്നുന്നു അയാളുടെ ബൈസെപ്സിന്.