“എന്താ ഏട്ടാ”
“അത് അഞ്ജലി …ഇന്ന് നമ്മുടെ വിവാഹമായതിനാൽ ഞാൻ എന്റെ ചെയുന്ന പ്രോജക്റ്റ് എന്റെ സുഹൃത്ത് ജേക്കബിന് നൽകി. എനിക്ക് അതിൽ കുറച്ചുകൂടെ പണിയുണ്ടായിരുന്നു , പക്ഷെ കല്യാണം ആയതുകൊണ്ട് ഞാൻ ജേക്കബിനെ ആണ് ഏല്പിച്ചത് . ഉടനെ സബ്മിറ്റ് ചെയേണ്ട പ്രൊജക്റ്റ് ആണിത്. പക്ഷെ ആ മണ്ടൻ എന്റെ പ്രോജക്റ്റിനെ തകർത്തു ”
“എന്താണ് ഈ പറയുന്നത് അരുണേട്ടാ..”
“പ്രൊജക്റ്റ് ന്റെ സോഫ്ട്‍വെയർ ഇപ്പോൾ വർക്ക് ആകുന്നില്ല അതിലെന്തോ എറർ വന്നു പോലും .
എന്റെ സ്വപ്നമാണത് , അത് കുളമായി.”
“അരുൺ ഏട്ടാ ഇപ്പോൾ എന്താണ് ചെയ്യാൻ പോകുന്നത്?”
അരുൺ നിശബ്ദമായി നിന്നു. അഞ്ജലി വീണ്ടും ചോദിച്ചു.
“എന്താണ് ഏട്ടാ ഇന്നിപ്പോ ചെയ്യാൻ പറ്റുക?, നമ്മുടെ വിവാഹമല്ലേ നാളെ നോക്കാം ഏട്ടാ.”
“നാളെ എനിക്കീ പ്രോജക്റ്റ് സബ്മിറ്റ് ചെയ്യണം .. ഞാൻ ഏകദേശം ഒരു വർഷമായി ആ പ്രോജക്ടിന് വേണ്ടി ജോലി ചെയുന്നു, നാളെ കൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്റെ ജോലി പോകും”
അഞ്ജലി എല്ലാം കേട്ട് നിന്നെങ്കിലും, അവൾക്കൊന്നും പറയാൻ അറിയില്ലായിരുന്നു , ജോലിക്കാര്യമല്ലേ എന്താ ചെയ്ക .
“അഞ്ജലി പ്ലീസ് മോളെ , നീ എന്നെ സമ്മതിച്ചാൽ ഞാൻ അവന്റെ വീട്ടിൽ പോയി ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു വരാം”