എന്റെ കണ്ണുകൾ അവന്റെ മുഖത്ത് ആണ്, എന്നാൽ അവൻ എന്നെ നോക്കുന്നില്ല. അവന്റെ ശ്രദ്ധിമുഴുവൻ എന്റെ കാലിൽ ആണ്. ഞാൻ ബാക്കിലേക്കും സൈഡിലേക്കും പോവുന്നത് അനുസരിച്ചു അവൻ എന്നെ പിന് തുടരുന്നത് എന്റെ കാലിന്റെ മൂവ് മെന്റ്സ് നോക്കി ആണ്.
അപ്പൊ എന്റെ ലോവർ ബോഡിയിൽ ആണ് അവന്റെ ശ്രദ്ധ, സൊ എന്റെ അപ്പർ ബോഡി മൂവ് അത്ര ഈസി ആയി അവന് കീപ് അപ്പ് ചെയ്യാൻ സാധിക്കണം എന്നില്ല. ഇത് ഒരു അവസരം ആയികണ്ട് ഞാൻ സൈഡിലേക്ക് മാറി, ഞാൻ കാൽക്കുലേറ്റ് ചെയ്തത് പോലെ തന്നെ അവനും എന്റെ ഒപ്പം സൈഡിലേക്ക് മാറി അന്നേരം ഞാൻ അവന്റെ മുഖം നോക്കി ഇടിച്ചു. പക്ഷെ ഫലം കണ്ടില്ല. അവൻ അപ്പോൾ തന്നെ പുറകിലേക്ക് മാറി ഒഴിഞ്ഞു മാറി വീണ്ടും എന്റെ അടുത്തേക് വന്നു പഞ്ച് ചെയ്തു. ഒരു തവണ കൂടി ഞാൻ ഈ ട്രിക്ക് പരീക്ഷിച്ചു നോക്കി. പക്ഷെ ഫലം പണ്ടത്തെ തന്നെ ആയിരുന്നു. വിജയം കണ്ടില്ല. അവന്റെ സെൻസ് നല്ല ഹൈ ആണ്. എന്റെ പഞ്ച് വരുമ്പോഴേ അവൻ ഒഴിഞ്ഞു മാറുന്നു. എനിക്ക് അവന്റെ മൂവ്സ് പ്രെഡിക്റ്റ് ചെയ്യാൻ പറ്റുന്നില്ല. അവന്റെ മൂവ് പ്രെഡിക്ട് ചെയ്യാൻ പറ്റിയാൽ എനിക്ക് അവനെ പഞ്ച് ചെയ്യാൻ സാധിക്കും.
ഞാൻ എന്താ ചെയ്യുക തിങ്ക്…. പെട്ടന്ന് എനിക്ക് നേരത്തെ മാസ്റ്റർ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നു. മാസ്റ്റർ, കോച്ചിന്റെ അച്ഛൻ. പുള്ളി ഒരു martil arts master ആണ്. വയസ്സ് പത്ത് എഴുപത് കഴിഞ്ഞു, എന്നാലും ഇപ്പോഴും നല്ല ഉരുക്ക് പോലത്തെ ബോഡി ആണ്. ഒരുപാട് ടൈപ്പ് martial arts പുള്ളിക്ക് അറിയാം.
” അർജുൻ നീ പരുന്തിനെ വേട്ടയാടിയിട്ടുണ്ടോ?? ഫ്രീ ആയി പറന്നു നടക്കുന്ന പരുന്തിനെ വേട്ടയാടുന്നത് വളരെ പ്രയാസം ഉള്ള കാര്യം ആണ്, അവൻ അന്നേരം പെട്ടന്ന് ഒഴിഞ്ഞു മാറും.
ക്ഷമ ആണ് പരുന്തിനെ വേട്ടയാടാൻ ഉള്ള കീ. അവൻ വേട്ടയാടാൻ ഇറങ്ങുന്ന സമയം വരെ നമ്മൾ ക്ഷമയോടെ കാത്ത് ഇരിക്കണം, അവൻ ഒരു ഇരയെ നോട്ടം ഇടുന്നത് നമ്മൾ നോക്കി നിൽക്കണം, അന്നേരം നമുക്ക് മനസ്സിലാവും അവൻ എന്താണ് ചെയ്യാൻ പോവുന്നത് എന്ന്, അവൻ അങ്ങനെ മോളിൽ പറന്നു നടന്ന് ഒരു ഇരയെ കണ്ട് പിടിക്കും, നല്ല സമയം നോക്കി ഇരയെ റാഞ്ചി പിടിക്കാൻ ആയി ഇരയെ ലക്ഷ്യമാക്കി വരും അതാണ് നമ്മുടെ അവസരം, അവൻ ഇരയിൽ നഖം ഇറക്കുന്ന നേരം നമ്മൾ അറ്റാക്ക് ചെയ്യണം. അവൻ വീഴും ” അന്ന് നന്ദുവും ആയി ഉള്ള എന്റെ ഒരു മോക്ക് fight കണ്ടപ്പോ മാസ്റ്റർ എന്നോട് പറഞ്ഞ വാക്കുകൾ ആണ്. അന്ന് അതിന്റ അർഥം എനിക്ക് മനസ്സിലായില്ല. ഇപ്പൊ എനിക്ക് ഏകദേശം കത്തി.
ഞാൻ സുദേവിനെ നിരീക്ഷിചു. അവൻ എന്നെ പഞ്ച് ചെയ്യാൻ ഒരു അവസരം നോക്കി വരുകയാണ് ഇരയിൽ നഖം ഇറക്കാൻ കാത്ത് ഇരിക്കുന്ന പരുന്തിനെ പോലെ. ഇപ്പൊ ഞാൻ എവിടെയെങ്കിലും എന്റെ ഗാർഡ് ഒന്ന് ഡ്രോപ്പ് ചെയ്താൽ, ആ പോയിന്റ് നോക്കി അവൻ അറ്റാക്ക് ചെയ്യും, ആ സമയം അവന്റെ മൂവ് എനിക്ക് കാൽക്കുലേറ്റ് ചെയ്യാം. സൊ സിമ്പിൾ ആയി അവനെ എനിക്ക് അറ്റാക്ക് ചെയ്യാം. എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.