സാന്ദ്ര : ” ഹഹഹ നിന്റെ കരച്ചിൽ കേൾക്കാൻ എന്ത് സുഖം “ദേവാ : ” സാന്ദ്ര എന്താ ഇങ്ങനെ. പ്ലീസ് അത് ഡിലീറ്റ് ചെയ്യ്. ഞാൻ എന്തും തരാം ”
സാന്ദ്ര : ” അതെ അങ്ങനെ ബുദ്ധിപരം ആയി സംസാരിക്കു ”
ദേവാ : ” അതെ എന്ത് വേണമെങ്കിലും ചെയ്തു തരാം ഞാൻ ”
സാന്ദ്ര : ” ഓക്കേ ഇതാണ് എനിക്കും വേണ്ടത്. അപ്പൊ നീ നാളെ ക്ലാസ്സിൽ കയറേണ്ട. ഞാൻ ഒരു ലൊക്കേഷൻ അയക്കാം. ആ വീട്ടിലേക്ക് നാളെ പത്ത് മണിക്ക് നീ എത്തണം. വന്നിലെങ്കിൽ മോൻ കരയും ”
പറഞ്ഞു കഴിഞ്ഞതും ഫോൺ കട്ട് ആയി. ദേവയ്ക്ക് എന്ത് ചെയ്യണം എന്ന് പിടികിട്ടിയില്ല. അവൻ അനഘയെയും സാന്ദ്രയെയും മാറി മാറി വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. അവന് ഭയം കൊണ്ട് വല്ലാതെ ആയി. പേയിങ് ഗസ്റ്റ് ആയിട്ട് നിക്കുന്ന വീട്ടിലേ ചേച്ചി ഫുഡ് കഴിക്കാൻ വിളിച്ചിട്ടും അവന് പോകാൻ തോന്നിയില്ല.
നാളെ അവൾ പറഞ്ഞ സ്ഥലത്ത് പോകണോ. പോയാൽ അത് മറ്റൊരു കെണി ആണെങ്കിലോ. പക്ഷെ പോകാതെ മറ്റ് എന്ത് ആണ് ചെയ്യാനുള്ളത്. ഒടുവിൽ ദേവാ ഒരു തീരുമാനത്തിൽ എത്തി. പോവുക തന്നെ. എന്തായാലും വരുന്നിടത്തു വച്ചു കാണാം. ഇനി അവിടെ വച്ച് എന്തെങ്കിലും ഉടായിപ്പ് എടുത്താൽ ആ സാന്ദ്രയ്ക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് അവളെ മര്യാദ പഠിപ്പിക്കണം. കോളേജിൽ വച്ചു തുണി ഇല്ലാത്ത അവസ്ഥ ആയിപോയി ഇല്ലെങ്കിൽ തീർത്തേനെ അവളെ.
എന്തായാലും പോവാൻ തന്നെ ദേവ തീരുമാനിച്ചു. അവന്റെ മനസ്സ് സ്വസ്ഥം അല്ല. അവന് അന്ന് രാത്രി ഉറങ്ങാൻ പറ്റിയില്ല. എങ്ങനെ ഉറങ്ങാൻ ആണ്. ആ ഫോട്ടോകൾ നശിപ്പിക്കുന്നത് വരെ അവന് ഇനി ഉറങ്ങാൻ സാധിക്കില്ല. അവൻ എങ്ങനെയോ കിടന്ന് നേരം വെളുപ്പിച്ചു.
പിറ്റേ ദിവസം കോളേജിൽ ക്ലാസ്സ് ഇല്ല എന്നൊരു കള്ളം അവൻ പേയിങ് ഗസ്റ്റ് വീട്ടിലേ ചേച്ചിയോട് പറഞ്ഞു. അപ്പോൾ സാന്ദ്ര ഒരു മെസ്സേജ് അവന് അയച്ചു. അതിൽ ഒരു ലൊക്കേഷൻ ഉണ്ടായിരുന്നു. അവൻ അത് എടുത്തു നോക്കി. സാന്ദ്രയും അനഘയും താമസിക്കുന്ന വീടിന്റെ അടുത്ത് തന്നെ മറ്റൊരു വീട് ആയിരുന്നു അത്. എന്തായാലും പോകാൻ തീരുമാനിച്ചു.
10 മണി ആയപ്പൊളേക്കും അവൻ ബൈക്ക് എടുത്തു അവിടെ ചെന്നു. ഗേറ്റ് അടച്ചിട്ടിരിക്കുകയാണ്. അവൻ ചുറ്റും ഒന്ന് നോക്കി. ആരെയും കാണുന്നില്ല. തിരിച്ചു പോയാലോ എന്ന് ഒരു നിമിഷം അവൻ ചിന്തിച്ചു. പിന്നെ രണ്ടും കല്പിച്ചു ഗേറ്റ് തുറന്ന് അകത്തേക്ക് കയറി. അവൻ നടന്ന് സിറ്റൗട്ടിൽ എത്തി. കോളിംഗ് ബെൽ ഞെക്കി. അപ്പോൾ സാന്ദ്രയുടെ ഒരു കാൾ അവന് വന്നു.
സാന്ദ്ര :” ഹായ് സ്വീറ്റി ”
ദേവാ : ” സാന്ദ്രാ ഞാൻ നീ പറഞ്ഞ വീട്ടിൽ എത്തി ”
സാന്ദ്ര : ” ഞാൻ കണ്ടു കുട്ടാ. വാതിൽ ചാരിയിട്ടേ ഒള്ളു നീ അകത്തേക്ക് കേറി പോര് ”
ദേവ ധൈര്യം സംഭരിച്ച് അകത്തേക്ക് കയറി.
(തുടരണോ )