” mm” അവൻ ഒന്ന് മൂളി.
ഞാൻ ദേഷ്യതിൽ മുഷ്ടി ചുരുട്ടി അവന്റെ മുഖം നോക്കി ഇടിക്കാൻ പോയി. അവൻ ഒന്ന് അനങ്ങുക പോലും ചെയ്യാതെ കണ്ണ് ഇറുക്കി അടച്ചു നിന്നു. എന്റെ കൈ അവന്റെ മുഖത്തു തൊട്ടു തൊട്ടില്ല എന്ന ഭാവത്തിൽ നിന്നു. പിന്നെ ഞാൻ തിരിഞ്ഞ് ദേഷ്യതിൽ അവിടെ കിടന്നിരുന്ന കസേരയിൽ ആഞ്ഞു ചവിട്ടി അത് പൊട്ടി.
” എല്ലാം അറിഞ്ഞു വെച്ച് കൊണ്ട് എന്റെ മുന്നിൽ നാടകം കളിക്കുകആയിരുന്നല്ലേ?? അവൾ ആരാണ് എന്ന് അറിയാൻ ഞാൻ നെട്ടോട്ടം ഓടുന്നത് കണ്ട് രസിക്കുക ആയിരുന്നല്ലേ?? ഞാൻ കണ്ട് പിടിച്ച കാര്യങ്ങൾ എല്ലാം വന്നു ഞാൻ നിന്നോട് പറഞ്ഞതല്ലേ അപ്പോഴെല്ലാം, നീ നല്ലത് പോലെ അഭിനയിച്ചു. നിനക്ക് മുന്നിൽ ഞാൻ ഒരു കോമാളി ആവുക ആയിരുന്നു. അതൊക്കെ നീ നല്ലത് പോലെ ആസ്വദിച്ചോ?? ആരൊക്കെ എന്നെ ചതിച്ചാലും നീ… ഒരു വാക്ക് ഒരു വാക്ക് എന്നോട് പറയണം എന്ന് നിനക്ക് തോന്നിയോ?? ” സങ്കടം വന്നു വാക്കുകൾ കിട്ടാഞ്ഞപ്പോഴും ഒരു വിധം ഞാൻ പറഞ്ഞൊപ്പിച്ചു.
” ഡാ.. അത് ഞാൻ.. ” അവന് എന്തോ എസ്ക്യൂസ് പറയാൻ വന്നു.
” വേണ്ട ഒന്നും പറഞ്ഞു ബുദ്ധിമുട്ടേണ്ട. എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല. ” ഞാൻ അവനെ തടഞ്ഞു. അവൻ ഒന്നും പറയാതെ തലകുനിച്ചു നിന്നു.
” നീ ഡ്രസ്സ് മാറൂ, ഇന്നലെ രാത്രി ആണ് മരിച്ചത്, ഇനിയും വെച്ചോണ്ട് ഇരിക്കാൻ പറ്റില്ല ” കുറച്ച് നേരത്തെ മൗനതിന് ശേഷം നന്ദു പറഞ്ഞു.
” അവളുടെ കൂടെ ഇരിക്കുന്നവൻ ഇവരുടെ തന്നെ അല്ലേ?? ” എന്റെ ചോദ്യത്തിന് അതേ എന്ന അർഥതിൽ നന്ദു തല ആട്ടി.
” അവൻ ചടങ്ങുകൾ ചെയ്താൽ മതി. ഞാൻ കൊള്ളിവെച്ചാൽ അവർക്ക് മോക്ഷം കിട്ടില്ല. ആത്മാവ് പോലും വെന്ത് ഉരുകി പോവും ” എന്നും പറഞ്ഞു നന്ദുവിന്റെ പോക്കറ്റിൽ നിന്ന് വണ്ടിയുടെ കീയും എടുത്തു ഞാൻ വെളിയിലേക്ക് നടന്നു. നന്ദുവും അച്ഛനും രാം അങ്കിളും ഒക്കെ തടയാൻ നോക്കി എങ്കിലും ഞാൻ നിന്നില്ല. വണ്ടി എടുത്ത് എങ്ങോട്ട് എന്ന് അറിയാതെ വെച്ച് പിടിച്ചു.
ഈ യാത്ര തുടങ്ങി യിട്ട് മണിക്കൂറുകൾ ഒരുപാട് കഴിഞ്ഞിരിക്കുന്നു എവിടെ എത്തി എന്ന് പോലും യാതൊരു പിടിയും ഇല്ല. മനസ്സ് മൊത്തത്തിൽ ബ്ലാങ്ക് ആണ് വല്ലാത്ത വിഷമം, ആരൊക്ക എന്നെ ചതിച്ചാലും ഞാൻ അതൊക്കെ സഹിക്കും പക്ഷെ നന്ദു. എല്ലാം അറിഞ്ഞു വെച്ചു കൊണ്ട് അവൻ എന്നെ ഒരു കോമാളി ആക്കും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിചില്ല. എന്റെ കണ്ണ് ഒക്കെ നിറഞ്ഞ് ഒഴുകുകയാണ് ഇത്രയും നേരം കഴിഞ്ഞിട്ടും കണ്ണീർ വറ്റിയിട്ടില്ല. ഞാൻ ഒരു കൈ കൊണ്ട് കണ്ണ് തുടച്ചു. പെട്ടന്ന് ആണ് വളവു തിരിഞ്ഞ് ഒരു പെണ്ണ് സ്‌കൂട്ടറിൽ വണ്ടിയുടെ മുന്നിൽ വട്ടം ചാടിയത്. ഞാൻ വണ്ടിവെട്ടിച്ചു. വണ്ടി സ്കിഡ് ചെയ്തു സൈഡിൽ ഉള്ള പോസ്റ്റിൽ ചെന്ന് ഇടിച്ചു. ഫ്രണ്ട് എല്ലാം തകർത്തു. വണ്ടി വെട്ടി തിരിഞ്ഞതിന്റെ ഇമ്പാക്റ്റിൽ, സീറ്റ് ബെൽറ്റ് ഇടഞ്ഞ കൊണ്ട് എന്റെ തലയും കയ്യും സൈഡ് ഡോറിന്റെ ഗ്ലാസ്സിൽ ചെന്ന് ഇടിച്ചു. ഗ്ലാസ് തകർത്തു. തലയിൽ കൂടി ചോര ഒഴുകി ഇറങ്ങുന്നത് ഞാൻ അറിഞ്ഞു. ബോധം മറയുന്നതിന് ഇടയിലും സ്കൂട്ടർ നിർത്തി എന്റെ അടുത്തേക്ക് ഓടി വരുന്ന ഒരു പെണ്ണിനെ അവ്യക്തമായി ഞാൻ കണ്ടു.
തുടരും