അമ്മാവന്റെ മകൾ ലക്ഷ്മിചേച്ചി .ചേച്ചി എന്നാണ് വിളിക്കാറെങ്കിലും ആൾക്ക് എന്നെക്കാൾ ഒന്നര വയസിന്റെ മൂപ്പെയുള്ളൂ.കുറെയേറെ നാൾ ആയി ചേച്ചിയെ കണ്ടിട്ട് ഇടയ്ക്കൊക്കെ വിളിക്കാറുണ്ട്
അമ്മാവൻ ശ്രീനിയ്ക്കും അമ്മായി സുമയ്ക്കും കൂടെയുള്ള ആകെയൊരു മകൾ ആണ് ലക്ഷമിച്ചേച്ചി വീട്ടിലുള്ളവർ ലച്ചു എന്നും ഞങ്ങൾ ലച്ചുചേച്ചി എന്നുമാണ് വിളിക്കാറുള്ളത്.ചേച്ചി പിജിയൊക്കെ കഴിഞ്ഞു നിൽക്കുന്നു.കല്യാണലോചനകൾ നടക്കുന്നുണ്ട്.അമ്മാവൻ അടുത്ത ലീവിന് നാട്ടിൽ വരുമ്പോൾ ആരുടെയെങ്കിലും തലയിൽ ആകാൻ റെഡിയായിരിക്കുകയാണ് കക്ഷി.
ലച്ചു: എന്താണ് പനിക്കാരൻ വലിയ ആലോചനയിൽ ആണല്ലോ.ഇത് വരെ എണീറ്റ ലക്ഷണമൊന്നുമില്ലല്ലോ.
ഞാൻ:-അത്.. ചേച്ചിയെ തീരെ പ്രതീക്ഷിക്കാതെ കണ്ടപ്പോൾ …
ലച്ചു:-അതാണ് പ്രതീക്ഷിക്കാതെ എവിടെയും ഇടിച്ചു കയറുന്നവൾ ആണ് ഈ ലക്ഷ്മി..അതൊക്കെ പോട്ടെ പനി കുറഞ്ഞോ.മരുന്ന് കഴിച്ചോ..
ഞാൻ:-ഇല്ല ചേച്ചി നല്ല ക്ഷിണം ഉണ്ട് എണീക്കാൻ തോന്നിയില്ല
ലച്ചു:- എണീറ്റ് വായോ വല്ലതും കഴിക്കേണ്ടെ.ഞാൻ തറവാട്ടിൽ വന്ന് കയറിയപ്പോൾ ഇവൾ പോകാൻ റെഡിയായി നിൽക്കുന്നു .എന്നെക്കണ്ടപ്പോൾ ഇവൾക്ക് അവിടന്ന് പോരാനുള്ള മടി.ന്ന പിന്നെ 2 ദിവസം കൂടെ ഇവളെ അവിടെ എന്റെ കൂടെ നിർത്താൻ ഞാൻ രാധമ്മയിയെ വിളിച്ചപ്പോൾ ആണ് നിനക്ക് ഒട്ടും വയ്യ പനി കുറവില്ലെന്ന് പറഞ്ഞത്.അങ്ങനെ ഇവളുടെ വിഷമം കണ്ടിട്ട് 2 ദിവസം ഇവിടെ നിന്നിട്ട് പോകാമെന്ന് കരുതി.നിന്നെ കണ്ടിട്ടും കുറെയായല്ലോ.ചെക്കൻ വലുതായത്തിൽ പിന്നെ അങ്ങോട്ടൊന്നും വരാൻ സമായമില്ലല്ലോ.സംസാരമൊക്കെ പിന്നെയാകാം ഇഷ്ടം പോലെ സമയമുണ്ടല്ലോ.നി എണീറ്റ് റെഡിയായി വായോ ഞങ്ങൾ ഭക്ഷണം എടുത്ത് വയ്ക്കാം .മരുന്ന് കഴിക്കാനുള്ളതല്ലേ.
അതും പറഞ്ഞു ദിയയും ചേച്ചിയും പുറത്തോട്ട് പോയി.
അമ്മയ്ക്ക് ആകെയുള്ള ഒരു സഹോദരൻ ആണ് ശ്രീനിയമ്മവൻ.അമ്മാവൻ ഗൾഫിൽ പോയപ്പോൾ സുമ അമ്മായിയും ലച്ചുചേച്ചിയും അമ്മായിയുടെ വീട്ടിലോട്ട് പോയി അവിടെ അമ്മായിയുടെ സുഖമില്ലാത്ത അമ്മ മാത്രമേയുള്ളു.അമ്മായി ഒറ്റ മകൾ ആണ്.അത്‌വരെ അമ്മയെ നോക്കാൻ അടുത്തുള്ള ഒരു ചേച്ചിയെ ജോലിയ്ക്ക് നിർത്തിയിരുന്നു.
അമ്മയുടെ അച്ഛനും അമ്മയ്ക്കും പ്രായം ഉണ്ടെങ്കിലും വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ല.അമ്മയുടെ വല്യച്ഛന്റെ കുടുംബം അടുത്ത് തന്നെയാണ് താമസിക്കുന്നത്.അത് കൊണ്ട് അമ്മാവൻ വരുന്നത് വരെ അമ്മയെ നോക്കാൻ അമ്മായിയും ലച്ചുവും അങ്ങോട്ട് പോയത്.വളറെയേറെ ദൂരക്കൂടുത്ൽ ഉള്ളത് കൊണ്ട് .വല്ലപ്പോഴും അവർ വരും ഒരു ദിവസം നിന്നിട്ട് പിറ്റേന്ന് മടങ്ങും.അതാണ് പതിവ്.ഇത്തവണയും അമ്മായി ചേച്ചിയെ തറവാട്ടിൽ ആക്കിയിട്ട് പിറ്റേന്ന് മടങ്ങാൻ കണ്ടാണ് വന്നിരിക്കുന്ന.