😈Game Of Demons [Life of pain 2]

Posted by

അവളുടെ മനസ്സിൽ അവനോട് ദേഷ്യവും പകയും വർധിച്ചു വന്നു.

‘” i will show you who am I ‘”

അവളുടെ മനസ്സ് സ്വയം മന്ത്രിച്ചു.

 

സിംഗര: അവർ ഒക്കെ മുകളിൽ കാത്തിരിപ്പുണ്ട്. നമുക്ക് പോയാലോ സർ.

അലി; ഓകെ … lets go….

അവർ നാലു പേരും സ്റ്റെപ് കയറി മുകളിലേക്ക് പോയി.
.
.
.
.
.
.
👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️👁️

അഞ്ചു താഴെ പോയി പൂജാ മുറിയിൽ ചെന്ന് കൃഷ്ണ വിഗ്രഹം നോക്കി പ്രാർത്ഥിച്ചു. അവളുടെ കണ്ണുകൾ ഇറാൻ അണിഞ്ഞിരുന്നു.

അതിനു ശേഷം പുറത്തേക്ക് വന്നു.

ഹാളിൽ മാളുവിന്റെയും അച്ഛന്റെയും അമ്മയുടെയും കൂടെ ഇപ്പോൾ അഞ്ജുവിനെ അച്ഛൻ കൃഷ്ണന്റെ ഫോട്ടോ കൂടെ ഉണ്ട്. എല്ലാത്തിലും മാലയും ചർത്തിയിട്ടുണ്ട്.

അതിനു മുന്നിൽ ഉള്ള ചെറിയ വിളക്കിൽ ദീപം തെളിയിച്ചു അവൾ ഒരു നിമിഷം കണ്ണുകൾ അടച്ചിരുന്നു. ശേഷം അടുക്കളയിൽ പോയി.

അവിടെ ‘അമ്മ എന്തൊക്കെയോ ഉണ്ടാക്കുന്ന തിരക്കിൽ ആണ്.

‘” ആ പെണ്ണ് ണിറ്റില്ലെ അമ്മാ…..’”

അവളുടെ ശബ്ദം കേട്ട് ‘അമ്മ തിരിഞ്ഞു നോക്കി.

‘” ആ… നീ ണിറ്റോ…. ആ പെണ്ണ് ഇനിയും എഴുന്നേറ്റിട്ടില്ല… ഒരു വീട്ടിൽ ചെന്ന് കേറേണ്ട പെണ്ണാ… ഇവൾ ഇത്‌ എന്തു ഭാവിച് ആണാവോ….’”

 

‘” എന്റെ ദേവി…. രാവിലെ തന്നെ ഈ അമ്മേടെ ചീത്ത ആണല്ലോ….’”

 

ആതിര എഴുന്നേറ്റ് അവിടെ വന്നു നിൽക്കുന്നു.
മുടി ഒക്കെ കോലം കേട്ട് ഒരു മാതിരി നാഗ വല്ലിയെ പോലെ

അഞ്ചു: എന്താടി ഇത്‌…

ആതിര: എന്താ….?

അഞ്ചു: അല്ല എന്ത് കോലം ആണ് ഇത്…. നിനക്ക് രാവിലെ നേരത്തെ എഴുന്നേറ്റ് ഒന്നു കുളിച്ചോടെ….

ആതിര: ഞാൻ കുറച്ച് കഴിഞ്ഞു കുളിച്ചോളാ

‘അമ്മ: ഇങ്ങനെ ആയാ ഒരു കല്യാണം കഴിച്ചാ എന്താവും….

ആതിര: ‘അമ്മ എന്തിനാ ഇപ്പൊ കല്യാണക്കാര്യം പറയണേ….

‘അമ്മ; പിന്നെ പറയാതെ… ഇനി വേഗം നിനക്ക് ഒരു നല്ല ചെക്കനെ കണ്ടു പിടിച്ചിട്ട് വേണം എനിക്ക് സമാധാനം ആയി ഒന്ന് കണ്ണടക്കാൻ.

ആതിര: എന്നാലേ ‘അമ്മ ഈ അടുത്തൊന്നും കണ്ണടക്കാ എന്നു കരുതണ്ട….

Leave a Reply

Your email address will not be published. Required fields are marked *