സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Posted by

“അല്ല അല്ലെ, ഇല്ല എനിക്ക് നിന്നെ ഓർമയില്ല”, ആദിര ഉറപ്പിച്ച് പറഞ്ഞു.

“ആദിര . . . .”

“നിനക്ക് വേറെ എന്തെങ്കിലും എന്നോട് സംസാരിക്കാൻ ഉണ്ടോ അതോ എനിക്ക് അകത്തേക്ക് പോകാമോ?”, ആദിര ദേഷ്യത്തോടെ അവനോട് ചോദിച്ചു.

“വേറെ ഒന്നും ഇല്ല, നിന്നെ ബുദ്ധിമുട്ടിച്ചതിൽ ക്ഷെമിക്കണം”, ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“അത് കുഴപ്പമില്ല”, അവൾ നടന്ന് പോകുമ്പോൾ പറഞ്ഞു.

ആദിത്യൻ അവൾ പൂളിന്റെ സയിഡിലൂടെ തല ഉയർത്തി പിടിച്ച് നടന്ന് പോകുമ്പോൾ ശ്രദ്ധിച്ചു. അവൾ നല്ല ആത്മവിശ്വാസത്തോടെ ആണ് നടന്ന് പോകുന്നത്.

“ഇത് ശെരിക്കും മയിരായിപ്പോയി”, ആദിത്യൻ നിലത്ത് ഒരു കാൽ ശക്തിയായി ചവുട്ടിക്കൊണ്ട് സ്വയം പറഞ്ഞു. അവന്റെ വയറിൽ ആരോ ഇടിച്ചത് പോലെ വയർ കോളുത്തി പിടിക്കുന്നതായി അവന് തോന്നി.

ആദിത്യൻ കുറച്ച് സമയം അവിടെ തന്നെ ചിന്തിച്ച് നിന്നതിന് ശേഷം, തീൻ മേശയുടെ അടുത്തേക്ക് പോയി. മനസ്സ് ശെരിയല്ലാത്തതിനാൽ തീൻ മേശയിൽ കുറച്ച് സമയം ചിലവഴിച്ചതിന് ശേഷം രാവിലെ ആറുമണിക്ക് വ്യായാമം ചെയ്യാൻ ഉണ്ട് എന്ന് പറഞ്ഞ് അവൻ കിടക്കാൻ മുകളിലുള്ള സ്യൂട്ട് റൂമിലേക്ക് പോയി. പ്രിയ അവന്റെ കൂടെ പോകാനായി എഴുനേറ്റു എങ്കിലും അവൻ അവളെ തടഞ്ഞ് അവിടെ തന്നെ ഇരുത്തി. സ്വസ്ഥമായി കുറച്ച് സമയം ചിലവഴിക്കാൻ വേണ്ടിയാണ് ആദിത്യൻ അങ്ങനെ ചെയ്തത്.

ആദിരയുടെ കൂടെ ഉണ്ടായ സംഭാഷണം ആകെ കുഴപ്പത്തിൽ കലാശിച്ചതിൽ ആദിത്യന് നല്ല വിഷമം തോന്നി. അവളോടൊത്തുള്ള ആദ്യത്തെ സംഭാഷണം ഒരു വൻ പരാജയമായി പോയി. ഒരു ബിസിനസ്സ് സ്റ്റുഡന്റ് ആയിരുന്ന ആദിത്യന് അറിയാം ആദ്യത്തെ അഭിപ്രായം എപ്പോഴും വളരെ നല്ലത് ആയിരിക്കണം എന്ന്. അവൾ തന്നെ ഒരു വഴി പിഴച്ചവൻ ആയിട്ടാണ് കാണുന്നത്. അവൾ ജോലി ചെയ്തിരുന്ന ക്ലബ്ബിൽ പോകുന്നവരെ എല്ലാം അവൾ അത്തരത്തിൽ ഉള്ളവരായിട്ടാണ് കാണുന്നത്.

“എന്റെ ജീവിതം നായ നക്കി”, ഈ ഒരു ദിവസം ആദിത്യൻ ഇത് ആദ്യത്തെ പ്രാവശ്യം അല്ല പറയുന്നത്.

അവൻ സ്യൂട്ട് റൂമിന്റെ ഉള്ളിൽ കയറിയതിന് ശേഷം പ്രധാന റൂമിലെയും ബാൽക്കണിയിലെയും ലയിറ്റുകൾ അണച്ച്കൊണ്ട് ബാൽക്കണിയിൽ അവന്റെ സ്ഥിരം കസേരയിൽ ഇരുട്ടിൽ ചെന്ന് ഇരുന്നു. അവൻ മൂന്നാമത്തെ സിഗററ്റ് കത്തിച്ച് കൊണ്ട് ഈ ദിവസം സംഭവിച്ച കാര്യങ്ങളെ കുറിച്ച് ആലോജിച്ചു. മേശയുടെ മുകളിൽ ഇരിക്കുന്ന ഫയലിലേക്ക് അവന്റെ കണ്ണുകൾ പോയി. ആ ഇരുട്ടത്തും അത് അവ്യക്തതമായി കാണാൻ പറ്റുന്നുണ്ടായിരുന്നു.

“സ്വന്തമായി വീടുകൾ മൻഹാട്ടനിലും, LA, ആസ്പെൻ, ഹവായി, ടോറോന്റോ, ലണ്ടൻ, ഇറ്റലി, പിന്നെ ഇവിടെയും”, ആദിത്യൻ വിൽപത്രം വായനയുടെ വിശദാംശങ്ങൾ അവന്റെ ഓർമയിൽ നിന്ന് ചികഞ്ഞ് എടുത്ത് കൊണ്ട് ഉറക്കെ പറയാൻ തുടങ്ങി. “കമ്പ്യൂട്ടർ ഉണ്ടാക്കുന്ന കമ്പനികൾ US, Mexico, UK, Germany, ഇന്ത്യയിലും പിന്നെ ചൈനയിലും. സോഫ്റ്റ്‌വെയർ കമ്പനികൾ US, Canada, ഇന്ത്യയിലും , UK യിലും. ടെലിഫോൺ കമ്പനികൾ ഏഴ് രാജ്യങ്ങളിൽ ഭൂമിക്ക് ചുറ്റും France, US, UK, China യും ആണ് ഇതിൽ പ്രധാന രാജ്യങ്ങൾ. മരുന്ന് ഉണ്ടാകുന്നതും റിസർച്ച് ചെയ്യുന്നതുമായ കമ്പനികൾ US, Canada, India, China, Holland. അഡ്വാൻസ്ട് സ്ട്രാറ്റജിക് വെപ്പൺ ഡെവലപ്പ്മെന്റെ കമ്പനി US, Israel, Russia, Scotland, പിന്നെ ഇന്ത്യയിലും. ഗെയിം ഡെവലപ്പ്മെന്റ് കമ്പനി Scotland, US. വ്യവസായ കെട്ടിടങ്ങൾ New York, Chicago, Berlin, London, Paris.”

ആദിത്യൻ ഒന്ന് നിർത്തി ആലോചിച്ച് കൊണ്ട് അവന്റെ നെറ്റിയിൽ കൈ വിരലുകൾ കൊണ്ട് തിരുമ്മി. അവന്റെ മനസ്സിൽ വിൽപത്രത്തിൽ ഉള്ള താൻ ഓർക്കാൻ ശ്രേമിക്കുന്ന ആ പേജ് കൊണ്ട് വന്നു.

Leave a Reply

Your email address will not be published. Required fields are marked *