ഡി ലച്ചൂ… എന്താടി ചേച്ചിക്ക് പറ്റ്യേ.. നീ എന്താ അതിനുമാത്രം അവളുമായി സംസാരിച്ചേ… ഒറ്റ ശ്വാസത്തിൽ ഞാനവളോട് ചോദിച്ചു…
എടാ അത്.. ഞങ്ങൾ നേരത്തെ റൂമിൽ ഇരിക്കുമ്പോൾ അവൾ എന്നോട് ഇങ്ങോട്ട് ചോദിക്കായിരുന്നു… നമ്മൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച്…
അപ്പോ നീ എന്താ പറഞ്ഞേ…?
ഞാൻ ആദ്യമൊക്കെ ഒന്നുല്ലന്നാ പറഞ്ഞേ… പക്ഷെ നിന്റെ കൂട്ടുകാരന്മാർ നമ്മളെക്കുറിച്ചു പറയുന്നത് അവൾ കേട്ടൂന്ന് പറഞ്ഞപ്പോ എനിക്ക് വേറൊരു വഴിയും ഉണ്ടായില്ല…
എന്നിട്ടോ.. എന്നിട്ട് നീ എന്ത് പറഞ്ഞാ അവളുടെ മനസ്സ് മാറ്റിയെ..
ഞാൻ എല്ലാം അങ്ങ് തുറന്നു പറഞ്ഞു..ആദ്യോക്കെ നല്ല കലിപ്പിലായിരുന്നെങ്കിലും പിന്നെ ഞാൻ കുറച്ചു കള്ളക്കണ്ണീരൊക്കെ ഒഴുക്കിയപ്പോ അവളൊന്നു തണുത്തു… അത് കൂടാതെ നിന്നെ കിട്ടിയില്ലെങ്കിൽ ഞാൻ ചാകുമെന്നും കൂടി പറഞ്ഞപ്പോ അവൾക്ക് വേറെ വഴിയില്ലാതെയായി…
എന്റെ പൊന്നു ലച്ചു നീ മാസ്സല്ല മരണമാസ്സാ… luv u…ummaa
അതേ സന്തോഷിക്കാൻ വരട്ടെ ഇതിൽ ചെറിയൊരു കുഴപ്പം ഉണ്ട്…
ഇനിയെന്താ…
ഞാനവളോട് പറഞ്ഞിട്ടുള്ളത് നമ്മൾ തമ്മിൽ ഇതുവരെ ഫോൺ വിളിയൊന്നും ഉണ്ടായിട്ടില്ലെന്നാ..
നീ എന്തിനാടി പോത്തേ അങ്ങനൊക്കെ പറയാൻ നിന്നെ…
എടാ ഞാൻ പറയുന്നത് ഫുള്ളായിട്ട് നീയൊന്ന് കേൾക്ക്… ഞാനവളോട് പറഞ്ഞതല്ലാ അവളിങ്ങോട്ട് ചോദിക്കായിരുന്നു…
എന്തോന്ന്?
നീ ഇടക്കിടക്ക് ഫോൺ വിളിച്ചോണ്ടിരുന്നത് എന്നെയാണോ എന്ന്… അപ്പോഴുള്ള പരിഭ്രമത്തിൽ ഞാൻ അല്ലെന്ന് പറഞ്ഞുപോയി..
അടിപൊളി….
അല്ലാ അപ്പൊ ഞാൻ ഫോൺ വിളിക്കുന്നതൊക്കെ അവൾ വാച്ചിയുന്നുണ്ടായിരുന്നോ….
ആഹ്… എനിക്കെങ്ങനെ അറിയാം…
അല്ലാ ഞാനൊരു കാര്യം ചോദിക്കട്ടെ… ഇത്രയും കാര്യങ്ങൾ ഇവിടെ നടന്നിട്ടും നീയിതെന്തേ എന്നോട് നേരത്തെ പറഞ്ഞില്ല….
എന്ത് ഫോൺ വിളിക്കുന്ന കാര്യോ…
അല്ലെടി മണ്ടൂസേ…. നീ ചേച്ചിയെ കയ്യിലെടുത്ത കാര്യം…
ഓഹ് അതിനു ഇതൊക്കെ പറയാനുള്ള സമയം നീയെനിക്ക് തന്നായിരുന്നോ…
കുസൃതി നിറഞ്ഞൊരു മുഖഭാവത്തോടെ അവളെന്നെ നോക്കിയത് പറഞ്ഞു..
അതും ശെരിയാണ്…
അതേ നിന്നോട് സംസാരിച്ചിരുന്നാൽ സമയം പോണതറിയില്ല… അമ്മായി ആണെങ്കിൽ വന്നിട്ടും ഇല്ല നി ഇവിടെരിക്ക് ഞാൻ അടുക്കളയിൽ പോയി നിന്റെ ചേച്ചിയെ വല്ലതും സഹായിക്കട്ടെ…
അതും പറഞ്ഞു പെട്ടന്ന് തന്നെ ലച്ചു എനിക്ക് പിടി തരാതെ നേരെ അടുക്കളയിലേക്ക് നടന്നു…