നമസ്ക്കാരം കൂട്ടുകാരെ… കഴിഞ്ഞ പാർട്ടിനു സപ്പോർട്ട് തന്നവരോട് ഞാൻ നന്ദി പറയുന്നു. കൂടാതെ എല്ലാവർക്കും എന്റെ ഓണാശംസകളും നേരുന്നു. എല്ലാവരും safe ആയി ഇരിക്കുക. കരുതലോടെയും സുരക്ഷിതമായും ഇരിക്കാൻ പ്രാർത്ഥിക്കുന്നു.അടുത്ത പാർട്ടുകളിൽ വേഗം ഇടാൻ സാധിക്കും എന്നുതന്നെ എന്റെ മനസ്സ് പറയുന്നു.
സ്നേഹ പൂർവം -Demon king(DK❤️)
Game Of Demons 2 [Life of pain 2]
Author : Demon king | Previous Part
പേടിയിൽ ചാലിച്ച വിറയാർന്ന സ്വരത്തിൽ തേജ കുറ്റം സമ്മതിച്ചു.
അത് കേട്ട് സിംഗരക്കും പ്രിയങ്കക്കും സന്ദോഷം ആയി.
എന്നാൽ അലിയുടെ മുഖം കോപത്താൽ വലിഞ്ഞു മുറുകി.
അവൻ ടേപ്പ് എടുത്ത് അവന്റെ വായിൽ ചുറ്റി.
അതിനു ശേഷം ആ പാത്രം തുറന്ന് അവന്റെ കൈ അതിന്റെ ഉള്ളിലേക്ക് കയറ്റി തലപ്പ് ടേപ്പ് ഉപയോഗിച്ച് കെട്ടി ഉറുമ്പ് പുറത്തു വരാതെ ആക്കി.
ആ ഉറുമ്പുകൾ അവന്റെ മുറിവിലും പുറത്തും എല്ലാം കടിക്കാൻ തുടങ്ങി.
അസഹനീയ മായ വേദന അവൻ അനുഭവിക്കാൻ തുടങ്ങി.
മ്മ്…………മ്മ്………….മ്മ്……………
വെറും മൂളലാൽ അവൻ അലറി കരഞ്ഞു.
അലി അതിനു ശേഷം ദേഷ്യത്തിൽ അവിടെ നിന്നും എഴുന്നേറ്റു.
അലി: അര മണിക്കൂർ ഇങ്ങനെ കിടക്കട്ടെ….. അത് കഴിഞ്ഞാൽ കൊന്നു കളഞ്ഞേരെ….
പിന്നെ നമുക്ക് കൂടുതൽ സമയം ഇല്ല. കൊന്നവനെ വേഗം കണ്ടെത്തണം. ഇവർ ആരും അല്ല.
അത്രയും പറഞ്ഞ് അലി ആ റൂമിൽ നിന്നും പുറത്തേയ്ക്ക് നടന്നു. കൂടെ ജോണും
______________________________________
കൊന്നവരെ കിട്ടിയല്ലോ എന്ന് സമാധാനിച്ച സിംഗരയും പ്രിയങ്കയും ഒരു നിമിഷം കൊണ്ട് നിരാശരായി.
അവരും പുറത്തേയ്ക്ക് പോയി
സിംഗര: ഭായി……….
അലി: ഹമ്മ്………
സിംഗര: അവൻ കുറ്റം സമ്മദിച്ചതല്ലേ സർ……
അലി: ഹമ്മ്…. പേടിച്ചുകൊണ്ട്…. കുറ്റം സമ്മതിച്ചാൽ അധികം വേദനിക്കാതെ ചാവാം എന്ന അധിബുദ്ധി.
ഇത്രയും ദൂരം വന്നത് പേരിനു ഒരുത്തനെ ടോർച്ചേർ ചെയ്ത് കൊല്ലാൻ അല്ല…
പ്രിയങ്ക: എന്തുകൊണ്ട് ആണ് സർ , അത് അവൻ ആയിക്കൂടെ….