അർച്ചന എന്നെത്തെയും പോലെ കിച്ചുവിനെ ഒരുക്കി പുറത്തേക്കു വന്നു.എന്നാൽ ഇന്നൊരു വെത്യാസം ഉണ്ട് .കിച്ചൂനെ കൂട്ടി നേരെ പോകുന്നത് സിറ്റിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലേക്കാണ്.
മാസത്തിൽ ഒന്ന് രണ്ട് തവണ ഈ യാത്ര പതിവുള്ളതാണ്.
കിച്ചു പിറന്നപ്പോ ആ സന്തോഷത്തിന്റെ ഒപ്പം ഒരു സങ്കടവും അവൾക്കായി ദൈവം കാത്തു വെച്ചിരുന്നു.നിബികോം വെയ്ൻ സിൻഡ്രോം തലച്ചോറും കണ്ണുകളും തമ്മിൽ ബന്ധപ്പെടുന്ന വെയ്ൻ പതിയെ പതിയെ നശിക്കാൻ തുടങ്ങുന്നു അത് പൂർണമായി നശിച്ചു കഴിഞ്ഞാൽ കിച്ചുവിന്റെ കണ്ണുകളിലെ കാഴ്ച്ച നഷ്ടപ്പെടും
ജീവിതകാലം മുഴവനും ആ കൊച്ചു കുട്ടി അന്ധകാരത്തിൽ ആവും.ആകെ ഉള്ള പ്രതിവിധി സർജറി മാത്രമാണ്.അതിന് ഒരു വലിയ തുക വേണ്ടി വരും.ആകെ ഉള്ള മാർഗം നാട്ടിൽ ദിലീപിന്റെ പേർക്കുള്ള വസ്തു ആണ്.അത് വിറ്റ് കഴിഞ്ഞാൽ സര്ജറിക്കുള്ള പണം ലഭിക്കും.
അൽപ്പ നേരം പുറത്തു കാത്തിരുന്ന ശേഷം.അർച്ചന കിച്ചുവുമായി ഡോക്ടറെ കാണാനായി അകത്തേക്കു ചെന്നു .
“ഇപ്പൊ കൊടുക്കുന്ന മെഡിസിൻ കണ്ടിന്യൂ ചെയാം”
ഡോക്ടർ കിച്ചുവിനെ പരിശോധിച്ച ശേഷം പറഞ്ഞു
“ഓക്കേ ഡോക്ടർ”
“ഇപ്പൊ മുമ്പത്തെ പോലെ അക്ഷരം വായിക്കാൻ പറ്റാത്ത അവസ്ഥയുണ്ടോ..?”
“ഇല്ല ഡോക്ടർ.പിന്നെ ഇടക്ക് തലവേദന ഉണ്ട് ”
“മം.സർജറി വൈകാൻ പാടില്ല.”
അർച്ചന മുഖം മെല്ലെ വാടി.സങ്കടം നിഴലടിക്കാൻ തുടങ്ങി
“വിഷമിച്ചിട്ടു കാര്യമുണ്ടോ ..?”
“നാട്ടിലെ കുറച്ചു സ്ഥലം ഉണ്ട് .അത് വിക്കാൻ നോക്കുന്നുണ്ട്.അത് ഒക്കെ ആയാൽ.പിന്നെ എല്ലാം ശെരിയാവും ”
“മം ഓക്കേ ഓക്കേ.മാക്സിമം 2,3 യേർസ് മെഡിസിൻ കണ്ടിന്യൂ ചെയ്‌യാം.ബട്ട് പിന്നീടങ്ങോട്ട് റിസ്ക് ആണ് .അറിയാലോ”
“അറിയാം ഡോക്ടർ.അതിനുള്ളിൽ ഉറപ്പായും സർജറി ചെയ്യ്തിരിക്കും ”
ആത്മവിശ്വാസത്തോടെ അർച്ചന പ്രതികരിച്ചു
“ഈ ധൈര്യം കൈവിട്ടു കളയരുത് .കീപ് ഗോയിങ് ”
അർച്ചന പുഞ്ചിരി തൂകി
ശേഷം അർച്ചനയും കിച്ചുവും വീട്ടിലേക്ക് പോയി .
വീട്ടിൽ ചെന്നപാടെ ഡ്രസ്സ് മാറി കിച്ചു മാമിടെ വീട്ടിലേക്കു പാഞ്ഞു.വീട്ടിൽ നിന്നാൽ അർച്ചന അവനെ കൊണ്ട് പുസ്തകം തീറ്റിക്കുമെന്ന് ചെക്കന് നല്ലോണം അറിയാം.അർച്ചന സാരീ മാറി നൈറ്റി ഇട്ടു വന്നപ്പോഴേക്കും ചെക്കൻ കടന്നു കളഞ്ഞു