ഇയാൾ എന്ത് ഭാഗ്യവാൻ ആണ്, എത്ര പേര് ആണ് ഇയാളെ സ്നേഹിക്കാൻ ചുറ്റും ഉള്ളത് പക്ഷെ ഒരാളെ പോലും മനസ്സിലാക്കാൻ പുള്ളി ശ്രമിക്കുന്നു പോലുമില്ല. ആരെയും ചോദിച്ചാൽ മറുപടി പറയും എന്ന് അല്ലാതെ മുത്തശ്ശിയോട് പോലും മരിയാതക്ക് സംസാരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല. പെങ്ങമാരിൽ രാജിയേച്ചിയും അഞ്ചുവും മാത്രേ പുള്ളിയോട് സംസാരിക്കാൻ പോലും നിന്നുള്ളൂ, ബാക്കി എല്ലാർക്കും പുള്ളിയെ പേടി ആണ്. അഥിതി ഒക്കെ അടുത്തേക്ക് പോലും പോവുന്നില്ല. ശരിക്കും ഒരു മുരടൻ തന്നെ.
” എന്നാലും ആരതി നീ എങ്ങെനെ അവനെ വളച്ചു??” രാധികേച്ചി, അത് ചോദിച്ചപ്പോൾ ഞാൻ വെറുതെ ഒന്ന് ചിരിച്ചു കാണിച്ചു.
” ഹാ സത്യം, അർജുൻ ഒരുത്തിയെ പ്രണയിക്കുന്നു എന്ന് പറഞ്ഞപ്പോൾ സത്യത്തിൽ എനിക്ക് വിശ്വാസം വന്നില്ല, അവൻ ഒരു സന്യാസി ആവും എന്ന് ആണ് ഞാൻ വിചാരിച്ചത് ” രാജിയേച്ചി.
” അർജുന്റെ തപസ് ഇളക്കിയ അപ്സരസ് ആരാണ് അറിയാൻ ആണ് ഞാൻ നിങ്ങളുടെ കല്യാണത്തിന് വന്നത് പോലും. നേരിൽ കണ്ടപ്പോൾ മനസ്സിലായി ഒരു അപ്സരുതന്നെ ആണെന്ന്, കണ്ണ് കിട്ടണ്ട” രാധികേച്ചി അത് പറഞ്ഞ് എന്റെ മുഖത്ത് ഉഴിഞ്ഞു ഞെട്ടോ ഒടിച്ചു.
” പൊ ചേച്ചി കളിയാകാതെ ” ഞാൻ.
” എല്ലാരും കൂടി പാവം ആരുനേ ഇങ്ങനെ കളിയാക്കല്ലേ. പിന്നെ അത്ര ഭംഗി ഒന്നുമില്ല, ചേട്ടായിയെ വെച്ച് നോക്കുമ്പോൾ ഒരു ആവറേജ് അത്രേ ഉള്ളു ” അഞ്ചു.
” പിന്നെ നിനക്ക് അർജുൻ നിന്നെ മൈൻഡ് ചെയ്യാത്തതിന്റെ കുശുമ്പ് അല്ലേടി ” രാജിയേച്ചി അവളെ കളിയാക്കി. ഞങ്ങൾ എല്ലാരും ചിരിച്ചു.
അപ്പൊ എന്റെ സംശയം ശരി ആണ്, പുള്ളിയും അഞ്ജുവും… ഇവിടെ അച്ചു കഴിഞ്ഞാൽ പുള്ളി സംസാരിക്കുകയെങ്കിലും ചെയ്യുന്നത് അഞ്ചു വിനോട് ആണ്. അവർ തമ്മിൽ ശരിക്കും ഇഷ്ട്ടത്തിൽ ആണോ?? എന്നോട് ഉള്ള പക മൂലം അവളെ ഉപേക്ഷിച്ചു എന്നെ കെട്ടിയത് ആവുമോ?? അതോ പക ആറുമ്പോ എന്നെ ഉപേക്ഷിച്ചു അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാം എന്ന് അവൾക്ക് വാക്ക് കൊടുത്തിട്ടുണ്ടോ??
കഴിഞ്ഞ ദിവസം രാത്രി അങ്ങേരുടെ മുറിയിലേക്ക് കയറിപ്പോയ അവളെ ഞാൻ കണ്ടതാണ്. ഏറെ നേരം കഴിഞ്ഞു തിരികെ വന്നപ്പോ എന്നെ കണ്ട് അവളുടെ പരിങ്ങലും വെപ്രാളവും ഞാൻ ശ്രദ്ധിച്ചതാ. ഇന്നത്തെ സംഭവം ഒഴിച്ചാൽ ഒരിക്കൽ പോലും വേറെ ഒരു അർഥത്തിൽ പുള്ളി എന്റെ ദേഹത്തു നോക്കിയിട്ട് പോലുമില്ല, അത് പുള്ളി അഞ്ചുവിനെ മനസ്സിൽ കൊണ്ട് നടക്കുന്ന കൊണ്ട് ആവുമോ?? ദേവി ഓരോ തവണ ഞാൻ പുള്ളിയോട് മനസ്സ് കൊണ്ട് അടുക്കുമ്പോഴും ഇത് പോലെ പുള്ളി അകന്ന് പോവുകയാണ് അല്ലോ. ഇനിയും എനിക്ക് ഇത് സഹിക്കാൻ വയ്യ…