അഞ്ചു: ഏട്ടൻ എപ്പോളും വരാറുണ്ടോ ഇവിടെ…
മനു: ആ…. അച്ഛന്റെ അമ്മയുടെയും മാളുവിന്റെയും ഓപ്പം ചെറുപ്പത്തിൽ വന്നിട്ടുണ്ട്.
അഞ്ചു: അടുത്തല്ലേ ഏട്ടാ…. ഒന്ന് ഇടക്ക് വന്നൂടെ…..
മനു: ഞാൻ കൊറേ വർഷത്തിന് ശേഷം അമ്പലത്തിൽ കേറിയത് തന്നെ ഇന്നലെ ഈ താലി കെട്ടാനും ഇന്നും ആണ്…
അഞ്ചു: നമുക്ക് ഇനി ഇടക്കിടക്ക് വരണം ട്ടോ…
മനു: അതിനെന്താ… വരായല്ലോ…. രാവിലെ തന്നെ ചേച്ചിയും അനിയത്തിയും തല്ലായത് കൊണ്ടാ… ഇല്ലെങ്കിൽ ആതി പെണ്ണിനെ കൂടെ കൊണ്ടുവരായിരുന്നു…
അഞ്ചു: ഹമ്മ്…. ഏട്ടനെ കിട്ടിയപ്പോ പെണ്ണിന് കളി കുറച്ചു കൂടുന്നുണ്ട്…
മനു: അവളേം നിന്നേം രാധമ്മേം ഒക്കെ ദൈവം തന്നതല്ലേ എനിക്ക്….
അഞ്ചു: എന്റെ ഏട്ടൻ ഇപ്പൊ ഹാപ്പി അല്ലെ….
മനു: ഈ ലോകത്ത് മറ്റാരേക്കാളും….
അഞ്ചു അവളുടെ തല പതിയെ അവന്റെ തോളിൽ ചാരി പായസം നുള്ളി നുള്ളി കഴിക്കാൻ തുടങ്ങി.
വല്ലാത്ത സന്ദോഷം ആണ് അവൾക്ക് ഇപ്പോൾ അനുഭവപ്പെടുന്നത്.
മനു: ഡീ പെണ്ണേ….. നിന്റെ കഴിച്ച് കഴിഞ്ഞില്ലേ….
അവൾ തല ഉയർത്തി നോക്കുമ്പോൾ ഇലയിലെ പായസം ഒക്കെ കഴിഞ്ഞിരുന്നു. അവളുടെ പകുതിപോലും ആയിട്ടില്ല…
അഞ്ചു: ഇത്‌നല്ല ചൂടാണ് ഏട്ടാ….
മനു: എന്നാ ഇങ് താ… ഞാൻ വാരി തരാ….
അഞ്ചു: ഹമ്മ്…. വേണ്ടാ… എന്റെ നാവ് പൊള്ളും….
അവൾ കൊച്ചു കുട്ടികളെ പോലെ പറഞ്ഞു.
മനുവിന് അത് കാണുമ്പോൾ എന്തെന്നില്ലാത്ത സന്ദോഷം ആണ്.
മനു: എന്നാ നീ ഇവിടെ ഇരിക്ക്…. ഞാൻ കൈ കഴുകി വരാ…..
അഞ്ചു: ഹമ്മ്….
അവൻ അവിടുന്ന് എഴുന്നേറ്റ് കുളത്തിന്റെ അടുത്തേയ്ക്ക് പോയി. താൻ കഴിച്ച ഇല അവൻ പതിയെ കുളത്തിലേക്ക് ഇട്ടു.
അതിലെ ബാക്കിവന്ന
പായസത്തിന്റെ അരിമണികൾ മീനുകൾ വന്ന് കഴിക്കുന്നുണ്ടായിരുന്നു. മനു അത് കൗതുകത്തോടെ നോക്കി നിന്നു.
ഇതേ സമയം അഞ്ചു ഇരുന്നിരുന്ന പടിയുടെ താഴെ ആയി രണ്ട് പെണ്കുട്ടികള് വന്നിരുന്നു.
‘” ഡീ നോക്കിയേ…. ആ ചേട്ടനെ…. എന്ത് ഭംഗി ആണ്….’”
അവർ കുളത്തിന്റെ അടുത്ത് മട്ട് മടക്കി ഇരിക്കുന്ന മനുവിനെ നോക്കി പറഞ്ഞു.
പക്ഷെ അത് അഞ്ജുവിന് അത്ര പിടിച്ചില്ല.
‘” ആ…. എന്തു സുന്ദരൻ ആണെടീ…… ഈ ചേട്ടനെ ഇതിനു മുമ്പ് ഇവിടെ എവിടെയും കണ്ടിട്ടില്ലല്ലോ…’”
“‘ ഇല്ലടി…. ഇനി കല്യാണം കഴിഞ്ഞത് ആയിരിക്കോ….’”
‘” ഏയ്…. കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല… ‘”