അതും പറഞ്ഞു സ്റ്റെല്ല മറ്റുള്ളവരെയും കുട്ടി എയർക്രാഫ്റ്റ് ന് അടുത്തേക്ക് നടന്നു. ഞാൻ അവളെയും നോക്കി അവിടെ നിന്നു ഗർഭിണി ആണെങ്കിലും അതിന്റെ ഒരു ആലസ്യവും അവൾക്ക് ഇല്ലായിരുന്നു. ഞാൻ അവിടെ നില്കുന്നത് കണ്ട സ്റ്റെല്ല തിരിഞ്ഞുനിന്നു
” മനു…….. പെട്ടെന്ന് ”
ഞാൻ വേഗം സേഫ്ഹൗസ്ന് പുറത്ത് ഇറങ്ങി. മറ്റു ടെന്റ്കളിലേക്ക് ഓടി. അവിടെ ഉള്ള മാറ്റ് മൂന്ന് കാപ്പിള്സിനേയും കുട്ടി സേഫ് ഹൗസിൽ ചെന്നു. അപ്പോയെക്കും സ്റ്റെല്ല എയർക്രാഫ്റ്റ് തയ്യാറാക്കിയിരുന്നു. ഞാൻ മറ്റുള്ളവരെയും കൊണ്ട് അതിൽ കയറി. നേതാവ് അതിന്റെ വാതിൽ അടച്ചു. എയർക്രാഫ്റ്റ് കുതിച്ചുയർന്നു. അത് ഞാൻ ഇവിടേക്ക് വന്നത് പോലെ ഉള്ള ഒരു എയർക്രാഫ്റ്റ് ആണെങ്കിലും അതിനകത്തു ചില മാറ്റങ്ങൾ ഉണ്ട്. എങ്കിലും സിറ്റ്ഒന്നും ഉണ്ടാക്കിയിട്ടില്ല. പഴയത് പോലെ സ്യൂട്ടിൽ ബന്ധിച്ച വള്ളിയുടെ സഹായത്തോടെ ഞാൻ അതിൽ ഇരുന്നു.
ഞാൻ: നമ്മൾ എങ്ങോട്ട് പോകുന്നത്
നേതാവ്: ടീം ബിയിലേക്ക്
ഞാൻ : അവിടെ എന്താ സംഭവിച്ചത്. എങ്ങനെയാ അത്രയും വലിയ അപകടം ഉണ്ടായത്
നേതാവ്: ലോകത്ത് ഇപ്പോൾ വ്യാപിച്ചിരിക്കുന്ന റേഡിയേഷൻ നീക്കം ചെയ്യാതെ നമ്മുക്ക് ഇവിടെ അധികം സർവേവ് ചെയ്യൻ സാധിക്കില്ല………………………… അതുകൊണ്ട് പ്ലൂട്ടോണിയം -238 കൊണ്ട് ഉണ്ടായ റേഡിയേഷൻ അതുകൊണ്ട് തന്നെ ഒബ്സൊർവ് ചെയ്യാൻ പറ്റുമോ എന്ന് അറിയാൻ തന്റെ പ്രൊഫസർരും ഞാനും കൂടെ നടത്തിയ പരീക്ഷണം ആയിരുന്നു. ………. പരീക്ഷണത്തിന് വേണ്ട പുതിയ എന്തോ ഒരു മെറ്റൽ സേർച്ച് ചെയ്യാൻ പ്രൊഫസർ പോയപ്പോൾ അദ്ദേഹം രണ്ട് വളണ്ടിയർസ് നെ ആണ് കാര്യങ്ങൾ ഏല്പിച്ചിരുന്നത് അവിടെ എന്താ നടന്നത് എന്ന് എനിക്കും വെക്തമായി അറിയില്ല
ഞാൻ: ഇത്രയും റിസ്ക് ഉള്ള പരീക്ഷണം സേഫ്ഹൗസ്ന് പുറത്ത് വെച്ച് നടത്തിക്കൂടായിരുന്നോ………. അപ്പോൾ ഇത്രയും മരണങ്ങൾ ഉണ്ടാകില്ലായിരുന്നല്ലോ…………… ഇത്രയും നാൾ നമ്മൾ ചെയ്തത് എല്ലാം നശിപ്പിച്ചില്ലേ
നേതാവ്: പുറത്ത് അത്രയും റേഡിയേഷന് നടുക്ക് നിന്നു റേഡിയേഷൻ ഒബ്സർവ് ചെയ്യാൻ ഉള്ള പരീക്ഷണം നടത്താൻ സാധിക്കില്ല……. അവിടെ സേഫ്ഹൗസ് പോലെ ഉള്ള കവചം നിർമിക്കാൻ സാധിക്കുമായിരുന്നില്ല……… നമ്മൾ എല്ലാ വഴിയും നോക്കി…………… പിന്നെ നമ്മൾ അല്ല ഞാൻ ചെയ്ത കാര്യങ്ങൾ ആണ് നശിച്ചത്……….. നീയും ഞാനും ഇന്ന് ജീവനോടെ ഇരിക്കുന്നത് ഞാൻ കാരണം ആണ്
ഞാൻ: ഇപ്പോൾ നമ്മൾ പോകുന്ന സ്ഥാലത്തും ഇതുപോലെ പരീക്ഷണങ്ങൾ നടക്കുണ്ടോ
നേതാവ് എന്നെ ഒന്നു നിസഹായനായി നോക്കി എന്നിട്ട്
” അതെ നടക്കുന്നുണ്ട് ”