ഞാൻ പഠിതം കഴിയിന്നവരെ ഇങ്ങനെ ഇവിടെ നിന്നോട്ടെ ഏട്ടാ…. എനിക്ക് കുറച്ചു കാലം ഏട്ടന്റെയും അമ്മയുടെയും ചേച്ചിയുടേയും കൂടെ നിൽക്കാൻ ആഗ്രഹം ഉള്ളോണ്ടാ….
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
സംഭവം അവർ ഇവളെ പറ്റിച്ചത് ആണെന്ന് അവന് മനസ്സിലായി…..
പക്ഷെ അവൾ കരയുമ്പോൾ അവന്റെ മനസ്സ് വല്ലാതെ വേദനിച്ചിരുന്നു.
മനു: ഏട്ടന്റെ പൊന്നിനോട് അവർ അങ്ങനെ ഒക്കെ പറഞ്ഞോ….
അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി അവനെ നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവളുടെ മുഖം കണ്ടാൽ ഒരു കുഞ്ഞി പൂച്ചയെ പോലെയുണ്ട്
ആതിര: ഹമ്മ്……
മനു: ഡീ….. അഞ്ചു…… കഴിഞ്ഞില്ലേ.നിന്റെ ഒരുക്കം ….. ഇറങ്ങി വാടി…….
അവൻ.മുകളിലോട്ട് നോക്കി അഞ്ജുവിനെ ഉറക്കെ വിളിച്ചു.
ആ ശബ്ദം കേട്ട് അമ്മയും അടുക്കളയിൽ നിന്നും വന്നു.
അഞ്ചു മുകളിൽ നിന്നും ഒരു മയിൽപ്പീലി ഡിസൈൻ ഉള്ള സെറ്റ് സാരിയും ചുവന്ന ബ്ലൗസും ഇട്ടുകൊണ്ട് താഴേക്ക് ഇറങ്ങു വന്നു.
കണ്മഷി എഴുതിയ കണ്ണും പുരികവും ചെറു പൊട്ട് വച്ച ആ നെറ്റിയും സിന്ദൂരം വച്ച ആ നെറുകും ഒക്കെ വളരെ മനോഹരം ആയിരുന്നു.
ഒറ്റ നോട്ടത്തിൽ രാജകുമാരി ആണോ അതോ ദേവി ആണോ എന്ന് കണ്ഫ്യൂഷൻ ആവും. അവളുടെ സൗധര്യത്തിൽ മനു വായും പൊളിച്ച് നിന്നുപോയി…
അഞ്ജുവിനെ ചീത്ത പറയുന്നതും പ്രധീക്ഷിച്ചു നിന്ന ആതിര കാണുന്നത് വായിനോക്കി ആയ തന്റെ ചേട്ടനെ ആണ്.
അവൾ അവന്റെ വായിറ്റിലേക്ക് ഒരു നുള്ള് കൊടുത്തു.
ആതി: ഏട്ടാ…. ചോദിക്ക്…..
അവൾ ചിണുങ്ങാൻ തുടങ്ങി. മനു വേഗം സ്വബോധത്തിലേക്ക് വന്നു.
മനു: ആഹ്…. ഡീ …. നീ എന്റെ കൊച്ചിനെ അവളുടെ സമ്മതം ഇല്ലാതെ കല്യാണം നടത്തുമോ…..
അഞ്ചു: അത് ഏട്ടാ… ഞാൻ ഒരു തമാശക്ക്….
മനു: രണ്ടുപേരോടായി പറയാ…. ഇനി എന്റെ കൊച്ചിന്റെ പിന്നാലെ കല്യാണക്കാര്യം പറഞ്ഞു നടന്നാൽ ഞാൻ ആരാണ് എന്ന് നിങ്ങൾ അറിയും….
അത് ആതിക്ക് കൂടുതൽ സന്ദോഷവും അഭിമാനവും ഉണ്ടാക്കി. അവൾ വേഗം കണ്ണൊക്കെ തുടച്ച് മനുവിന്റെ അരയിൽ ചുറ്റിപ്പിടിച് അവരെ രണ്ടുപേരെയും നല്ല ഗമയിൽ നോക്കി.
അഞ്ജുവിനും അമ്മക്കും അത് കണ്ട് ചിരിയാണ് വന്നത്. എന്നാൽ ‘അമ്മ ഒട്ടും വിട്ടു കൊടുത്തില്ല.