നെക്സ്റ്റ് ജനറേഷൻ : ബിഫോർ ആൻഡ് ആഫ്റ്റർ
Next Generation : Before And After | Author : Danmee
” പിള്ളേർ ക്ലാസ്സിൽ കേറും എങ്കിലല്ലേ ക്ലാസ്സ് നടക്കു ”
” വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് ഒന്നും കാര്യം ഇല്ല……. നമ്മുടെ ഗവണ്മെന്റ് ന്റെ തീരുമാനം ഒന്നും മാറാൻ പോകുന്നില്ല……… എല്ലാം ഒപ്പിട്ട് കഴിഞ്ഞില്ലേ…. ”
” നീ പോടാ……. എന്നും പറഞ്ഞു ചുമ്മാ ഇരിക്കണോ……. ഇപ്പോഴും ജനാതിപത്യം തന്നെ അല്ലെ…… ഇന്ന് നമ്മുടെ കോളേജ് ചെയർമാൻ തന്നെ മുൻകൈ എടുത്ത് നടത്തുന്ന ജാഥ ആണ് രാഷ്ട്രീയം ഒക്കെ മാറ്റിവെച്ചു കോളേജിലെ പിള്ളേർ എല്ലാം പങ്കെടുക്കണം എന്ന പറയുന്നത്…. കോളേജിലെ ചില സ്റ്റാഫിന്റെ സപ്പോർട്ടും ഉണ്ട് ”
” ആഹാ…… ആ എന്താവും എന്ന് നോക്കാം ”
” നീ വരുന്നില്ലേ ”
” നോക്കട്ടെ ”
ഒരു ആഗോള ശക്തി ആയ രാഷ്ട്രത്തിന് നമ്മുടെ രാജ്യത്ത് അവരുടെ മിലിറ്ററി ബേസ് ആക്റ്റീവ് ആക്കാൻ ഉള്ള അനുമതി നമ്മുടെ ഗവണ്മെന്റ് നൽകിയിരിക്കുന്നു. അതാണ് ഇപ്പോൾ ഈ പുകിലുകൾക്ക് ഒക്കെ കാരണം . ലോകം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുന്നു എന്ന അരക്ഷിത അവസ്ഥക്ക് ആക്കാം കൂട്ടുന്നത് ആയിരുന്നു ആ തീരുമാനം. മറ്റൊരു രാജ്യത്തെ പട്ടാളത്തിന് ഇവിടെ സ്വര്യ വികാരാം നടത്താൻ ഉള്ള അനുമതി….. നമ്മുടെ അയൽ രാജ്യത്തിനെ ഭയപെടുത്താൻ ഉള്ള നീക്കം ആണെകിലും നമ്മുടെ രാജ്യസുരക്ഷ അവർക്ക് അടിയറവു പറയുന്നതിന് തുല്യം ആണ് അതെന്ന് പറഞ്ഞു . ഭരണപക്ഷത്തിലെ ചിലരും പ്രതിപക്ഷവും എതിർതെങ്കിലും ഒന്നും നടന്നില്ല. നമ്മുടെ രാജ്യം ഇപ്പോൾ നേരിടുന്ന ഷാമം മറികടക്കാൻ ആണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് പറഞ്ഞു മീഡിയയെയും ജനങ്ങളെയും നിശ്ശബ്ദരാക്കാൻ അവർക്ക് കഴിഞ്ഞു.
ഞാൻ കുറച്ചു നേരം അവിടെ അവരുടെ കൂടെ നിന്നു. എനിക്ക് പക്ഷെ സമരത്തിലും ജാഥയിലും ഒന്നും താല്പര്യം ഇല്ലായിരുന്നു. വെറുതെ തൊണ്ട പൊട്ടി മുദ്രവാക്യം വിളിച്ചും നടന്നു കാലു കയക്കും എന്നല്ലാതെ വേറെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഇതിനും മുൻപ് ഇതിലും വലിയ തീരുമാനങ്ങൾ എടുത്തപ്പോലും ശക്തമായ ഈ ഗവണ്മെന്റ് എടുത്ത തീരുമാനകൾ പാർലമെന്റ്ഇൽ പോലും ഈസി ആയി പാസ്സ് ആയതാ . അല്ലെങ്കിൽ തന്നെ വരും വരായ്കയെ കുറിച്ച് ആലോചിക്കുന്നർ ഭരിച്ചല്ലല്ലേ അതൊക്കെ നടക്കു. ഞാൻ അവിടെ നിൽക്കുമ്പോൾ പെട്ടെന്ന് ആരോ എന്റെ കഴുത്തിൽ കൈ ഇട്ടു ഞാൻ തിരിഞ്ഞു നോക്കി. നവ്യ ആയിരുന്നു അത്. അവൾ എന്റെ ചെവിയിൽ പറഞ്ഞു.