സിരകളിൽ 2 [ഏകലവ്യൻ]

Posted by

“ പോവാം “
അവൾ തലയാട്ടി .. എന്നിട്ടു പുറത്തിറങ്ങി..
ഒരു പാട് യാത്രകൾ അവർ ചെയ്തിട്ടുണ്ടെകിലും ഈ നേരിയ തണുപ്പിൽ അവളെയും കൊണ്ട് പുറത്തിറങ്ങാൻ ഉണ്ണിക് ഒരു മോഹം .
“ നിങ്ങൾ ഇതിനെ റൊമാന്റിക് എന്ന് വിളിക്കും ..എന്നാൽ ഞാനിതിനെ ലൈഫ് ടൈം എന്നും “
കണ്ണാടി നോക്കി പറഞ്ഞു കൊണ്ട് അവനും പുറത്തിറങ്ങി
“പോയി വരാം അച്ഛാ “
“അങ്ങനെ ആവട്ടെ മോനെ “ അച്ഛനും പറഞ്ഞു.. അമ്മയെയും നോക്കി തലയാട്ടി അച്ഛന്റെ പടക്കുതിരയായ സ്‌പ്ലെണ്ടർ ബൈക്ക് നു അടുത്തേക് ഞാൻ നീങ്ങി.. ഒറ്റ കിക്കിന് അത് കുതിച്ചു സ്റ്റാർട്ട്‌ ആയി.. അമ്മയുടെ മാറിൽ ഉറങ്ങുന്ന കുഞ്ഞിനേയും ഉമ്മ വച്ചു അവരോട് പറഞ്ഞു ശ്വേത എന്റടുത്തേക് വന്നു ബൈക്കിൽ കയറി സൈഡ് തിരിഞ്ഞു ഇരുന്നു .. ഞങ്ങൾ മുന്നോട്ട് എടുത്തു..
മഴ മാറിയെങ്കിലും കാർമേഘങ്ങൾ മാറിയില്ല.. അവിടിവിടെയായിട് തടിച്ചു കൂടി.. ഞാൻ ബൈക്ക് ന്റെ ഇടതു വശത്തെ കണ്ണാടി അവളുടെ മുഖം കാണുന്ന രീതിയിൽ വച്ചു.. അവൾ പുഞ്ചിരി തൂകി കൊണ്ട് തന്നെ എന്നെ കൈ കൊണ്ട് ചുറ്റി ഇരിക്കുന്നു .. ആ ചിരി ഒരിക്കലും മായല്ലേ എന്ന് ഞാൻ ആഗ്രഹിച്ചു.. തണുത്ത കാറ്റു പടർന്നു ഞാൻ അതിനെ മുഖത്തേക് വിരിച്ചു കൊണ്ട് തല ഉയർത്തി പിടിച്ചു . ശ്വേതയുടെ കൈകൾ എന്നെ ഒന്നുടെ നന്നായി മുറുക്കി എന്നോട് ഒട്ടിച്ചേർന്നു ഇരുന്നു ..അവളുടെ മുടിയിഴകൾ നന്നായി പാറി കളിച്ചു .
മഴവെള്ളം റോഡിൽ അങ്ങിങ്ങോളം തളം കെട്ടി കിടക്കുന്നു.. പ്രകൃതിയുടെ പച്ചപ്പിനു ലോകത്ത് ഇല്ലാത്ത നിർവചനം.. അതി സുന്ദരം ഈ കാഴ്ച്ച എന്റെ ശ്വേതയോളം… ഇപ്പോൾ ഒന്നും അടുത്ത മഴ പെയ്യരുതേ എന്ന് ഞാൻ ആശിച്ചു.
“ശ്വേ” ഒരു കാര്യമില്ലെങ്കിലും അവളെ ഇങ്ങനെ വിളിക്കണം എനിക്ക് ഒരു മനസുഖം
“ ആ “ അവൾ വിളി കേട്ടു..
“ ഒന്നുല്ല ഹ ഹ “
അവൾ ചിരിച്ചു അത് എനിക്ക് കണ്ണാടിയിൽ കാണാമായിരുന്നു.. എന്റെ വയറിൽ വേദനയില്ലാത്ത തരം ഒന്ന് നുള്ളി..
മഴയ്ക്കു മുന്നേ വണ്ടി ടൌൺ ലക്ഷ്യമാക്കി നീങ്ങി. അവൾക്കു നല്ല രണ്ടു ഡ്രെസ്സും എടുത്തു.
സമയം ഉച്ചയോടടുക്കാനായി. കാർമേഘങ്ങൾ ഇടക്ക് പിൻവാങ്ങി വെള്ള ആകാശത്തിനു സ്ഥലം ഒഴിച്ചു. വീട്ടിലേക്കും എന്തേലും ചുരുക്കം സാധനങ്ങൾ വാങ്ങാം കരുതി. പുറത്തുന്നു ഭക്ഷണം കഴിച്ചു അതിലേക്കു കടന്നു .. സമയം പെട്ടെന്ന് കടന്നു പോയി. 5 മണിയുടെ കാഴ്ച്ചകൾ വിവിധ ജീവിതങ്ങളെ പ്രതിഫലിപ്പിക്കുന്നത് ഞാൻ കണ്ടു..ഓരോന്നും ഓരോന്നായി സാധനങ്ങൾ ഒകെ വാങ്ങി തന്റെ വീട്ടിൽ എത്താനുള്ള ധൃതി.. അമ്മയും മക്കളുമുണ്ട്, ഭാര്യ ഭർത്താക്കന്മാരുണ്ട്..
പെട്ടന്ന് തന്നെ കാർമേഘങ്ങൾ വീണ്ടും സ്ഥാനം കയ്യടക്കി ഉടനെ. ഞങ്ങൾ വീട്ടിലേക് തിരിച്ചു. ഉടനെ മഴ പെയ്യും ന്നുള്ള അവസ്ഥ ആയി.. വീടത്തുന്നതിനു മുൻപുള്ള ഇടത്തോട്ടുള്ള വഴിയിലേക്കു ഞാൻ വെട്ടിച്ചു..
“ ഏട്ടാ എവിടെ ഇങ്ങോട്ടേക്കു?? “ ശ്വേത ഞെട്ടി കൊണ്ട് ചോദിച്ചു..
“നീയെന്നോട് പറയാറില്ലേ കണ്ണെത്താ ദൂരത്തത്തെക്ക് പറന്നു കിടക്കുന്ന വയൽ “ അവിടെ പോയി വരാം.
“ ഈ മഴക്കോ??
ഞാൻ ചിരിച്ചു
“ ആഹാ നല്ല അസ്സൽ ഭ്രാന്തൻ ചിരി “ ഇതും പറഞ്ഞു ശ്വേത തല ചെരിച്ചു.
കുറച്ചു മരങ്ങളുടെ അകമ്പടി കഴിഞ്ഞാൽ ഈ റോഡ് പോകുന്നത് വിശാലമായി പരന്നു കിടക്കുന്ന പാടങ്ങളുടെ ഇടയിലൂടെ ആണ് … നല്ല ഒരു വ്യൂ പോയിന്റ്.. ഒരു സ്പോട് ഓക്കെ ഉണ്ട്…,, വണ്ടി പാടം തുടങ്ങുന്നതിലേക്ക് കയറി… കാറ്റു ഉണ്ട്.. ആകാശം മൊത്തം മേഘങ്ങളേ കൊണ്ട് മൂടി..

Leave a Reply

Your email address will not be published. Required fields are marked *