ഞാൻ സേഫ്ഹൗസ്ന്റെ വാതിൽ തുറക്കാൻ നോക്കിയിട്ട് നടന്നില്ല അത് ജാം ആയിരുന്നു . ഞാൻ ചവിട്ടിയും ഷോൾഡർ കൊണ്ട് ഇടിച്ചും ഒക്കെ നോക്കി. അപ്പോൾ സ്റ്റെല്ല എന്നെ പിടിച്ചുമാറ്റി അവൾ ഡോറിൽ ഒന്നു കൈവെച്ചു എന്നിട്ട് ഡോറിനോട് ചേർന്നുള്ള ചുവരിൽ രണ്ട് പ്രാവിശ്യം ശക്തമായി ഇടിച്ചു. അപ്പോൾ ഡോർ തുറന്നു വന്നു അവൾ പെട്ടെന്ന് അകത്തേക്ക് കയറി. പുറകെ കയറിയ ഞാൻ കണ്ടത് അവിടെ അവിടെ മരിച്ചു വീണു കിടക്കുന്ന വളണ്ടിയർസിനെ ആണ്. പുതിയ ടെന്റുകളിൽ ഒന്നു പൂർണം ആയി കത്തി നശിച്ചു. മറ്റേതിന് അകത്തു നിന്നു ആളുകളുടെ നിലവിളികേൾക്കുണ്ടായിരുന്നു. ഞാൻ പെട്ടെന്ന് അതിനടുത്തേക്ക് ഓടി സ്റ്റെല്ല എന്നെ തടഞ്ഞുനിർത്തി
” നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല ”
അപ്പോൾ കത്തികൊണ്ട് നിന്ന ടെന്റിൽ നിന്നും ഒരാൾ ഓടി വന്നു. അയാൾ നമ്മുടെ അടുത്ത് എത്തും മുൻപേ അയാൾ താഴെ വീണു ചോര തുപ്പാൻ തുടങ്ങി. സ്റ്റെല്ല എന്നെ പുറകോട്ടു വലിച്ചു .
“നീ ചെന്ന് ലീഡർന്റെ ടെന്റിൽ ആരെങ്കിലും ഉണ്ടോ എന്നു നോക്ക്……. ഞാൻ മറ്റ് ടെന്റുകളിൽ നോക്കാം ”
സ്റ്റെല്ല അതും പറഞ്ഞു ഞാൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ കിടന്നിരുന്ന ടെന്റിലേക്ക് ഓടി.
ഞാൻ നേതാവിന്റെ ടെന്റിൽ ചെല്ലുമ്പോൾ അവിടെ നേതാവ് തറയിൽ കിടക്കുക ആണ്. ഞാൻ അദ്ദേഹത്തെ കുലിക്കി വിളിച്ചു . അയാൾ കണ്ണ് തുറന്നു കൊണ്ട് പറഞ്ഞു
” എന്റെ സ്യൂട്ട് ”
അദ്ദേഹം വിരൽ ചൂണ്ടിയ ഭാഗത്തു കിടന്നിരുന്ന സ്യൂട്ട് എടുത്ത് കൊണ്ട് ഞാൻ ചോദിച്ചു.
” ഇവിടെ വേറെ ആരെങ്കിലും ഉണ്ടോ ”
അദ്ദേഹം അകത്തേക്ക് കൈചുണ്ടി. ഞാൻ അവിടേക്ക് ചെന്നു
” അവർക്ക് സ്യൂട്ട് എടുത്ത് കൊടുക്ക് ”
പുറകിൽ നിന്നു നേതാവ് വിളിച്ചു പറഞ്ഞു. ഞാൻ അവിടെ ഒരു ഷെൽഫിൽ കണ്ട സ്യൂട്ടുകൾ എല്ലാം കയ്യിൽ എടുത്തു. ആ മുറിക്ക് ഉള്ളിൽ കയറിയപ്പോൾ ഷുമിയും മറ്റേ മുന്ന് സ്ത്രീകളും അവിടെ പേടിച്ചു ഒരു മുലയിൽ ഇരിപ്പുണ്ട്. ഞാൻ അവർക്ക് സ്യൂട്ട് കൊടുത്ത് അവരെയും കൊണ്ട് പുറത്തേക്ക് കടന്നു. പുറത്ത് ചെല്ലുമ്പോൾ സ്റ്റെല്ലയും നേതാവും എന്തോ സംസാരിച്ചു നിൽപ്പുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് നടന്നു. കൊണ്ട് സ്റ്റെല്ലയോട് ചോദിച്ചു
” അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ ”
” ഇല്ല ”
ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ നിന്നു.
നേതാവ്: നമുക്ക് എത്രയും വേഗം ഇവിടെ നിന്നു പോകണം….. ഇവിടെ ഇനി നിൽക്കുന്നത് അപകടം ആണ്
ഞാൻ : നിങ്ങൾ എന്താ ഇവിടെ ചെയ്ത്കൊണ്ടിരുന്നത്
നേതാവ്: അതൊന്നും ഇപ്പോൾ പറയാൻ സമയം ഇല്ല…. പെട്ടെന്ന് പോകണം
സ്റ്റെല്ല: മനു താൻ ചെന്ന് പുറത്തെ ടെന്റുകളിലെ ആളുകളെ വിളിച്ചുകൊണ്ടു വരൂ