‘അമ്മ: ആ മോനെ…. നീ വന്നായിരുന്നോ….
മനു: എന്താ രാവിലെ തന്നെ നല്ല തിരക്കിലാണല്ലോ….
‘അമ്മ: എന്ത് തിരക്ക്… കഴിക്കാൻ ഉണ്ടാക്കുകയല്ലേ…
മനു: ആ പെണ്ണ് ഇനിയും എഴുന്നേറ്റില്ലേ
‘അമ്മ: ആര്…. ആതിയോ….
മനു: ഹമ്മ്…..
‘അമ്മ: രാവിലെ തന്നെ ചേച്ചിയും പെങ്ങളും തല്ലായിരുന്നു.അഞ്ചു മേലോട്ട് പോയപ്പോ ആതി വീണ്ടും മുറിയിൽ കയറി വാതിൽ അടച്ചു.
മനു: അയ്യോ അതെന്തു പറ്റി….
‘അമ്മ: നീ അല്ലെ ഇപ്പൊ അവളുടെ ഗാർഡിയൻ… നീ തന്നെ ചോദിച്ചോ…
മനു: എന്നാ ഞാൻ പോയി വിളിച്ചിട്ട് വരാ….
‘അമ്മ: അഞ്ചു എവടെ….
മനു: നല്ല.ആളാ… എന്നെ ഒരുക്കിട്ട് അവൾ.അവടെ ഒരുങ്ങാതെ നിന്നിരുന്നു.
‘അമ്മ: അത് അങ്ങനെ ഒരു പൊട്ടി പെണ്ണാ… പക്ഷെ പാവാ…..
മനു: അത് പിന്നെ എനിക്ക് അറിയില്ലേ എന്റെ രാധ കുട്ടി…..
അവൻ.അമ്മയുടെ കവിളിൽ ഒരു ഒരു പിച്ചു കൊടുത്തു.
‘അമ്മ : മതി മതി കൊഞ്ചിയത്…. രണ്ടും വേഗം അമ്പലത്തിൽ.എത്താൻ നോക്ക്…. നട അടക്കും.
മനു: അവൾ വന്ന അപ്പൊ നേരെ പൂവാന്നേ…..
അതും പറഞ്ഞ് അവൻ ഹാളിലേക്ക് നടന്നു. Tv ഓണിൽ തന്നെ ആയിരുന്നു..അവൻ കുറച്ചു നേരം ന്യൂസ് ചാനൽ വച്ചിരുന്നു. അപ്പോൾ ആണ് അവൻ ആതിയുടെ കാര്യം ഓർത്തത്.
അവൻ നേരെ നടന്ന് അവളുടെ മുറിയുടെ അടുത്ത് പോയി മുട്ടി.
മനു: ആതി…… മോളെ….. എഴുന്നേക്ക് പെണ്ണേ…. സമയം എത്രയായി…. കതവ് തുരക്ക്….
മുട്ടയിട്ട് ഒരു രണ്ട് മിനിറ്റു കഴിഞ്ഞ് വാതിലിന്റെ അടുത്തേയ്ക്ക് ആതി നടന്നു വരുന്ന ശബ്ദം അവളുടെ പാതസ്വരത്താൽ കേൾക്കാം….
പതിയെ ആ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.
വാതിൽ തുറന്ന ആതിയുടെ മുഖം കണ്ട് മനു ആകെ തളർന്നു പോയി.
മുടി ഒക്കെ അലംഗോലം ആയി കണ്ണൊക്കെ നിറഞ്ഞ് ഒരു പിഞ്ചു കുഞ്ഞ് കരഞ്ഞ മുഖം എങ്ങനെയിരിക്കുമോ അതേ പോലെ ആണ് അവളുടെ മുഖം..
‘” ഏട്ടാ….’”
ഇടറുന്ന ശബ്ദതാൽ അവൾ ഓടി മനുവിന്റെ നെഞ്ചിൽ വീണു. ഒരു.നിമിഷം അവന്റെ കണ്ണും നിറഞ്ഞു.
മനു: എന്താ മോളെ…. എന്തിനാ നീ കരയുന്നത്….. എന്താ പറ്റി നിനക്ക്….
മനു അവളുടെ മുടിയിഴയിൽ സ്നേഹ പൂർവം തലോടി ചോദിച്ചു
ആതിര: അമ്മേം ചേച്ചീ ഇന്റെ കല്യാണം നടത്താൻ പോവത്രെ…..
മനു: അതാണോ പെണ്ണേ ഇങ്ങനെ കരയുന്നത്
ആതിര: നിക്ക് ഇപ്പൊ കെട്ടേണ്ട….. ഞാൻ അത്.പറഞ്ഞപ്പോ അമ്മേം ചേച്ചിയും പറയാ എന്നെ വേഗം കെട്ടിക്കുമെന്ന്….
ഞാൻ ഏട്ടനോട് പറയും എന്നു പറഞ്ഞപ്പോ ചേച്ചി പറയാ ഇനി ചേച്ചി പറഞ്ഞാ ഏട്ടൻ കേൾക്കും എന്റെ കല്യാണം നടത്തും എന്ന്…..