ദേവ പെട്ടെന്ന് ഡ്രസ്സ് എല്ലാം വലിച്ചു കയറ്റി. അവൻ ദേഷ്യത്തോടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ അവിടെ അനഘയും ഇല്ല സാന്ദ്രയും ഇല്ല. വരാന്ത ശൂന്യം.
ദേവ ഒട്ടിപ്പിടിച്ചു പാർക്കിങ് ഏരിയയിൽ എത്തിയപ്പോൾ സാന്ദ്ര സ്കൂട്ടർ ഓടിച്ചു പുറത്തേക്ക് പോകുന്നു. അവളുടെ പുറകിൽ അനഘ ഉണ്ട്. അനഘ കണ്ണുകൾ നിറച്ചു. കുറച്ച് കണ്ണുനീർ കവിളിലൂടെ ഒഴുക്കി കൊണ്ട് ദേവയെ തിരിഞ്ഞു നോക്കി. അവനെ അവൾ കൈ തൊഴുതു കാണിച്ചു കരഞ്ഞു.
പെട്ടെന്നു തന്നെ സാന്ദ്ര സ്കൂട്ടർ പറപ്പിച്ചു വിട്ടു. ദേവ ബൈക്ക് എടുത്ത് അവരെ പുറകെ പോയി പിടിച്ചു സാന്ദ്രയെ രണ്ടെണ്ണം പൊട്ടിക്കാം എന്ന് തീരുമാനിച്ചു. എന്നാൽ അവൻ ബൈക്ക് എടുത്ത് സ്റ്റാർട്ട് ആക്കി വന്നപ്പോളേക്കും അവർ ഒരുപാട് ദൂരം എത്തി. അവൻ പുറകെ വച്ചു പിടിച്ചെങ്കിലും അവർ വണ്ടി ഓടിച്ചു അവർ താമസിക്കുന്ന വീട്ടിലേക്ക് കയറ്റി. ആ വീട്ടിനകത്തേക്ക് കയറാൻ ദേവയ്ക്ക് ധൈര്യ ഉണ്ടായില്ല. സാന്ദ്ര ബഹളം വച്ചു നാട്ടുകാര് വന്നാൽ അടി കിട്ടാൻ സാധ്യത ഉണ്ട്. അതുകൊണ്ട് ദേവ തിരിച്ചു പോയി.
പേയിങ് ഗസ്റ്റ് ആയിട്ട് താമസിക്കുന്ന വീട്ടിൽ എത്തിയിട്ടു ദേവയ്ക്ക് മനസമാധാനം കിട്ടിയില്ല. ഒരു പെണ്ണ് അവനെ ശെരിക്കും പറ്റിച്ചു. അവന് അത് സഹിക്കാൻ പറ്റിയില്ല. എങ്ങനെയും സാന്ദ്രയ്ക്കിട്ട് പണിയണം എന്ന് അവന് തോന്നി. അനഘ പക്ഷെ എന്തിനാണ് അവളെ ഇങ്ങനെ പേടിക്കുന്നത്. സാന്ദ്ര അവളെ അടിച്ചപ്പോൾ അവൾ വെറുതെ നിന്ന് കരഞ്ഞു. അത്രയ്ക്ക് പാവം ആണ് അനഘ എന്ന് ദേവ വിചാരിച്ചു. അനഘയുടെ കയ്യും കലാശവും കാണിച്ചു അവൾ ദേവയെ ശെരിക്കും മയക്കി കളഞ്ഞു. അതുകൊണ്ട് തന്നെ അനഘയെ ദേവയ്ക്ക് ഒരു സംശയവും തോന്നിയില്ല. അവൻ പ്രണയത്തിന്റെ മായിക ലോകത്ത് വിവേകം നഷ്ടപെട്ട ഒരു മണ്ടൻ ആയിരുന്നു.
അപ്പോൾ ദേവയ്ക്ക് ഒരു കാൾ വന്നു. അനഘ ആണ്.
ദേവ പെട്ടെന്ന് ഫോൺ എടുത്തു.
അപ്പുറത്ത് നിന്നും അടക്കിപ്പിടിച്ച കരച്ചിലും ഏങ്ങലും കേട്ടു.
ദേവ : ” അനഘാ നീ കരയുവാണോ ”
അനഘ : ” സോറി ദേവാ സോറി….. ഞാൻ കാരണമല്ലേ എല്ലാം. നീ എന്നെ സ്നേഹിക്കണ്ട… നിന്നെ സ്നേഹം കിട്ടാൻ എനിക്ക് അർഹത ഇല്ല ”
വീണ്ടും അവളുടെ മികച്ച അഭിനയത്തിൽ ദേവ വീണു.
ദേവ : ” അയ്യോ മോളെ നീ എങ്ങനെ തെറ്റ്കാരി ആവും…… എനിക്കറിയാം അവളെ ഞാൻ ശെരിയാക്കിക്കോളാം ”
അനഘ : ” എന്നാലും ഞാൻ കാരണം പാവം ദേവു…… അവൾ കാണാതെ ആണ് ഞാൻ വിളിക്കുന്നത് തന്നെ ഇപ്പോൾ ”
ദേവ : ” നീ എന്തിനാ അവളെ ഇങ്ങനെ പേടിക്കുന്നെ…. ”
അനഘ : ” അയ്യോ അയ്യോ…….ഫോൺ തട്ടിപ്പറിക്കല്ലേ……. ഇങ്ങോട്ട് താ ”
അനഘ സാന്ദ്രയ്ക് ഫോൺ കൊടുത്തു.