ആദിത്യൻ പറഞ്ഞു.
ഗ്ലാസ്സ് വാതിലിൽ ഒരു മുട്ട് കേട്ട് ആദിത്യൻ എഴുന്നേറ്റ് അങ്ങോട്ട് നോക്കിയപ്പോൾ പ്രിയ അകത്തേക്ക് കയറി വന്നു.
“നിങ്ങളുടെ കൂടിക്കാഴ്ച്ച തടസ്സപ്പെടുത്തിയതിന് ക്ഷെമിക്കണം. പത്ത് മിനിറ്റിന്റെ ഉള്ളിൽ ഭക്ഷണം വിളമ്പും. നിങ്ങളെ മുൻകൂട്ടി അറിയിക്കാം എന്ന് വിജാരിച്ച് വന്നതാ”, പ്രിയ പറഞ്ഞു.
“കുഴപ്പമില്ല പ്രിയ, ഞങ്ങൾ സംസാരിച്ച് കഴിഞ്ഞു”, ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഞാൻ എന്നാൽ ഇറങ്ങട്ടെ”, ആദിയ എഴുനേറ്റ് കൊണ്ട് പറഞ്ഞു. “എല്ലാം തുറന്ന് സംസാരിച്ചതിന് നന്ദി, ആദിത്യ”.
“ഭക്ഷണത്തിന് കാണാം”.
“സംസാരിച്ചോ, എങ്ങനെ ഉണ്ടായിരുന്നു?”, ആദിയ ബാൽക്കണിയിലൂടെ നടന്ന് അവളുടെ മുറിയിൽ കയറുന്നത് വരെ കാത്ത് നിന്നതിന് ശേഷം പ്രിയ ആദിത്യനോട് ഉത്സാഹത്തോടെ ചോദിച്ചു.
“കുഴപ്പം ഇല്ലായിരുന്നു എന്ന് വിജാരിക്കുന്നു!. നമ്മൾ തീരുമാനിച്ച കാര്യങ്ങൾ എന്തായി . . .”, ആദിത്യൻ പ്രിയയെ ഗൗരവത്തോടെ നോക്കി കൊണ്ട് ചോദിച്ചു.
“കൂട്ടുകാരുടെ വിശദാംശങ്ങള്‍ തിരയുന്ന കാര്യം ആണോ?”, പ്രിയ ഒച്ച കുറച്ച് ചോദിച്ചു.
“ഞാൻ ആദിയയോട് പറഞ്ഞു”.
“ആദിയ എന്താ പറഞ്ഞത്?”, പ്രിയ ചോദിച്ചു.
“ആദ്യം ദേയിഷ്യപ്പെട്ടു, പിന്നെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. അവൾ അവളുടെ ഒരു കൂട്ടുകാരിയെ പറ്റി പറഞ്ഞു. അവൾക്ക് സുഖമില്ലാത്ത ഒരു കുഞ്ഞ് ഉണ്ട്. നമുക്ക് അവരെ സഹായിക്കാൻ കഴിയില്ലേ?”, ആദിത്യൻ വിഷമത്തോടെ ചോദിച്ചു.
“എനിക്ക് അതിനെ കുറിച്ച് കുറച്ച് മണിക്കൂറുകൾ ആയി അറിയാം”, പ്രിയ പതുക്കെ പറഞ്ഞു. “ഞാൻ നേരത്തെ പറഞ്ഞത് പോലെ, അത്യാവശ്യ സമയങ്ങളിൽ ഞങ്ങളുടെ നീക്കം വളരെ പെട്ടെന്ന് ആയിരിക്കും”.
“അപ്പോൾ ഇവരെ കുറിച്ച് വേറെ എന്തൊക്കെ നിങ്ങൾക്ക് അറിയാം?”.
“താങ്കൾക്ക് ആരെ കുറിച്ചാണ് ആദ്യം അറിയേണ്ടത്?”, പ്രിയ ചോദിച്ചു.
“ജോളി? അരവിന്ദ്?”, ആദിത്യൻ തോള്‍വെട്ടിച്ച് കൊണ്ട് പറഞ്ഞു. “ആരെങ്കിലും”.
“ശെരി, ജോളി അവന്റെ ക്രെഡിറ്റ് കാർഡുകളിൽ എല്ലാം മുഴുവൻ പരിധിയും എത്തി നിൽക്കുവാണ്. അവൻ ഒരു ലോൺ അടവിന്റെ കാര്യത്തിലും അടുത്ത മാസം മുതൽ പുറകിൽ ആവും. അവൻ ഓൺലൈൻ ചൂതാട്ടത്തിന്റെ ഒരു അടിമ ആണ്. പിന്നെ അവൻ കാണുന്ന ലൈംഗിക ചിത്രങ്ങൾ ആരോഗ്യപരം അല്ലാത്ത തരത്തിൽ ഉള്ളത് ആണ്. താങ്കൾക്ക് അതിനെ കുറിച്ച് കൂടുതൽ അറിയേണ്ട എന്ന് വിശ്വസിക്കുന്നു”.
“എനിക്ക് അവന്റെ ലൈംഗിക താല്പര്യങ്ങൾ അറിയാം. അവൻ ഇന്റർനെറ്റിൽ കാണുന്ന ലൈംഗിക ചിത്രങ്ങളെ കുറിച്ച് ഞങ്ങളോട് വിശദീകരിച്ച് പറയാറുണ്ട്. അത് വിട്, അവന്റെ കടങ്ങൾ എത്ര ഉണ്ട്?”, ആദിത്യൻ തല വേണ്ടാ എന്ന രീതിയിൽ ആട്ടികൊണ്ട് ചോദിച്ചു.
ആദിത്യന് സ്വന്തം കൂട്ടുകാരന്റെ വ്യക്തിപരമായ കാര്യങ്ങൾ ചികഞ്ഞ് നോക്കുന്നതിൽ വിഷമം തോന്നി. എന്തായാലും അവൻ ഇപ്പോൾ നോക്കിയില്ലായിരുന്നു എങ്കിൽ ജോളിക്ക് എന്തൊക്കെ പ്രേശ്നങ്ങൾ ഉണ്ടായേനെ എന്ന് അവൻ ചിന്തിച്ചു. കൂടാതെ തന്റെ കൂട്ട്കാരന് കാശിന്റെ സഹായം ആവശ്യം വന്നാൽ താൻ സന്ദോഷപൂർവം അവനെ സഹായിക്കും.
“നാല് ലക്ഷം രൂപയുടെ അടുത്ത് വരും”, പ്രിയ പറഞ്ഞു.