അനഘ : ” ദേവു…… ”
പ്രേമം ഉണ്ടെന്ന് കാണിക്കാൻ അവൾ സ്നേഹത്തോടെ വിളിക്കുന്ന പേരാണ് ദേവു എന്ന്.
ദേവ : ” എന്താ മോളെ ”
അനഘ : ” ദേവു എടാ നിനക്ക് എന്നോട് ശെരിക്കും ഇഷ്ടം ഉണ്ടോ
”
ദേവ : ” എന്താടി അങ്ങനെ ചോദിക്കുന്നെ ”
അനഘ : ” ഇല്ല എനിക്കറിയാം നിനക്ക് എന്നോട് ഇഷ്ടം ഒന്നുമില്ല ”
ദേവയ്ക്ക് നെഞ്ചിൽ കല്ല് കയറ്റി വച്ച പോലെ തോന്നി
ദേവ : ” എന്താ മോളെ ഇങ്ങനെ ഒക്കെ പറയുന്നത്… ഇഷ്ടം ഇല്ലാഞ്ഞിട്ടാണോ നിനക്ക് ഞാൻ എല്ലാം വാങ്ങി തരുന്നത്….. എപ്പോളും നിന്റെ കൂടെ ഇരിക്കുന്നത്. എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാ ”
അനഘ : ” അപ്പൊ നീ വാങ്ങി തന്ന സാധനങ്ങൾ ആണോ സ്നേഹം…. അപ്പൊ നീ അങ്ങനെ ആണല്ലേ കരുതിയെ ”
ദേവ : ” അയ്യോ അല്ല… മോളു എന്റെ സ്നേഹത്തിന് വിലമതിക്കാൻ ആവില്ല. നിന്റെ സന്തോഷം അല്ലെ എനിക്ക് വലുത്. ”
അനഘ : ” പക്ഷെ പക്ഷെ എല്ലാരും പറയുന്നു…. നിന്റെ സ്നേഹം സത്യമല്ല…. ഇങ്ങനെ സാധനങ്ങൾ വാങ്ങി തന്ന് നീ അവസാനം എന്നെ കളയും എന്ന്. നിനക്ക് ഇത് ടൈംപാസ്സ് ആണെന്ന് എല്ലാരും എല്ലാരും പറയുന്നു ”
ദേവയെ കാണിക്കാൻ വേണ്ടി അനഘ കരയുന്നത് പോലെ അഭിനയിച്ചു…
ദേവ : ” അയ്യേ നീ കരയല്ലേ… ആൾകാർ പലതും പറയും. പക്ഷെ നിനക്ക് എന്നെ വിശ്വാസം ഇല്ലേ? ”
അനഘ : ” എനിക്ക് നിന്നെ വിശ്വാസാ. പക്ഷെ അങ്ങനെ ഓരോരുത്തർ പറയുമ്പോ എനിക്ക് സങ്കടാവും”
അനഘ കണ്ണ് നിറച്ചു സങ്കടം അഭിനയിച്ചു. പാവം ദേവ അവളുടെ കള്ളത്തരം ഒന്നും മനസിലാക്കാൻ പറ്റാതെ അവളുടെ കുരുക്കിൽ വീണു.
ദേവ : ” അയ്യേ കരയല്ലേ….. നീ അവര് പറയുന്നത് ഒന്നും കേൾക്കണ്ട ”
അനഘ : ” അല്ല…. എനിക്ക് തെളിയിക്കണം… എന്റെ ദേവയെ കുറ്റം പറയുന്നവരുടെ മുന്നിൽ ദേവയുടെ പ്രണയം ആത്മാർത്ഥം ആണെന്ന് തെളിയിക്കണം എനിക്ക് ”
ദേവ : ” മോളെ ആള്ക്കാര് ആരെങ്കിലും എന്തെങ്കിലും പറയുന്നതിന് നമുക്കെന്താ …..അവരോടു പോകാൻ പറ ”
അനഘ : ” അങ്ങനെ ആരെങ്കിലും ആണെങ്കിൽ പോട്ടെയെന്ന് വയ്ക്കാമായിരുന്നു. ഇത് അതല്ലല്ലോ ”
അനഘ കരഞ്ഞു മെഴുകി.
ദേവ : ” ആരാ നിന്നോട് ഇതൊക്കെ പറഞ്ഞത് ”
അനഘ : ” മറ്റാരുമല്ല ദേ ഇവളാ ”
അനഘ സാന്ദ്രയെ ചൂണ്ടി കാണിച്ചു.
ദേവ അത്ഭുതത്തോടെ അടുത്ത് തന്നെ ഇരുന്ന സാന്ദ്രയെ നോക്കി.
ദേവ : ” സാന്ദ്ര നീ എന്താണ് ഇങ്ങനെ ഓക്കേ….. ”