സ്വർഗ്ഗ ദ്വീപ് 5 [അതുല്യൻ]

Posted by

പഠിക്കുമ്പോൾ എനിക്ക് രണ്ട് പാർട്ട്ടൈം ജോലികൾ ഉണ്ടായിരുന്നു. ഞാൻ കിട്ടുന്ന പൈസ ഒളിപ്പിച്ച് വയ്ക്കുമായിരുന്നു ബില്ലുകൾ അടക്കാനും ഭക്ഷണ സാധനങ്ങൾക്കും വേണ്ടി. ഇല്ലെങ്കിൽ അയാൾ അതെടുത്ത് കൊണ്ട് പോയി കുടിക്കുമായിരുന്നു. പൈസ കിട്ടിയില്ലെങ്കിൽ വീട്ടിലെ എന്തെങ്കിലും സാധനം എടുത്ത് കൊണ്ടുപോയി വിറ്റ് ആ കാശിന് കുടിക്കും”, ആദിര അവളുടെ ജീവിത കഥ തുടർന്നു.

ആദിത്യൻ ചിന്തിച്ചു എന്ത്കൊണ്ട് മനു വർമ്മ അന്നേരം ഇവരെ സഹായിച്ചില്ല. ഒന്നും ഇല്ലെങ്കിലും അവളുടെ അച്ഛനെ തിരിച്ച് നല്ല വഴിക്ക് കൊണ്ട് വരാമായിരുന്നു.

“നിന്റെ ജീവിതം ഒരു നരകമായി തോനുന്നു, ആദിര”, ആദിത്യൻ വിഷമത്തോടെ പറഞ്ഞു.

“വളർന്ന് കൊണ്ടിരുന്നപ്പോൾ ജീവിതം എന്നെ ഓരോ പാഠങ്ങളായി പഠിപ്പിക്കുക ആയിരുന്നു”, അവൾ ഇതെല്ലം വളരെ നിസാരം എന്ന രീതിയിൽ പറഞ്ഞു.

“വീട് വിട്ടതിന് ശേഷം നീ എങ്ങോട്ട് പോയി?”, ആദിത്യൻ ചോദിച്ചു.

“ഞാൻ ഇന്റർനെറ്റിൽ പരിചയപ്പെട്ട എനിക്ക് ഒരു താങ്ങായി കുറച്ച് കാലമായി ഉണ്ടായിരുന്ന ഒരാളുടെ കൂടെ താമസിക്കാൻ ബോംബെയിലേക്ക് പോയി. അവൻ ശെരിക്കും അടുപ്പിക്കാൻ കൊള്ളാത്തവൻ ആയിരുന്നു. അത് കൊണ്ട് അവനെ ഒഴിവാക്കി കിട്ടുന്ന പണികൾ എടുത്ത് ഞാൻ നാട് ചുറ്റി.”

“അതിന് ശേഷം നീ തിരിച്ച് നാട്ടിലെത്തി ഗോവയിലെ സ്ട്രിപ്പ് ക്ലബ്ബിൽ ചേർന്നു”, ആദിത്യൻ ചോദിച്ചു.

“അതെ, കുറച്ച് യാത്രകൾക്ക് ശേഷം. ഞാൻ അവിടെ ബാറിലാണ് ആദ്യം ജോലി ചെയ്ത് തുടങ്ങിയത്. പിന്നെ അവിടുത്തെ കുറച്ച് ഡാൻസർമാർ അവർക്ക് സ്ട്രിപ്പ് ഡാൻസിലൂടെ കിട്ടുന്ന പണത്തെ കുറിച്ച് പറഞ്ഞ് എന്നെ പ്രലോഭിപ്പിച്ചു. അവർ രണ്ട് മൂന്ന് പ്രാവശ്യം ഡാൻസ് ചെയ്യുന്നത് കാണിച്ച് തന്നതോടെ എനിക്കും നന്നായി ചെയ്യാൻ പറ്റും എന്ന് എനിക്ക് വിശ്വാസം വന്നു. ബാക്കി പിന്നെ നിനക്ക് അറിയാവുന്നത് ആണല്ലോ”.

“നീ ഡാൻസ് ചെയ്യുന്നത് ഇഷ്ഠപ്പെട്ടിരുന്നോ?”, ആദിത്യൻ അവന്റെ ജിജ്ഞാസ കൊണ്ട് ചോദിച്ചു.

“മിക്ക സമയങ്ങളിലും ഇല്ല?. വയസായ ആൾക്കാർ അനുവാദമില്ലാതെ ശരീരത്തിൽ തൊടുന്നതും, ആൾകാർ ഞങ്ങളെ വെറും മാംസപിണ്ഡമായും ഒരു ഭോഗവസ്തുവായും മാത്രം ആണ് കാണുന്നത്. അവരോടെല്ലാം തിരിച്ച് മാന്യമായി പെരുമാറുന്നത് വളരെ കഷ്ട്ടപ്പെട്ടിട്ട് ആയിരുന്നു”, അവൾ ഒന്ന് നിർത്തി മേശയുടെ മുകളിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് കൊണ്ട് പറഞ്ഞു.

പ്രിയ നേരത്തെ ചെയ്ത പോലെ ആദിര സിഗററ്റ് എടുക്കുന്നത് കണ്ട ആദിത്യൻ ഒന്ന് ചിരിച്ചു.

“നിനക്ക് ഞാൻ വലിക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ?”, ആദിര ആ സിഗററ്റ് കത്തിച്ച് കൊണ്ട് ആദിത്യനോട് ചോദിച്ചു.

“എനിക്ക് ഒരു പ്രേശ്നവും ഇല്ല”, ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു.

അവൾ അവളുടെ തല കസേരയിലേക്ക് ചാരി ഇരുന്ന് കൊണ്ട് പുക വലിച്ച് വിട്ടു. അവൾ ആ കസേരയിൽ ചാരി കിടക്കുന്നത് കണ്ടപ്പോൾ ആദിത്യന്റെ മനസ്സ് ഗോവയിലെ സ്ട്രിപ്പ് ക്ലബ്ബിലേക്ക് പോയി. അന്ന് അവൾ തന്റെ മടിയിൽ ഇരുന്ന് തോളിൽ ചാരി കിടന്നത് അവന് ഓർമ്മ വന്നു.

“ചിലസമയങ്ങളിൽ, വല്ലപ്പോഴും നല്ലവരായ ആളുകളും ക്ലബ്ബിൽ വരും. അവർ എന്നെ നോക്കുന്നത് തന്നെ ഒരു ബഹുമാനത്തോടെയും ആരാധനയുടെയും ആയിരിക്കും. പക്ഷെ അങ്ങനെ ഉള്ളവർ വളരെ വിരളം ആയി ആണ് സ്ട്രിപ്പ് ക്ലബ്ബിൽ വരാറുള്ളത്”.

അവൾ വിരളമായി കണ്ട നല്ല ആളുകളിൽ ഒരാൾ താനായിരിക്കണേ എന്ന് ആഗ്രഹിച്ച് കൊണ്ട് ആദിത്യൻ പറഞ്ഞു. “കേട്ടിട്ട് അതും ശെരിയാണെന്ന് തോനുന്നു.”

Leave a Reply

Your email address will not be published. Required fields are marked *