കടുംകെട്ട് 8 [Arrow]

Posted by

” ഒരു മീറ്റിംഗ് ഉണ്ടായിരുന്നമ്മേ, അത് കഴിഞ്ഞപ്പോ ഈ ടൈം ആയി ”

 

” അർജുൻ മോൻ ശ്രദ്ധിക്കുന്നുണ്ടോ?.. അങ്ങനെ ഞാൻ നോക്കുമ്പോൾ കയ്യിൽ ഒരു വലിയ വാളും പിടിച്ചു കൊണ്ട് ഒരു സൈഡിൽ ആ കള്ളൻ നിക്കുന്നു, മറ്റേ സൈഡിൽ ഇപ്പൊ കടിക്കും എന്നും പറഞ്ഞ് പത്തി വിരിച് നിൽക്കുന്ന കരി മൂർഖൻ. ഞാൻ എന്ത് ചെയ്യും?? കള്ളന്റെ നേരെ തിരിഞ്ഞാൽ പാമ്പ് കൊത്തും, പാമ്പിനെ പിടിക്കാൻ നോക്കിയാൽ കള്ളൻ വെട്ടും ഞാൻ എന്ത് ചെയ്യും എന്ന് അറിയാതെ അങ്ങനെ നിന്നു….. ” വാസു അണ്ണന് എന്നെ വിടാൻ ഉദ്ദേശം ഇല്ല. ഞാൻ ദയനീയമായി അച്ഛനെ നോക്കി. ആതു ആണേൽ നല്ല ചിരി.

 

” വാസു അണ്ണാ, അജു ഇന്ന് പോണില്ലല്ലോ, അവൻ യാത്ര ചെയ്തു വന്നത് അല്ലേ നല്ല ഷീണം കാണും. ബാക്കി കഥ നാളെ പറയാം ” അച്ഛൻ എന്നെ രക്ഷിക്കാൻ പറഞ്ഞു.

 

” അത് ശെരിയാ നല്ല ഷീണം ഉണ്ട് നമുക്ക് നാളെ രാവിലെ വിശദമായി തന്നെ ബാലൻസ് കഥ കേൾക്കാം ഗുഡ് നൈറ് ” വാസു അണ്ണൻ എന്തേലും പറഞ് അലമ്പുന്നതിന് മുന്നേ ഞാൻ പറഞ്ഞു ഗേറ്റ് ക്ലോസ് ചെയ്തു.

 

” എന്നാ ശരി ഗുഡ് നൈറ്റ് ” വേറെ വഴി ഇല്ലാത്ത കൊണ്ട് മനസില്ലാ മനസോടെ പുള്ളി സ്ഥലം വിട്ടു. ആതു എന്റെ കയ്യിൽ ചുറ്റിപിടിച്ചു ഞങ്ങൾ എല്ലാരും പുള്ളിയുടെ കാര്യം പറഞ്ഞു ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി.

 

” അജു നീ ഫുഡ്‌ കഴിച്ചോ?? ” അമ്മ

 

” ഞാൻ കഴിച്ചിട്ട ഇറങ്ങിയേ ”

 

” മുറിവ് ഒക്കെ പൂർണമായും ഉണങ്ങിയോ??, തല വേദന ഒക്കെ ഇപ്പൊ എങ്ങനെ ഉണ്ട്?? ” അച്ഛൻ

 

” മുറിവ് ഉണങ്ങി, പക്ഷെ ഷേക്ക് ചെയ്യുമ്പോ മുറിവിന്റെ ഭാഗത്തു തല ചെറുതായി വേദനിക്കും അല്ലാതെ വേറെ കുഴപ്പം ഒന്നുമില്ല ”

 

” എന്നാ കിടന്നോ, നേരം വൈകിയില്ലേ. നാളെ രാവിലെ സംസാരിക്കാം. ആതു അവനെ ശല്യം ചെയ്യാതെ വേഗം പോയി കിടക്കാൻ നോക്ക് പെണ്ണേ ” അമ്മ, അത് പറഞ്ഞപ്പോൾ ഗുഡ് നൈറ്റ് വിഷ് ചെയ്തു ഞാനും ആതുവും മുകളിലത്ത നിലയിലേക്ക് ഉള്ള സ്റ്റെപ്പ് കയറി.

 

” അല്ല ഏട്ടാ, ഏട്ടൻ എന്താ ഈ വഴി വന്നേ?? ഏട്ടന്റെ വീട് ഓപ്പോസിറ്റ് റൂട്ടിൽ അല്ലേ?? ” ആതു അത് ചോദിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടി.

 

” അത്… അത് പിന്നെ… ഞാൻ, ഞാൻ പറഞ്ഞല്ലോ, മീറ്റിംഗ് ഉണ്ടായിരുന്നു എന്ന് അത് കഴിഞ്ഞു വരുന്ന വഴിയാ ” ഒന്ന് വിക്കി എങ്കിലും ഞാൻ പറഞ്ഞൊപ്പിച്ചു.

 

” hmm, അല്ല ബനിയൻ ഒക്കെ ഇട്ട് ആണോ മീറ്റിംങ്നു പോയത്?? ” ആതു ഇവൾ എന്നെയും കൊണ്ടേ പോവൂ.

Leave a Reply

Your email address will not be published. Required fields are marked *