കടുംകെട്ട് 8 [Arrow]

Posted by

 

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

 

 

 

” മരണം, മരണമാണ് നിന്റെ പ്രീയപ്പെട്ടവനെ കാത്ത് ഇരിക്കുന്നത്, തടയാൻ നിന്നെ കൊണ്ട് കഴിയുന്നത് ചെയ്യുക ” വല്യച്ഛൻ അത് പറഞ്ഞപ്പോൾ അതിന്റ അർഥം മനസ്സിലാകാതെ ഞാൻ പുള്ളിയെ നോക്കി. പുള്ളിയും അമ്പരപ്പിൽ എന്നെ നോക്കുകയാണ്. പെട്ടന്ന് തന്നെ ആ മുഖത്തു നിന്ന് അമ്പരപ്പ് മറഞ്ഞു, എന്തോ ആലോചിചിട്ട് എന്നോണം ഒരു പുഞ്ചിരി വിടർന്നു. പേടിപ്പെടുത്തുന്ന വന്യമായ പുഞ്ചിരി. അങ്ങേര് എന്നെ ഒന്ന് നോക്കി, പിന്നെ എന്റെ കയ്യിലേക്കും. ഞാൻ പേടിച്ചു പുള്ളിയുടെ കയ്യിൽ മുറുകെ പിടിച്ചു നിൽക്കുകയായിരുന്നു. ഞാൻ ആ കൈ വിട്ടു. പുള്ളി പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി.

 

” ഏട്ടാ, എഴുന്നേൽക്ക്. അജു, അനന്ദു നോക്കി നിൽക്കാതെ ഏട്ടനെ ഒന്ന് പിടി ” അച്ഛൻ വല്യച്ചനെ പിടിച്ചു കൊണ്ട് പുള്ളിയോടും വല്യേട്ടയോടും ആയി പറഞ്ഞു. അവർ മൂനും കൂടി വല്യച്ചനെ എഴുന്നേൽപ്പിച്ചു അവിടെ കുറച്ചു മാറി ഇരുത്തി. ആരോ വെള്ളം ഒക്കെ കൊണ്ട് വന്ന് കൊടുത്തു

 

” മോളെ മുത്തപ്പൻ എന്താ പറഞ്ഞത് മനസ്സിലായോ?? ” അമ്മ. ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തല ആട്ടി.

 

” അന്ന് ജാതകം നോക്കിയപ്പോ ആ ജ്യോതിഷിയും ഇത് തന്നെ ആണ് പറഞ്ഞത്, അജുന് മരണ യോഗം വരെ കാണുന്നുണ്ട് അത്രേ. 25 വയസ്സ് താണ്ടുന്നത് പ്രയാസം ആണ്, രെക്ഷ പെടുത്താൻ ഒരു പെണ്ണ് അവന്റെ ജീവിതത്തിലേക്ക് വരണം അത്രേ, ആ പെണ്ണ് മോള് തന്നെ ആണെന്ന് ഇപ്പൊ ഉറപ്പ് ആയി. എന്റെ കുഞ്ഞിനെ… ” അമ്മ അത് പൂർത്തി ആക്കിയില്ല ആ കണ്ണുകൾ നിറഞ്ഞൊഴുകി.

 

 

” ആ പെണ്ണ് ഞാൻ ആണേൽ, എന്റെ ജീവൻ കൊടുത് ആണേലും ഏട്ടനെ ഞാൻ രെക്ഷപെടുത്തും. ഇത് ഞാൻ തരുന്ന ഉറപ്പ് ആണ് ” ഞാൻ ആ അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു. സത്യത്തിൽ ആ അമ്മയെ ആശ്വസിപ്പിക്കാൻ വെറുതെ പറഞ്ഞ വാക്കുകൾ ആയിരുന്നോ അത്. അല്ല എന്റെ ഉള്ളിൽ തട്ടി തന്നെ പറഞ്ഞത് ആണ്, എനിക്ക് സമ്മതിക്കാൻ താല്പര്യം ഇല്ലേലും എന്റെ പ്രീയപ്പെട്ടവൻ അത് ഈ മുരടൻ തന്നെ ആണ്. ഞാൻ അങ്ങേരെ ഒന്ന് നോക്കി. പുള്ളി അവിടെ വല്യച്ചന് വെള്ളം കൊടുക്കുന്ന തിരക്കിൽ ആണ്. അവരുടെ വയറ്റിൽ പിറന്നത് അല്ലേൽ കൂടി ഈ അമ്മ ഇയാളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. എന്നിട്ടും അത് കാണാൻ ഈ മുരടന് കണ്ണ് ഇല്ലല്ലോ, ഈ അമ്മയുടെ സ്നേഹത്തിന് നേരെ കണ്ണ് അടക്കാൻ ഇയാൾക്ക് എങ്ങനെ സാധിക്കുന്നു?? ഞാൻ അമ്മയുടെ കയ്യിൽ മുറുക്കി പിടിച്ചു അമ്മയെ നോക്കി പുഞ്ചിരിചു.

 

” ചേച്ചി വാ നമുക്ക് അപ്പുറത്തേക്ക് മാറി ഇരിക്കാം, ആരതി മോളെ നീയും വാ ” അപ്പച്ചി ഞങ്ങളെ രണ്ടുപേരെയും വിളിച്ചു. ഇത്തിരി മാറി കാവിന്റെ പറമ്പിൽ ഒരു ടാർപാ വിരിച്ചിട്ടുണ്ട് പ്രായമായവരും പിള്ളേരും ഒക്കെ അവിടെ ഇരിക്കുകയാണ് ഞങ്ങളും അവിടെ ചെന്ന് ഇരുന്നു.

 

സമയം പാതിരാ കഴിഞ്ഞു, ചടങ്ങുകൾ ഒക്കെ ഒന്ന് ഒതുങ്ങിതുടങ്ങി. അച്ചു യക്ഷിയമ്മയുടെ ചിത്രകൂടത്തിന്റെ മുന്നിൽ തളർന് ഇരിക്കുകയാണ്. പതിയെ ആടുന്നുണ്ട്. ഒപ്പം വേറെയും ആളുകൾ ഒക്കെ ഉണ്ട്. അപ്പൊ അച്ചു സാരി ഉടുക്കാഞ്ഞത് തുള്ളുന്നത് കൊണ്ട് ആണ്. എന്നാലും എന്നോട് ഒരു വാക്ക് പറയാമായിരുന്നു. എന്റെ അടുത്ത് നിന്ന് അവൾ തുള്ളിയപ്പോൾ സത്യത്തിൽ പേടിച്ചു ഞാൻ വിറച്ചു പോയി. അത് ആണേൽ എന്റെ കെട്ടിയോൻ നല്ലത് പോലെ കണ്ടു, അങ്ങേരുടെ ഒരു ചിരി.

Leave a Reply

Your email address will not be published. Required fields are marked *