” അത് ഫോർമൽ മീറ്റിംഗ് ഒന്നും ആയിരുന്നില്ല, സൊ ക്യാഷ്വൽ ഡ്രസ്സ് മതിയായിരുന്നു. എന്തെകിലും പ്രശ്നം ഉണ്ടോ?? ” ഞാൻ ഇത്തിരി കലിപ് ഇട്ട് ചോദിച്ചു. ആതു ഇല്ല എന്ന മട്ടിൽ തല ആട്ടി പിന്നെ ഒരു കള്ള ചിരി ചിരിച്ചു.
” പിന്നെ ഏട്ടാ, മരത്തിൽ വീണപ്പോൾ വല്ലോം പറ്റിയായിരുന്നോ?? ”
” ഏയ് അങ്ങനെ വലി രീതിയിൽ ഒന്നും പറ്റിയില്ല, മുട്ടിലെ തൊലി…. ” ഞാൻ പറഞ്ഞു വന്നത് പാതിയിൽ നിർത്തി അവളെ ഒന്ന് നോക്കി. കള്ളനെ പിടിച്ച cid യുടെ ഭാവത്തിൽ അവൾ എന്നെ നോക്കി നിൽക്കുവാ.
” വീണ ഇടത്ത് നിന്ന് എഴുന്നേറ്റു മതിൽ ചാടി ഓടിയ കള്ളനെ ഞാൻ വ്യക്തമായി കണ്ടായിരുന്നു ” എന്റെ ചെവിൽ രഹസ്യം പറയുന്ന പോലെ അവൾ പറഞ്ഞു.
” രണ്ടും എന്നാ പറഞ്ഞു നിൽക്കുകയാ, ആതു നിനക്ക് കിടക്കാൻ ആയില്ലേ?? ” ശബ്ദം കേട്ട് ഞങ്ങൾ നോക്കുമ്പോൾ എന്റെ പ്രിയതമ റൂമിന്റെ വാതുക്കൽ ചാരി നിന്ന് കണ്ണ് ഉരുട്ടുന്നു.
” അത് പിന്നെ ചേച്ചി, ഞാൻ ഏട്ടൻ പേര മരത്തിൽ നിന്ന് വീ…. ” അവൾ പറഞ്ഞ് പൂർത്തി ആക്കുന്നതിന് മുന്നേ ഞാൻ അവളുടെ വാ പൊത്തിപിടിച്ചു.
” ഐഫോൺ, കാർ, സ്കൂട്ടി, ഓർണമെൻസ് എന്ത് വേണം, just name it !!” ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു, ദയനീയമായി നോക്കി.
” ഡീൽ ആണോ?? ” അവൾ എന്നോട് ചോദിച്ചു. ഞാൻ ആണെന്ന് തല ആട്ടി.
” നിങ്ങൾ രണ്ടും എന്താ നിന്ന് പരുങ്ങി കളിക്കുന്നെ?? ” ആരു കലിപ്പ് മോഡ് ആണ്.
” ഒന്നൂല്ല, ചേച്ചി ഗുഡ് നൈറ്റ്. പിന്നെ ഏട്ടാ ഡീൽ മറക്കണ്ട. എന്ത് വേണം എന്ന് ഞാൻ പിന്നെ പറഞ്ഞോളാം ” എന്നും പറഞ് ആതു അവളുടെ റൂമിലേക്ക് പോയി. സംഗതി ഒന്നും മനസ്സിലാവാതെ നിൽക്കുവാണ് എന്റെ കെട്ടിയോൾ. ഞാൻ അവളെ മൈൻഡ് ചെയ്യാതെ അകത്തു കയറി. ഞാൻ കയറിയതും അവൾ വാതിൽ അടച്ചു കുറ്റി ഇട്ടു.
” എന്തെ ഇപ്പൊ എഴുന്നള്ളിയത്?? ” ആരു കലിപ്പ് ആണ്.
” വോ എനിക്ക് നിന്നെ കാണാൻ മുട്ടിയിട്ട് വന്നത് അല്ല, നിന്റെ അമ്മായി അമ്മ പറഞ്ഞു വിട്ടതാ ” ഞാനും ഇത്തിരി ടെമ്പ് ഇട്ടു. അവൾ ഒന്നും പറയാതെ ബെഡ് ഷീറ്റ് വിരിച്ചു നിലത്ത് കിടക്കാൻ ഉള്ള തയ്യാരെടുപ്പിൽ ആണ്.
” നീ താഴെ ആണോ കിടക്കുന്നെ?? കട്ടിലിൽ ആവിശ്യതിന് സ്ഥലം ഉണ്ടല്ലോ ”
” ഞാൻ ഇവിടെ കിടന്നോളാം ”