“എന്റെ പൊന്നു മാമി ഞാൻ വല്യ ഡാൻസ് കാരി ഒന്നുമല്ല.ഈ നിമ്മി പെണ്ണ് ചുമ്മാ തള്ളുവ”
അർച്ചന തുടർന്നു
“പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ.ഒരു ഷൈലജ ടീച്ചർ ഉണ്ടായിരുന്നു.ടീച്ചർ ആണ് എന്നെ കുറച്ചൊക്കെ ഡാൻസ് പഠിപ്പിച്ചത് .പിന്നെ മറന്നു പോകണ്ട എന്ന് കരുതി ചുമ്മാ ചെയ്‌യും.പിന്നെ കുറച്ചു കൈയിൽ നിന്നും ഇടും.അല്ലാതെ എനിക്കൊന്നും അറിയില്ല”
“ഓ പിന്നെ പിന്നെ ഇവളുടെ ജാടയാ അങ്കിളേ”
“എന്റെ ഈശ്വരാ ഡാൻസ് അറിയാവുന്നവർ വെല്ലോം കണ്ടാൽ എന്നെ ഓടിച്ചിട്ട് അടിക്കും”
“അപ്പടിയാ .
ഇങ്ക ഇപ്പൊ ആർക്കും ഡാൻസ് തെറിയാത്.പ്ലീസ് അച്ചു ഒരു വാട്ടി ഇപ്പൊ ”
“ഐയ്യട എല്ലാം പോയെ.
സ്ഥലം വിട്.സ്ഥലം വിട്”
നിര്മലയെ ഉന്തി തള്ളി അർച്ചന പുറത്തേക്ക് കൊണ്ടുവന്നു.
“മാമിയുടെ കൈയിൽ നിന്നും രക്ഷപെട്ടു അല്ലേടി”
അർച്ചന ഒന്ന് ചിരിച്ചു
“താങ്ക്സ് നിമ്മി.താങ്ക് യു വെരി മച്ച് ”
“ഒന്ന് പൊടി.അവളുടെ ഒരു നന്ദി പറച്ചിൽ”
“ഇതെവിടുന്നാ ..?”
“നാട്ടിലെ പഴയ വീട് വാടകക്ക് അല്ലാരുന്നോ.താമസക്കാർ പോയിട്ടു വൃത്തി ആക്കാൻ ചെന്നപ്പോൾ കിട്ടിയതാ.പണിക്കാർ അത് വീട്ടിൽ ഏല്പിച്ചു ഞാൻ അതിങ്ങു കൊണ്ടുവന്നു ”
“മ്മ്മ്മ്
പിന്നെ പോത്തേ ഞാൻ പറയാൻ വിട്ടു തിങ്കൾ ഞാൻ കാണില്ല കേട്ടോ”
“ഓ മോനെ കൊണ്ട് ചെക്കപ്പിന് പോണോ?”
“അത് ബുധൻ.
ഇത് ഒരു ഇന്റർവ്യൂ ആടി”
“ഇന്റർവ്യൂവോ എവിടെ? ”
“ടെക്നോ സൊല്യൂഷൻസ്
ഇടപ്പള്ളി അവരുടെ ഓഫീസിൽ വെച്ച് ”
“ഓ പൊളി .പിടി കൺഗ്രാറ്സ് ”
“താങ്ക് യു താങ്ക് യു ”
“ഒരു ചിന്ന കുഴപ്പം ഉണ്ടല്ലോ മോളെ.
അവിടുത്തെ എംഡി അത്ര വേടുപ്പല്ല”
“തെളിച്ചു പറ പോത്തേ ”
“ഡി സന്യാസി പെണ്ണെ.അവനൊരു മുന്തിയ ഗന്ധർവ്വൻ ആടി”
“അതെങ്ങനെ നിനക്കറിയാം ”
“അവരാണ് എന്റെ ബാങ്കിൽ സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ് ചെയ്തേക്കുന്നത് ”
“നിനക്ക് നേരിട്ട് അറിയോ..?”
“അതില്ല .
ഒരു സ്റ്റാഫ് പറഞ്ഞ അറിവാ”