മനു: ആണോ….?
അഞ്ചു: ആന്നെ……
മനു;: ഈ കോലത്തിൽ എത്ര പെണ്ണുങ്ങളെ വീഴ്താല്ലേ….
അത് കേൾക്കേണ്ട താമസം അഞ്ചു അവന്റെ കഴുത്തിൽ പിടിച്ചു
അഞ്ചു: ദേ മനുഷ്യാ… കണ്ണിൽകണ്ട പെണ്ണുങ്ങളെ വായി നോക്കിയാൽ ആ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.
മനു: പിടി വിട്… പിടി വിട്….ഞാൻ നോക്കില്ല പോരെ….
അഞ്ചു: എന്നാ എന്റെ കെട്ടിയവന്റെ തടി കേടാവില്ല….
മനു: ഞാനൊന്നും ഇല്ലേ… വെറുതെ എന്തിനാ തടി കേടാക്കുന്നത്…
അഞ്ചു: ആ…. ആ ബോധം ഉണ്ടായാൽ കൊള്ളാം….
മനു അവളെ നോക്കി ചിരിച്ച് പാതി കുടിച്ച ചായ ഗ്ലാസ് അവൾക്ക് നേരെ നീട്ടി. അത് കാത്തു നിന്ന പോലെ അവൾ ആ ഗ്ലാസ് വാങ്ങി അവൻ കുടിച്ച ഭാഗത്ത്‌ചുണ്ടും വച്ച് കുടിക്കാൻ തുടങ്ങി.
ആ ചുണ്ടുകളിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.
മനു: കല്യാണം കഴിയുന്നതിനു മുന്നേ നാല് നേരം ഏട്ടാ എന്ന് വിളിച്ചു നടന്ന പെണ്ണാ… ഇപ്പൊ മനുഷ്യാ… നിങ്ങൾ…ചെക്കൻ… എന്തൊക്കെ പേരാ…
അഞ്ചു: ഇന്നലെ വരെ അത് എന്റെ കാമുകനോട് ആണ് ഞാൻ സംസാരിച്ചത്… ഇന്ന് മുതലേ… ഇതെന്റെ കെട്ടിയോനാ….
ചീകി ഒതുക്കിയ താടിയിൽ തലോടി അവൾ പറഞ്ഞു…
മനു: പെണ്ണിന്റെ കുറുമ്പ് കൂടി….
മനു അവളുടെ കവിളിൽ ചെറുതായി നുള്ളി
“‘ ഡി… നീ ഇത് ഇട്ടാണോ അമ്പലത്തിൽ വരുന്നത്…
ചായ കുടിച്ചുകൊണ്ടിരുന്ന അവൾക്ക് അപ്പോൾ ആണ് ഡ്രസ് മാറിയില്ല എന്ന ബോധം വന്നത്.
അഞ്ചു: അയ്യോ…. എന്റെ കൃഷ്ണാ…. ഞാൻ അത് മറന്നു…. ഏട്ടാ…. ഒരു 5 മിനിറ്റു … ഇപ്പൊ വരാ…ഏട്ടൻ താഴേക്ക് പൊയ്ക്കോ…
മനു: ദേ… വേഗം വന്നേക്കണം… ഇല്ലെങ്കിൽ ഞാൻ തനിച്ചു അമ്പലത്തിൽ പോകും. ഒറ്റക്ക് നിക്കണ എന്നെ കണ്ട് ഏതേലും പെണ്ണ് കൊത്തികൊണ്ടു പോയാൽ എന്റെ കെട്ടിയോൻ പിഴച്ചു പോയേ എന്നും പറഞ്ഞ് പറഞ്ഞിട്ട് കാര്യം ഇല്ല…..
അഞ്ചു: ദേ…. കൊല്ലും ഞാൻ…
മനു അവളെ നോക്കി ഒന്ന് ചിരിച്ച് താഴേക്ക് പോയി.
[8/22, 3:56 PM] Dd: താഴെ ചെന്നപ്പോൾ അവിടെ ‘അമ്മ നിൽക്കുന്നുണ്ടായിരുന്നു.
‘” ഗുഡ് മോർണിംഗ് രാധമ്മേ….’”
( രാജീവിന്റെ അമ്മയെ ‘അമ്മ എന്നു വിളിക്കുന്നത് കാരണം മനു അഞ്ജുവിന്റ അമ്മയെ രാധമ്മ എന്നാണ് വിളിക്കുന്നത്.)
അടുക്കളയിൽ ചെറിയ പണിയിൽ ആയത് കൊണ്ട് ‘അമ്മ അവനെ ശ്രദ്ധിച്ചിരുന്നില്ല. മനു ഗുഡ് മോർണിംഗ് പറഞ്ഞപ്പോൾ ആണ് അവൻ അവിടെ വന്ന കാര്യം ‘അമ്മ അറിഞ്ഞത്.