യുഗം 4 [കുരുടി]

Posted by

ഇന്റർവെല്ലിന് മുൻപ് അവളെ തട്ടി വിളിച്ചു വാസുകി പറഞ്ഞു പിന്നെ എഴുന്നേറ്റു പുറത്തേക്കു നടന്നു. ചോദിച്ചതിന് ഒന്നിനും അവർ മറുപടി പറഞ്ഞില്ല.
“ശ്ശെ എന്നാലും സിനിമ മുഴുവൻ കാണാൻ പറ്റിയില്ലല്ലോ.””അതിനു അവിടെ സിനിമ കാണാൻ അല്ലല്ലോ നീ പോയത്.”
വാസുകിയുടെ മുഖത്തടിച്ചുള്ള കനത്ത മറുപടിയിൽ ഗംഗ തല കുനിച്ചു പോയി.
വീട്ടിലെത്തിയപ്പോഴും ആരും ഒന്നും സംസാരിക്കുന്നുണ്ടായിരുന്നില്ല.
അന്ന് കട്ടിലിൽ എന്റെ നെഞ്ചിൽ കിടക്കുമ്പോ ഗംഗ കരഞ്ഞു.
“ഇച്ചേയിക്കെന്താ പറ്റീത് ഹരി.”
“എനിക്കറിയില്ല മോളെ ചിലപ്പോൾ സങ്കടവും നഷ്ടബോധവും ആവും.”
“എന്തിന്”
ഉണ്ടക്കണ്ണു കൂർപ്പിച്ചു എന്നെ നോക്കി ഗംഗ.
“ജീവിതം ഇങ്ങനെ തീർന്നുപോവുന്നതിൽ,…………………നിങ്ങൾ രണ്ടുപേരും ഒരുമിച്ചായിരുന്നതല്ലേ പെട്ടെന്ന് നിനക്ക് എന്നെ കിട്ടിയപ്പോൾ ഇച്ചേയി ഒറ്റപ്പെടുമോ എന്ന തോന്നാലാവാം.”
“എന്തിനാ അങ്ങനെ തോന്നുന്നേ നമ്മൾ ഇച്ചേയിയെ ഒരിക്കലും തനിച്ചാക്കില്ലല്ലോ”.”അത് ഇച്ചേയിക്കറിയണ്ടേ “.
പിന്നെ അവൾ മിണ്ടിയില്ല എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടന്നു , അൽപ സമയം കഴിഞ്ഞു .
“ഹരി ഞാൻ നാളെ ഇച്ചേയിയോട് സംസാരിക്കും അത് കഴിഞ്ഞു ഞാൻ ആവശ്യപ്പെടുന്നത് എന്തായാലും ഹരി എനിക്ക് സാധിച്ചു തരണം വാക്ക് താ”.
“എന്ത് തരാൻ”.
“നീ വാക്ക് താ”.
“എന്റെ മനസ്സും ശരീരവും നിനക്ക് ഞാൻ എന്നെ തന്നതാ പിന്നെ എന്തിനാ എന്നോട് ചോദിക്കുന്നെ”.
മനസമാധാനത്തോടെ അവൾ വീണ്ടും എന്റെ നെഞ്ചിലേക്ക് വീണു.
****************
പിറ്റേന്നു എണീക്കുമ്പോൾ കട്ടിലിൽ ഗംഗ ഉണ്ടായിരുന്നില്ല താഴെ ഒച്ചയും ബഹളവും ചെല്ലുമ്പോൾ ഗംഗ വാസുകിയുടെ വട്ടം പിടിച്ചിരിക്കുന്നു.
“ഗംഗേ വിട് എനിക്ക് പോവണം”
“വേണ്ട ഇന്ന് ആരും എവിടെയും പോവുന്നില്ല എനിക്ക് സംസാരിക്കണം കേട്ടിട്ടു തീരുമാനം പറഞ്ഞു എങ്ങോട്ടാണെന്നു വെച്ചാൽ പൊയ്ക്കോ”.

“ഗംഗേ നീ ഇതെന്താ കാണിക്കുന്നെ”
“ഹരി റൂമിൽ പോ ഞാൻ അങ്ങോട്ടു വരും അപ്പോൾ സംസാരിക്കാം”.
അവളുടെ കണ്ണിലെ മൂർച്ച കണ്ട പിന്നെ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല, ഗംഗ വാസുകിയെയും വലിച്ചുകൊണ്ട് റൂമിലേക്ക് കയറി.
ഉള്ളിൽ നിറഞ്ഞ മനഃസ്ഥാപത്തോടെ ആണ് ഞാൻ റൂമിലേക്ക് കയറിയത് ശെരിക്കും ശപിക്കപ്പെട്ട ജന്മമാണെന്നു തോന്നിപ്പോയ നിമിഷം.
ഭാരം കൂടിയ തലയും കാലുമായി റൂമിലേക്ക് കയറുമ്പോൾ ചെവിയിൽ മൂളിച്ച ഉയരുന്നുണ്ടായിരുന്നു. ഞാൻ വരുന്ന വരെ സ്നേഹത്തോടെ കഴിഞ്ഞവർ ഞാൻ കാരണം ഇപ്പോൾ, എന്തും സംഭവിക്കാം എന്നാ അവസ്ഥയിൽ, ഇവിടുന്നു പോകാൻ തന്നെ തീരുമാനിച്ചു, പക്ഷെ ഗംഗ…………..വേണ്ട, വിളിച്ചാൽ ചിലപ്പോൾ അവൾ കൂടെ വരും അത് ചേച്ചിയോട് കാണിക്കുന്ന പൊറുക്കാനാവാത്ത തെറ്റാണ് അവരെ തമ്മിൽ പിരിയിക്കാൻ പാടില്ല.
അവൾ വരുന്നത് വരെ ഈ റൂമിൽ ഞാൻ ഈ വീട്ടിലെ എന്റെ അവസാന നിമിഷങ്ങൾ എണ്ണി.

Leave a Reply

Your email address will not be published. Required fields are marked *