‘” എന്നാലേ… ഞാൻ ഒന്നു മുട്ടൻ പോവാ….ചെലപ്പോ എന്റെ ഭാവി വരാൻ ആവില്ല എന്ന് എന്താ ഉറപ്പ്….’”
അവരുടെ സംസാരം കേട്ട് പിന്നിൽ ഇരുന്ന അഞ്ചു ദേഷ്യത്തിൽ പൊട്ടാറായി നിൽക്കുകയാണ്. അവൾ കഴിച്ചു കഴിഞ്ഞ ഇല അവിടെ വച്ച് അവരുടെ അടുത്തേയ്ക്ക് പോയി.
അഞ്ചു: നിങ്ങൾ ആ ചേട്ടനെ വളക്കാൻ പൂവാണോ…
പരിചയം ഇല്ലാത്ത ഒരു ആൾ തങ്ങളോട് സംസാരിക്കുന്നത് കണ്ട് അവർ സംശയത്തോടെ അവളെ നോക്കി.
‘” അതേ… എന്താ…’”
അതിലെ ഒരു കുട്ടി മറുപടി നൽകി.
അഞ്ചു: എന്നാലേ… വളക്കണ്ടാ….
അവൾ കുറച്ച് ദേഷ്യത്തിൽ പറഞ്ഞു
”” അത് പറയാൻ താൻ ആരാ… ആ ഏട്ടന്റെ സിസ്റ്റർ വല്ലതും ആണോ…’”
അതിലെ രണ്ടാമത്തെ സ്ത്രീ ഉത്തരം നൽകി.അത് കേട്ട് അഞ്ചുവിന് ദേഷ്യം ഇരച്ചു കയറി
:” അഞ്ചു…. ആരാ ഇവരൊക്കെ… നിനക്ക് പരിചയം ഉള്ളവർ ആണോ…’”
കൈ കഴുകി വന്ന മനു അവളോട് ചോദിച്ചു. അവൻ അടുത്ത് വന്നപ്പോ ആ രണ്ടു പെണ്ണുകളുടെയും മുഖം വിടർന്നു. അഞ്ചുവിന് അത് കാണുമ്പോൾ കൂടുതൽ ദേഷ്യം വരാൻ തുടങ്ങി. പക്ഷെ അവൾ ദേഷ്യം എല്ലാം നിയന്ദ്രിച് അവന് നേരെ തിരിഞ്ഞു.
അഞ്ചു: എനിക്ക് അറിയില്ല ചേട്ടാ… ഞങ്ങൾ പരിജയപ്പെടുകയായിരുന്നു…. ആ പിന്നെ പറഞ്ഞില്ലല്ലോ… ഇത്‌എന്റെ കെട്ടിയോനാ…. മനു…
അത് കേട്ടപ്പോൾ ആ രണ്ടു പെണ്ണുങ്ങളുടെ മനസ്സിലും മുഖത്തും അസൂയയും കുശുമ്പും തളം കെട്ടി.എന്നാൽ കൃത്തിമമായ ഒരു ചിരി അവർ അഞ്ജുവിനും മനുവിനും നൽകി. അഞ്ചുവിന് അത് കാണുമ്പോൾ വല്ലാതെ സന്ദോഷം ആയി.
മനു: മതി സംസാരിച്ചു നിന്നത്… പോയി കൈ കഴുകി വാടി…. പോവേണ്ട….
അഞ്ചു: ആ എന്നാ ഞാൻ ഇപ്പോ വരാ….
എന്നും പറഞ്ഞ് അവൾ കുളക്കടവിലെ പടികൾ ഇറങ്ങാൻ തുടങ്ങി. പെട്ടെന്ന് എന്തോ ഓർത്ത പോലെ പോയ സ്പീഡിൽ അവൾ ഓടി മനുവിന്റെ അടുത്തെത്തി.
മനു: എന്താടി….
അഞ്ചു: ഏട്ടനും വാ…..
മനു: ഞാൻ കഴുകിയതാ… നീ കഴുകിട്ടുവാ….
അഞ്ചു: അതിനല്ല…. നിക്ക് പേടിയാ… കൂട്ട് വാ….
മനു : ഓഹ് … ഈ പെണ്ണിന്റെ ഒരു കാര്യം…. നടക്ക്….
അവൾ മനുവിന്റെ കയ്യിൽ തൂങ്ങി താഴോട്ട് നടന്നു.പോകുന്ന വഴി അവൾ ഒന്ന് തിരിഞ്ഞു നോക്കി.
രണ്ടിന്റെയും മുഖം കടന്നൽ കുത്തിയ പോലെ വീഴ്ത്തുന്നു. അവൾ അവരെ നോക്കി ഒന്ന് കൊഞ്ഞനം കുത്തി കുളത്തിൽ പോയി കൈ കഴുകി.
അതിനു ശേഷം ബൈക്ക് എടുത്ത് വീട് ലക്ഷ്യം ആക്കി പോയി.. ബൈക്കു എടുക്കുമ്പോളും ആ പെണ്ണുങ്ങൾ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു.
( തുടരും)