ഞങ്ങൾ യാത്ര തുടങ്ങിയിട്ട് ഏകദേശം മൂന് മണിക്കൂറോളം ആവുന്നു ഞങ്ങൾ ഇപ്പൊ ജില്ല ബോർഡർ ഒക്കെ താണ്ടി പോയി കൊണ്ട് ഇരിക്കുകയാണ്. ചോദിക്കുന്നതിന് ഒക്കെ മുക്കുകേം മൂളുകേം ചെയ്യുന്നത് അല്ലാതെ നന്ദു ഒന്നും പറയുന്നില്ല. അവനെ എന്തോ അലട്ടുണ്ട് എന്ന് വ്യക്തം. ഞാനും ഒരു കാരണം അറിയാത്ത ഒരു അൺഈസിനസ് അനുഭവിക്കുന്നുണ്ട്. ശരിക്കും അത് ഇന്നലെ രാത്രി മുതൽ തുടങ്ങിയത് ആണ്, എന്തോ നെഞ്ചിൽ ഒരു ഭാരം എടുത്തു വെച്ചത് പോലെ ഒരു തോന്നൽ. ഞാൻ ചുമ്മാ പുറത്തേക്ക് നോക്കി ഇരുന്നു. അന്നേരം ആണ് അവിടെ ഉള്ള കടകളിലെ ബോർഡിൽ കണ്ട സ്ഥലപ്പേരുകൾ ഞാൻ ശ്രദ്ധിക്കുന്നതത്.
” ഡാ, ഇവിടെ എവിടെയോ അല്ലേ അവളുടെ ആ കീർത്തനയുടെ വീട്??, സത്യം പറ നമ്മൾ ഇത് എവിടെക്കാ പോണേ?? ” ഞാൻ നന്ദുവിനോഡ് ഇത്തിരി ചൂടായി തന്നെ ചോദിച്ചു.
” അജു കൂൾ ആവു, നമ്മൾ ദാ എത്തി. നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഇപ്പൊ തന്നെ കിട്ടും ” നന്ദു അത് പറഞ്ഞു കാർ ഒതുക്കി. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി.
ഒരു മിഡിൽ ക്ലാസ്സ് വീടിന്റെ മുന്നിൽ ആണ് വണ്ടി നിർത്തി ഇട്ടിരിക്കുന്നത്. വലിച്ചു കെട്ടിയ നീല ടർപ്പായും പന്തലും കസേരകളും ആൾക്കൂട്ടവും അകത്തു നിന്ന് ഉയർന്നു കേൾക്കുന്ന നിലവിളിയും ഒക്കെ ഒരു മരണവീട് ആണെന്ന് പറഞ്ഞു തന്നു. ഞാൻ നന്ദുവിന് മതിൽ കെട്ടിന്റെ അകത്തേക്ക് കയറി. ആൾകൂട്ടത്തിൽ പരിചയം ഉള്ള മുഖങ്ങൾ ഞാൻ പരതി, അച്ഛനെ കണ്ടു, രാംഅങ്കിളും ഉണ്ട് അവിടെ ഉള്ള വേറെ ആരെയും എനിക്ക് പരിചയം ഇല്ല. ഇത് ആരുടെ വീട് ആണ്?? ഈ നാട്ടിൽ ഒരു ബന്ധു ഉള്ളതായി കേട്ടു കേൾവി പോലുമില്ല, എന്റെ കണ്ണുകൾ ഉമ്മറത്തേക്ക് പോയി അവിടെ അവളെ ഞാൻ കണ്ടു, അന്ന് അച്ഛന്റെ ഒപ്പം കണ്ട ആ ചെറുക്കനെ കെട്ടിപിടിച്ചു വലിയ വായിൽ കരയുന്ന അവൾ, ഞാൻ തേടി വന്നവൾ കീർത്തന. അവൾക്ക് അരികിൽ അവളെ സമാധാനപ്പെട്ടുത്തികൊണ്ട് അച്ചുവിന്റെ അമ്മ, അച്ചു ആരതി, ജലജ ആന്റി അവർ നാലുപേരും. അങ്ങോട്ട് വന്ന എന്നേയും നന്ദുവിനേം കണ്ട് അവൾ ഒരു നിമിഷം കരച്ചിൽ നിർത്തി.
” അമ്മ.. അമ്മ പോയി നന്ദേട്ടാ… ” പിന്നെ അവൾ നന്ദുവിനെ വിളിച്ചു അലറി കരഞ്ഞു. അത് കേട്ട് ഒരു ഞെട്ടലോടെ ഞാൻ നന്ദു വിനെ നോക്കി. അവൻ തല താഴ്ത്തി നിന്നു.
” അമ്മ നോക്ക് അമ്മ, ദേ നന്ദേട്ടൻ വാക്ക് പാലിച്ചു, അമ്മേനെ കാണാൻ ഏട്ടനെ കൊണ്ട് വന്നു. കണ്ണ് തുറന്ന് നോക്ക് അമ്മ ദേ ഏട്ടൻ വന്നിരിക്കുന്നു ”
അവളുടെ കരച്ചിലിന്റെ ശക്തി കൂടി. ഒരു ഇടിത്തീ പോലെ ആണ് ആ വാക്കുകൾ എന്നിൽ പതിച്ചത്. എന്റെ ഭയം സത്യമാവുകയാണോ?? ഞാൻ വിറക്കുന്ന കാൽവെപ്പുകളോടെ വെള്ള പുതപ്പിച്ചു കിടത്തിഇരിക്കുന്ന ആ ശരീരതിന്റെ അടുത്തേക്ക് ചെന്നു. ഒരു നോക്കെ നോക്കിയുള്ളൂ, ഇനി ഒരിക്കലും കാണാൻ ഇടവരരുത് എന്ന് ഞാൻ ആഗ്രഹിച്ച ആ മുഖം ഞാൻ വീണ്ടും കണ്ടു. ചേതന അറ്റ്. എന്റെ അമ്മ. ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
” അജു ” മതിലിന്റെ അടുത്ത് എത്തിയ എന്റെ കയ്യിൽ പിടിച്ചു നിർത്തി കൊണ്ട് നന്ദു വിളിച്ചു.
” പോവരുത് ”
” നിനക്ക് നേരത്തെ അറിയാമായിരുന്നു അല്ലേ?? ” ഞാൻ ചോദിച്ചു. അവൻ ഒന്നും മിണ്ടിയില്ല.
” അറിയാമായിരുന്നോ ” എന്റെ ശബ്ദം ഉയർന്നു. എല്ലാരും ഞങ്ങളെ നോക്കി.