” ha എന്റെ സെൽഫ് കണ്ട്രോളിൽ എനിക്ക് നല്ല വിശ്വാസം ആ, നീ അല്ല ഏത് ഭൂലോക രംഭ വന്നാലും ഞാൻ ഇളകില്ല. ഇനി ഇപ്പൊ നിന്റെ കൺട്രോൾ പോയാലും ഞാൻ i can മാനേജ് you സൊ നിനക്ക് ഇവിടെ ധൈര്യമായി കിടക്കാം, വെറുതെ നിലത്ത് കിടന്ന് അന്നത്തെ പോലെ പനി പിടിപ്പിക്കണ്ട.
അല്ല ഞാൻ പറഞ്ഞു എന്നെ ഉള്ളു. സ്വന്തം കണ്ട്രോളിൽ അത്ര പോലും വിശ്വാസം ഇല്ലേൽ നീ താഴെ തന്നെ കിടന്നോ ” ഞാൻ അത് പറഞ്ഞു ഒരു കള്ള ചിരിയോടെ അവളെ നോക്കി. അവൾ ദേഷ്യം കൊണ്ട് വിറക്കുകയാ. അവൾ തലയിണയും ബെഡ് ഷീറ്റും എന്റ മേത്തേക്ക് വലിച്ചെറിഞ്ഞു.
” എനിക്ക് സെൽഫ് കണ്ട്രോൾ ഇല്ലന്നോ?? ഈ പറയുന്ന ആളിന്റെ കണ്ട്രോൾ ഞാൻ കുറച്ച് നാൾ മുന്നേ കണ്ടതാ ” എന്നും പിറു പിറുത്തോണ്ട് അവൾ കട്ടിലിന്റെ അടുത്തേക്ക് വന്നു.
” നീങ്ങി കിട ” വീണ്ടും കലിപ്പ്, ഞാൻ ഒതുങ്ങി കിടന്നു കൊടുത്തു. ഇന്ന് ഇവൾ ഇടതു വാക്ക്ന് എങ്ങാനും ആണോ ഉണർന്നതു?? എന്തായാലും ദേഷ്യം പിടിക്കുമ്പോ പെണ്ണിന് വല്ലാത്ത ഒരു മൊഞ്ച് ആ. കടിച്ചു തിന്നാൻ തോന്നും. ദേവി, കൺട്രോൾ ന്റെ കാര്യം പറഞ്ഞു ഞാൻ അവളെ കളിയാക്കി, ബട്ട് എനിക്ക് കണ്ട്രോൾ തരണേ.
” എന്തേ?? ” ടേബിൾ ലാംബിന്റെ വെട്ടത്തിൽ മലന്നു കിടക്കുന്ന അവളെ അങ്ങനെ നോക്കി കിടന്നപ്പോ അവൾ ഒരു പുരികം പൊക്കി കൊണ്ട് ചോദിച്ചു.
” muhum” ഒന്നുമില്ല എന്ന അർഥത്തിൽ ഞാൻ മൂളി. അവൾ അന്നേരം ടേബിൾ ലാംമ്പ് ഓഫ് ചെയ്തു എനിക്ക് നേരെ തിരിഞ്ഞു കിടന്നു. ഒരു പുഞ്ചിരിയോടെ ഞാൻ അവളെ നോക്കി അങ്ങനെ കിടന്നു.
ഒരു ദിവസം, ഒരു ദിവസം ഇവളെ കാണാതെ ഇരിക്കാൻ എനിക്ക് പറ്റുന്നില്ല, ഈ ഞാൻ എങ്ങനെ ആണ് ഇവളെ ഇനി എന്റെ ജീവിതത്തിൽ നിന്ന് അടർത്തി മാറ്റുന്നതു?? എനിക്ക് അതിന് കഴിയുമോ??
ഇല്ല ഞാൻ ഇപ്പൊ ഒരു സ്വാർത്ഥൻ ആവരുത്. എന്റെ ഈഗോയും ദേഷ്യവും വാശിയും തെറ്റ് ധാരണയും ഒക്കെ കാരണം, ആരു ഒരുപാട് അനുഭവിച്ചു. അവൾക്ക് ഇഷ്ട്ടം ഇല്ലാതെ എന്റെ മുന്നിൽ താലി ചാർത്താൻ കഴുത്ത് നീട്ടി തരേണ്ടി വന്നു. ഇപ്പൊ അവൾ ആഗ്രഹിക്കുന്ന അല്ലേൽ അവൾ ഇഷ്ട്ടപ്പെടുന്ന ഒരു ജീവിതം അവൾക്ക് മുന്നിൽ ഉണ്ട്. എനിക്ക് അവളെ പിരിയാൻ പറ്റില്ല എന്ന എന്റെ സ്വാർത്ഥത കാരണം ആ ജീവിതം അവൾക്ക് വീണ്ടും നഷ്ട്ടപ്പെരുത്.
ഇതെന്തു വിരോധാഭാസം ആണ്, അന്ന് ആരുവിനെ ഞാൻ വെറുത്തിരുന്ന സമയത്ത് അവളുടെ കഴുത്തിൽ ഒരു താലി ചാർത്തി എന്റെ അടുത്തേക്ക് ചേർത്ത് നിർത്തി ഇന്ന് ഞാൻ ഇവളെ മനസ്സ് അറിഞ്ഞു പ്രണയിക്കുമ്പോൾ ഞാൻ തന്നെ ആ താലി അർത്ത് അവളെ അകലേക്ക് പറത്തി വിടാൻ പോണ്. What the fuck?? God യൂ are ഇൻഡീഡ് an ഇന്റെരെസ്റ്റിംഗ് fellow.
എന്തായാലും എനിക്ക് ഇത് ചെയ്തേ പറ്റു എന്റെ ആരുവിനു വേണ്ടി. എന്റെ ഹാപ്പിനെസിനേക്കാൾ കൂടുതൽ ഞാൻ വില കൊടുക്കേണ്ടത് അവളുടെ സന്തോഷതിന് ആണ്. അവളെ അങ്ങനെ നോക്കി കൊണ്ട് ഓരോന്ന് ആലോചിച്ചു വെറുതെ പുഞ്ചിരിച് ഞാൻ അങ്ങനെ കിടന്നു.