‘അമ്മ: അത് നീ അല്ല തീരുമാനിക്കാ… ഞങ്ങൾ പറയും നീ അനുസരിക്കും.
ആതിര: അതൊക്കെ പണ്ട്… ഇപ്പോലെ… എനിക്കൊരു ഏട്ടൻ ഉണ്ട്…
അഞ്ചു: ‘അമ്മ പേടിക്കണ്ട… ഞാൻ മനു ഏട്ടനെ കൊണ്ട് സമ്മദിപ്പിക്കാം…
അഞ്ചു അമ്മയെ നോക്കി ഒരു കള്ളാച്ചിരി ചിരിച്ച് അമ്മയെ നോക്കി ഒന്നു കണ്ണിറുക്കി.
ആതിര: ഏട്ടൻ അതൊന്നും കേൾക്കില്ല. എന്നെ ഏട്ടൻ മെഡിസിന് ചേർക്കാൻ പോവാ…..
അത് കേട്ട് അവർ രണ്ടു പേരും ഒന്നു ഞെട്ടി.
‘അമ്മ: അതെപ്പോ…
ആതിര: അതൊക്കെ ഉണ്ട്…. ഞാൻ പഠിച്ചു ഡോക്ടർ ആയി എനിക്ക് മനസ്സുണ്ടെൽ കെട്ടും.
ആതിര അവരെ നോക്കി ഗോഷ്ഠി കാണിച്ചു.
അഞ്ചു: അതിനെന്താ… കല്യാണം കഴിഞ്ഞാലും പടിക്കാല്ലോ…
ആതിര: അതൊന്നും പറ്റില്ല…
‘അമ്മ: അത് നീ അല്ലല്ലോ തീരുമാണിക്കാ…. മോളെ… നീ അവനെ പറഞ്ഞു സമ്മതിപ്പിക്ക്… നീ പറഞ്ഞാൽ അവൻ കേൾക്കും.
ആതിര: ഏട്ടൻ കേൾക്കില്ല… നോക്കിക്കോ…
അഞ്ചു: മോളെ… അതൊക്കെ പണ്ട്. ഇന്നേ അതെന്റെ കെട്ടിയോനാ… കേട്ടില്ല എങ്കിൽ ഞാൻ കേൾപ്പിക്കും…
അഞ്ചു അവളെ വെല്ലുവിളിച്ചു. എന്നാൽ ആതിരക്ക് അത് അത്ര പിടിച്ചില്ല. അവളുടെ മുഖത്തു സങ്കടവും ദേഷ്യവും തളം കെട്ടി.
നിലത്തേക്ക് ഒരു ചവിട്ടും വച്ചു കൊടുത്ത് ചുണ്ടും കൂർപ്പിച്ചു അവൾ പുറത്തേയ്ക്ക് നടന്നു പോയി.
‘” ഡീ… ചായ കുടിച്ചിട്ട് പോടി…..’”
‘അമ്മ വിളിച്ച് ചോദിച്ചു.
‘” ഒരു കല്യാണ പെണ്ണ് നിൽപ്പുണ്ടല്ലോ അവിടെ… അതിന്റെ വായിൽ കമിഴ്ത്തിക്കൊ…’”
ആതിര ഉറക്കെ വിളിച്ചു പറഞ്ഞു. അത് കേട്ട് അഞ്ജുവും അമ്മയും പൊട്ടി ചിരിച്ചു.
‘അമ്മ: ആ മോളെ…. മനു എഴുന്നേറ്റോ….?
അഞ്ചു: ആ… ഏട്ടൻ കുളിക്കുവാ….
‘അമ്മ: എന്നാ നീ ഈ ചായ കൊടുക്ക്… അമ്പലത്തിൽ പോവേണ്ട… വന്നിട്ട് കഴിച്ചാൽ മതി.
അഞ്ചു: ആ… ഇങ് താ അമ്മേ….
‘അമ്മ അവൾക്ക് ഒരു കപ്പിൽ ചായ പകർത്തി കൊടുത്തു.
അതുമായി അവൾ അടുക്കളയുടെ പുറത്തേയ്ക്ക് നടന്നു. അവിടെ ആതിര tv യിൽ ചാനൽ മാറ്റി കളിക്കുകയാണ്.
അഞ്ജുവിനെ കണ്ടതും അവൾ ദേഷ്യത്തിൽ തല തിരിച്ചു. അത് കണ്ട് അവൾക്ക് ചിരിയാണ് വന്നത്.