” ആരതി മോളെ ഉറക്കം വരുന്നുണ്ടോ?? ” വല്യമ്മയുടെ ചോദ്യം ആണ് ആലോചനയിൽ നിന്ന് എന്നെ ഉണർത്തിയത്. ഞാൻ ഉണ്ട് എന്ന അർഥത്തിൽ തല ആട്ടി.
“ഇവിടെത്ത ചടങ്ങുകൾ ഒക്കെ ഏകദേശം തീർന്നു, നിങ്ങൾ പിള്ളേരെയും കൂട്ടി വീട്ടിലേക്ക് പൊയ്ക്കോ ” വല്യമ്മായി എന്നോടും രാജിയേച്ചിയോടും ആയി പറഞ്ഞു. കാവിൽ നിന്ന് വീട്ടിലേക്ക് കുറച്ച് അധികം നടക്കാൻ ഉണ്ട്. രാത്രി ആണ് വല്ല പാമ്പോ മറ്റോ ഉണ്ടാവുമോ എന്ന പേടി ഇല്ലാതെ ഇല്ല. ഞങ്ങൾ മടിച്ചു നിന്നു.
” അജു നീ ഇവരെ കൊണ്ട് ചെന്ന് വീട്ടിൽ ആക്ക് ” ഞങ്ങൾ മടിച്ചു നിൽക്കുന്ന കണ്ട് അച്ഛൻ പുള്ളിയോട് വിളിച്ചു പറഞ്ഞു.
” അവര് പൊക്കോളും എനിക്ക് ഇവിടെ നാളത്തേക്ക് ഉള്ള കളം വരയ്ക്കുന്ന പരുപാടി നോക്കണം ” പുള്ളി
” അതൊക്കെ നോക്കാൻ അനന്ദു ഉണ്ട് നീ പോവാൻ നോക്ക്. അച്ചൂനെ കൂടി കൊണ്ട് പൊയ്ക്കോ” അച്ഛൻ തറപ്പിച്ചു പറഞ്ഞപ്പോ പുള്ളി മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു.
” അച്ചു എഴുന്നേൽക്ക് വാ വീട്ടിൽ പോവാം ” തുള്ളൽ ഒക്കെ കഴിഞ്ഞു തളർന്നു കിടക്കുന്ന അച്ചു വിനെ പുള്ളി വിളിക്കുകയാണ്.
” ചേട്ടായി എനിക്ക് വയ്യ, എന്നെ എടുക്ക് ” അച്ചു കൊഞ്ചി.
” പിന്നെ എടുക്കാൻ കുഞ്ഞു വാവ അല്ലേ. നടുന്നു വാ പെണ്ണേ ” പുള്ളി കലിപ് ആണ്.
” നല്ല ഷീണം ഉള്ളത് കൊണ്ട് അല്ലേ പ്ലീസ്, എനിക്ക് ഒട്ടും വയ്യ. ശരീരം ഒക്കെ നല്ല വേദന. പ്ലീസ് എന്നെ എടുത്തോണ്ട് പൊ ” അച്ചു വിടാൻ ഉദ്ദേശം ഇല്ല.
” കെടന്ന് കൊഞ്ചാതെ ” പുള്ളി മുണ്ട് മടക്കി കുത്തി അച്ചുവിനെ കോരി എടുത്തു. അച്ചു രണ്ട് കയ്യും പുള്ളിയുടെ തോളിൽ ഇട്ട് നെഞ്ചിൽ തല ചായ്ച്ചു കിടന്നു. എനിക്ക് ഒരു തെല്ല് അസ്സൂയ തോന്നുന്നുണ്ടോ?? ഏയ് എന്തിന്.
” പോവാം ” പുള്ളി ഞങ്ങളോട് ചോദിച്ചിട്ട് നടന്നു ഞങ്ങൾ പുറകെയും. വീട്ടിൽ ചെന്ന് അച്ചുവിനെ അവളുടെം അഞ്ചുവിന്റേം മുറിയിൽ കിടത്തി, നെറ്റിയിൽ ഒരു ഉമ്മ കൂടി കൊടുത്തിട്ട് ആണ് പുള്ളി പോന്നത്. സ്വന്തം പെങ്ങൾ അല്ലാഞ്ഞിട്ടു കൂടി അച്ചുവിനെ അയാൾ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എന്നിട്ടും ഇയാൾക്ക് ആ അമ്മയുടെ സ്നേഹം എന്തേയ് കാണാൻ സാധിക്കാത്തത്?? ഞാൻ ആലോചിച്ചു നിന്നപ്പോ എന്നെ മൈൻഡ് ചെയ്യാതെ എന്നെ കടന്ന് പുള്ളി പോയിരുന്നു.