നെക്സ്റ്റ് ജനറേഷൻ [Danmee]

Posted by

” ചുമ്മാ  പറ  അറിഞ്ഞിരിക്കാമല്ലോ ”

” സ്കൂളിൽ  പഠിക്കുമ്പോൾ എന്റെ  ക്ലാസ്സിൽ തന്നെ  ഉള്ള  ഒരു  കുട്ടിയോട ”

” അവൾക്ക്  തിരിച്ചും  ഇഷ്ടം ഉണ്ടായിരുന്നോ ”

” ഞാൻ  അത്‌  പറഞ്ഞിട്ട് ഇല്ല…………….  ധൈര്യം  ഇല്ലായിരുന്നു…….  പിന്നെ  നല്ല  കോമ്പറ്റീഷൺ ഉണ്ടായിരുന്നു ”

” അപ്പോൾ  ഒരു  റിലേഷൻ നും  ഇല്ലായിരുന്നെന്ന്  ആണോ  പറയുന്നത് ”

” കോളേജിൽ പഠിക്കുമ്പോൾ ഒരു  സെറ്റപ്പ് ഉണ്ടായിരുന്നു…….. അത്ര  തന്നെ ”

” മ്മ്   ഇങ്ങനെ  ഒക്കെ  സംഭവിച്ചില്ലായിരുന്നെങ്കിൽ എങ്ങനെ  ആകും ആയിരുന്നു  മനുവിന്റെ  ലൈഫ് ”

” കോളേജിൽ നിന്നു  ഇറങ്ങി  ഒരു  ജോബ് ……..  പിന്നെ  മിക്കവാറും  ഒരു  അറേൻജ് മാരേജ്………… സ്റ്റെല്ലയുടേതോ  ആർമി ഒരു  ഡ്രീം  ആയിരുന്നോ  അതോ  എത്തിപെട്ടതോ ”

” എന്റെ  അച്ഛൻ  ഒരു  സോൾജിയർ ആയിരുന്നു……. കുഞ്ഞുനാൾ മുതൽ  ഉള്ള ഡ്രീം  ആയിരുന്നു ”

” അഫേഴ്‌സ്???”

” സീരിയസ്  ആയിട്ട്  ഒന്നും  ഉണ്ടായിട്ടില്ല……….. പിന്നെ  ക്യാമ്പിൽ വെച്ചു  ഒരു  ടീം മൈറ്റ് മായിട്ട് ഒരു  അഫേർ  ഉണ്ടായിരുന്നു  അത്‌  അതികം  നീണ്ടു നിന്നില്ല ”

ഞാൻ  ബൗളിൽ ഉണ്ടായിരുന്ന സാലഡ്  തിന്നുകൊണ്ട് അവിടെ ഉണ്ടായിന്ന സ്റ്റൂളിൽ ഇരിന്നു.

” എന്നെ  കുറിച്ച്  വേറെ  ഒന്നും  അറിയണ്ടേ ”

” എന്ത്  അറിയാൻ……….. പിന്നെ  ചുമ്മാ  പറയാം  നിന്റെ  പാസ്റ്റ്  എനിക്ക്  അറിയണ്ട  ഫ്യൂച്ചർ എന്റോടെ ആയിരുന്നൽ  മതി  എന്നെക്കെ………….. ഇപ്പോൾ  നമ്മുടെ  കാര്യത്തിൽ  പാസ്റ്റ്  മൊത്തം  യുദ്ധം  കൊണ്ട്  പോയില്ലേ  ഫ്യൂച്ചർ  എന്താകും മെന്ന് ഒരു പിടിയും ഇല്ല ”

” നമ്മുടെ  കാര്യമോ? ”

” എന്തക്കെ  പറഞ്ഞാലും  നമ്മൾ  തമ്മിൽ  ഒരു  ലിങ്ക്  ഉണ്ടല്ലോ ………..  നമ്മുടെ  കുഞ്ഞ്…………….  പിന്നെ  നീ  അസെപ്റ്റ് ചെയ്താൽ  നിനക്ക്  ആണ് ഗുണം ”

” എന്ത്  ഗുണം ”

” എന്നേക്കാൾ  സ്ട്രോങ്ങ്‌ ആണ്  താൻ……..  ഞാൻ  എന്തായാലും  ഒരു  സ്റ്റീരിയോ ടൈപ്പ്  ഹസ്ബെന്റ ആകില്ല …….. അയാൽ തന്നെ  തന്റെ  ഒരു ഇടിക്കില്ല ഞാൻ ”

” ഹസ്ബെന്റഓ………  ഞാൻ ചുമ്മാ  ഓരോന്ന് ചോദിച്ചെന്നെ ഉള്ളു അപ്പോയെക്കും  സ്വപ്നം കാണാൻ തുടങ്ങിയോ ”

” ഓഹ്……. ഞാൻ  വിചാരിച്ചു  ഈ  സ്ത്രീകളുടെ   സ്ഥിരം  അസുഖം  തനിക്കും ഉണ്ടായെന്നു ”

” അതെന്ത്  അസുഖം ”

Leave a Reply

Your email address will not be published. Required fields are marked *