സിരകളിൽ 2 [ഏകലവ്യൻ]

Posted by

ഞങ്ങൾ മധ്യഭാഗത് ആയി നിർത്തി ഇറങ്ങി.. കാലാവസ്ഥ ഇങ്ങനെ ആയോണ്ട് ആവണം ആളുകളില്ല. കാറ്റത്തു അവളുടെ ഷാൾ നിയത്രണമില്ലാതെ പാറി കളിക്കാൻ തുടങ്ങി.കുറച്ചു നേരം നമ്മൾ അവിടെ നിന്നു. അവളെ ഒരു സ്വർണ്ണ മത്സ്യത്തെ പോലെ നോക്കി.
“ ഏട്ടാ ഇപ്പോ മഴ പെയ്യുവെ “
“ നീയല്ലേ രാവിലെ മഴ പെയ്യട്ടെ ന്നു പറഞ്ഞെ “
“ ശോ അത് ഞാൻ ചുമ്മാ പറഞ്ഞതാ “ ഇതും പറഞ്ഞു അവൾ ആകാശത്തേക്കു കണ്ണ് മിഴിച്ചു.. ചെറിയ മഴ പാറാൻ തുടങ്ങി. ഞങ്ങൾ തിരിച്ചു, നിമിഷ നേരം കൊണ്ട് ശക്തി കൂടിയ മഴത്തുള്ളികൾ താഴേക്കു പതിച്ചു..കീ.. കീ. കീ ഏതോ മെഷീന്‍റെ ഇട തടവില്ലാത്ത ശബ്ദം ചെവികളിൽ മുഴങ്ങുന്നു.. അടുത്ത് നാല് വെള്ള വസ്ത്രം ധരിച്ചവർ എന്തൊക്കെയോ പറയുന്നു.. അവരുടെ മുഖത്തു വെപ്രാളം.. ഒരാൾ ഓടുന്നു.. വേറെ ഒരാൾ അടുത്തേക്ക് ഓടി വരുന്നു. എൻറെ കഴുത്ത് ബലഹീനമായി നേരെ തിരിഞ്ഞു.. എല്ലു പൊട്ടുന്ന പോലെയുള്ള ശബ്ദം ചെവിയിൽ തീവൃത കൂടി വരുന്ന രീതിയിൽ കേൾക്കുന്നു.
അത് നിന്നു.. രണ്ട് കൈപ്പത്തികൾ കണ്ണിനു മുകളിൽ വന്നു അമർന്നു.. പക്ഷെ സ്പർശനം ഞാൻ അറിയുന്നില്ല. മങ്ങിയ കാഴ്ച അതിനു ശേഷം ഇരുട്ട് നിറഞ്ഞു..
കൈകൾ മാറി, മങ്ങിയ കാഴ്ച മാറി വരുന്നതിനനുസരിച് മുന്നിൽ മഞ്ഞു രൂപപ്പെടുന്നത് കണ്ടു ..
‘ഏതാണ് ഈ ലോകം ചുറ്റും മഞ്ഞു വന്നു നിറഞ്ഞിരുന്നു.. ‘
“ ഉണ്ണിയേട്ടാ.. “ പതിഞ്ഞ സ്വരം. ‘ശ്വേത ‘ ഞാൻ മന്ത്രിച്ചു …. “ശ്വേതേ “ ഞാൻ ഉച്ചത്തിൽ വിളിച്ചു ശബ്ദം പുറത്തു വരുന്നില്ല.. ശക്തി എടുത്ത് നോക്കി.. പറ്റുന്നില്ല.. ഞാൻ മുട്ട് കുത്തി..
ഇതിൽ നിന്നു പുറത്തു കടക്കു, കടക്കു.. താളമില്ലാതെ എന്റെ സിരകളിലൂടെ ആവേഗങ്ങൾ തലയില്ലേക്ക് ഓടിക്കൊണ്ടിരുന്നു.. തലയിൽ ഒരു പൊട്ടിത്തെറി ഉണ്ടാകുന്ന പോലെ… കണ്ണിലേക്കു എന്നതോ ശക്തിയായി വന്നു കുത്തുന്നു… എന്നാൽ കണ്ണിൽ തുളയ്ക്കുന്ന ശക്തിയിൽ ഞാൻ തുറന്നു..
ഹോ നെഞ്ച് പട പട ഇടിച്ചു കൊണ്ടിരുന്നു. ഇരുന്ന കസേരയിൽ നിന്നു ഞാൻ താഴെ വീണു പോയി..സ്വബോധം വീണ്ടെടുത്ത പോലെ ഇരമ്പി പെയ്യുന്ന മഴയുടെ ശബ്ദം ചെവിയിൽ പതിച്ചു..
കയ്യും കാലും തളർന്ന പോലെ.. . ഇത് അത് തന്നെ.. മുന്പും പലതവണ എനിക്ക് ഇങ്ങനെ ഉണ്ടായിട്ടുണ്ട്.. പക്ഷെ എല്ലാത്തിനും ഒരു കാരണമുണ്ടെന്നു എനിക്ക് തോന്നിയിരുന്നു..
ശ്വേത എവിടെ? എന്റെ നെഞ്ചിടിപ്പ് വേഗം കൊണ്ടു .. എങ്ങനെയല്ലോ പിടഞ്ഞെഴുന്നേറ്റ് ഉള്ളിലേക്കു നടന്നു.. അച്ഛൻ ഹാൾ ഇൽ ഇരുന്നു ടിവി കാണുന്നു..
“ എന്താടാ മോനെ സ്വപ്നം കണ്ടു തീർന്നോ “?? അതും പറഞ്ഞു അച്ഛൻ ചിരിച്ചു..
ഞാൻ ഒന്നും മിണ്ടിയില്ല.. വേഗം അടുക്കളയിലേക്കു പോയി.. ഹോ നെഞ്ചിടിപ്പ് കുറഞ്ഞു വന്നു ശ്വേത അവിടെ ഉണ്ട്. സന്തോഷത്തിന്റെ ഒരു പര്യായം എനിക്ക് അനുഭവപെട്ടു.. അച്ഛനും അമ്മയും നഷ്ടപെട്ടതിനു ശേഷം എനിക്ക് അവൾ മാത്രമാണ് ഈ ലോകത്ത്.. അവളെ കണ്ടു ഞാൻ തിരിച്ചു കോലായിലേക് വന്നു അവിടെ ഇരുന്നു.. നല്ല മഴയാണ് ഇരുട്ടടച്ചു പെയ്യുന്നത്..
അവൻ വീണ്ടും ചിന്തയിലേക് ആണ്ടു .. നനഞു കൊണ്ട് വീട്ടിലേക് കയറിയത് ഓർമയുണ്ട്.. പിന്നെ ഒന്നും മനസ്സിൽ വരുന്നില്ല . ഒരു പക്ഷെ ഇത് എന്തിന്റെയോ മുന്നറിയിപ്പ് ആയിരിക്കാം ..വേണ്ട കണ്ണടക്കണ്ട ഏതോ ഒരു ഭയം തറക്കുന്നു.. മഴയിലേക്ക് നോക്കി അത് കണ്ണിന്റെ ഉള്ളിൽ കയറി ..
കുറച്ചു കഴിഞ്ഞപ്പോൾ അവളുടെ കൈകൾ വന്നു കണ്ണ് മൂടി… ആ സ്പർശനം ഞാൻ അറിയുന്നു.
മനസ്സിൽ ഒരായിരം പൂക്കൾ വിരിഞ്ഞു.
‘എന്റെ പെണ്ണ് ‘ മനസ്സിൽ മന്ത്രിച്ചു.. എന്റെ കൂടെ തന്നെ ഉണ്ട്.. ഞാൻ എഴുന്നേറ്റ് അവളെ കെട്ടിപിടിച്ചു.. ഒന്നും മനസ്സിലായില്ല എങ്കിലും അവളും എന്നെ ഇറുക്കി പിടിച്ചു..
അവസാനിച്ചു.
ക്ഷമിക്കണം ഇതിൽ കമ്പി ഇല്ല.. ഏതോ ഒരു ഘടകം ഈ ഭാഗത്തിൽ എന്നെ സ്വാധീനിച്ചു . അത് കൊണ്ടാണ് ഞാൻ ഇത് ഇങ്ങനെ മാറ്റിയത്. ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. മറ്റൊരു കഥയുമായി വീണ്ടും വരും ..
ഏക ലവ്യൻ

Leave a Reply

Your email address will not be published. Required fields are marked *