‘അമ്മ: ദേ മനു…. ആ പെണ്ണിനെ വെറുതെ വഷളാക്കണ്ടാ ട്ടോ…. പറ്റുമെങ്കിൽ ഈ മാസം തന്നെ അവളുടെ കല്യാണവും നടത്തണം….
അത് കേട്ടപ്പോൾ ആതിയുടെ മുഖം പിന്നെയും വാടി. പോയ കണ്ണീർ അതേ വേഗത്തിൽ റിവേഴ്സ് ഗിയര് ഇട്ട് വന്ന അവസ്ഥ ആയി.
ആതി: ഏട്ടാ….
അവൾ വീണ്ടും സങ്കടത്തോടെ മനുവിൻറെ നോക്കി.
മനു: അതൊന്നും പറ്റില്ല…. എന്റെ കൊച്ച് എപ്പോ കല്യാണം വേണം എന്ന് പറയുന്നോ അന്നേ അവൾ കെട്ടുന്നുള്ളൂ… ഇനി കല്യാണം വേണ്ടാ എന്ന് പറയാണ്ച്ചാ അതും ഓക്കേ… അല്ലെ മോളെ..
അവൾ വീണ്ടും കൂടുതൽ കൂടുതൽ സന്തോഷം ആയി. അവൾ മനുവിൽ നിന്നും പിടി വിട്ട് അമ്മക്കും അഞ്ജുവിനും നേരെ പോയി.
ആതി: കേട്ടല്ലോ രണ്ടും….. ഇനി എന്നോട് മേലാൽ കല്യാണക്കാര്യം മിണ്ടിപോകാരുത്… ഞാൻ ഡോക്ടർ ആയി മനസ്സുണ്ടെങ്കിൽ കെട്ടും… ഹും…..
അവരെ നോക്കി കൊഞ്ഞനം കുത്തി അവൾ അകത്തേയ്ക്ക് ഓടി ചാടി പോയി.
അവൾ പോയികഴിഞ്ഞതും അവടെ ഒരു പൊട്ടിച്ചിരി ആയിരുന്നു മൂന്നും😆
‘അമ്മ: ഈ പെണ്ണിന് പ്രായം കൂടുംതോറും കുറുമ്പ് കൂടാണല്ലോ….
മനു: ആഹ്…. ചേച്ചിയും മോശം അല്ല….
അത് കേട്ടപ്പോ അഞ്ചു ചിരി ഒക്കെ നിർത്തി മനു വിനെ ദേഷ്യത്തോടെ നോക്കി.
പക്ഷെ എന്താ ചെയ്യാ…. അഞ്ജുവിന്റെ കഥാപാത്രം അത്ര അതികം നേരം മുഖം വീർപ്പിക്കാൻ ഉള്ള കഴിവ് ഞാൻ കൊടുത്തില്ലല്ലോ…
ദേഷ്യം കാണിച്ച മുഖം നിമിഷ നേരം കൊണ്ട് കാറ്റു പോയ ബലൂൺ പോലെ വീണ്ടും ചിരിച്ചു….
‘അമ്മ: എന്നാലും മനു…. നീ അവളെ വല്ലാതെ കൊഞ്ചിക്കണ്ട….
മനു: അവൾ പാവം അല്ലെ അമ്മേ….
‘അമ്മ: മ്മ്…. പാവം…ആ പെണ്ണിനെ വെറുതെ വഷലാക്കണ്ട നീ….
മാനു: ഓഹ്… കുറച്ച് വഷലായാൽ എന്താ…. പെണ്ണിന്റെ കൊഞ്ചലും കളിയും ഒക്കെ കാണാൻ എന്ത് രസാണെന്നോ…..
അഞ്ചു: എന്റെ കൃഷ്ണാ…. അങ്ങളയും പെങ്ങളും ഇനി എന്തൊക്കെ കാട്ടികൂട്ടും എന്ന് ധൈവത്തിനു അറിയാം….
‘അമ്മ: മതി മതി…. നിങ്ങൾ പോവാൻ നോക്ക് …. നടയടക്കും…
അഞ്ചു: ഈശ്വരാ…. സമയം 8.30 ആവാരായി…. മനു ഏട്ടാ വേഗം വാ….
അവർ വേഗം അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.ആതി കുളിക്കാൻ കേറിയിരിക്കുകയായിരുന്നു. അതുകൊണ്ട് അവളെ പുറത്ത് കണ്ടില്ല.
വീടിന്റെ മുന്നിൽ രണ്ട് വണ്ടി കിടപ്പുണ്ട്. ഒരു റെഡും ബ്ലാക്കും നിറം ഉള്ള റോയൽ എൻഫീൽഡ് meteor 350 നും ഒരു ബ്ലാക്ക് Jeep Wranglerറും ആണ് ഉള്ളത്.
ജീപ്പ് കല്യാണം പ്രമാണിച്ച് എടുത്തതാണ്.