ഇന്ന് നടക്കില്ല മോളെ…. ഇപ്പോഴെ ലേറ്റാണ്….. നീ നിന്റെ പുതിയ നമ്പര്‍ താ…. ഞാന്‍ വിളിക്കാം…. രമ്യ തന്റെ ഫോണ്‍ കാണിച്ച് പറഞ്ഞു….
ചിന്നു അവളുടെ പുതിയ നമ്പര്‍ കൊടുത്തു. രമ്യ അത് ഡയല് ചെയ്ത് ചിന്നുവിന് ഒരു മിസ് കോള്‍ കൊടുത്തു…. ഒന്നുടെ കെട്ടിപിടിച്ച് രണ്ടുപേരും പിരിഞ്ഞു….
പഴയ കുട്ടുകാരിയെ കണ്ടതിന്റെ സന്തോഷത്തേക്കാള്‍ ചിന്നുവിനെ തന്നെ മോളെ പോലെ കണ്ട ഒരു അച്ഛന്റെയും അമ്മയുടെയും പ്രതിക്ഷിക്കാതെയുള്ള വിയോഗമായിരുന്നു.
എന്നാലും കണ്ണേട്ടന്റെ അമ്മയും അച്ഛനും എന്തെ അന്ന് എന്നെ വിളിച്ചില്ല എന്ന് ഞാന്‍ ആലോചിച്ചിരുന്നു. പക്ഷേ ഇങ്ങനെയാവും എന്ന് ഞാന്‍ ചിന്തിച്ചില്ല…. ആരും പറഞ്ഞതുമില്ല….
സ്വന്തമെന്നും എന്നും കുടെയുണ്ടാവും എന്നും കരുതിയ പലതും ആ ഇരുപ്പിടത്തില്‍ നിന്നാണ് കൈ വിട്ടു പോയാതെന്ന് കണ്ണേട്ടന് ഇന്നലെ അവളോട് പറഞ്ഞതിന്റെ പോരുള് അവള്‍ക്ക് ഇപ്പോഴാണ് ശരിക്കും മനസിലായത്….
ഇന്ന് കണ്ണേട്ടന്റെയൊപ്പം ആരുമില്ല…. അച്ഛന്, അമ്മ, ഭാര്യ…. ഇനി കണ്ണേട്ടന് വേറെ വിവാഹം കഴിച്ചു കാണുമോ…. ചോദിക്കാന്‍ മറന്ന ഒരു കാര്യം അവള് ഓര്‍ത്തെടുത്തു. ഇന്നലത്തെ വാക്കുകളിലൊന്നും അങ്ങിനെയൊരു കാര്യം വന്നിട്ടില്ല….
ചിന്നുവിന് ഓരോ കാര്യങ്ങള്‍ ചിന്തിച്ചിട്ട് തല പൊട്ടി തെറിക്കുന്ന പോലെ തോന്നി പോയി…. അവള് പിന്നെ അവിടെ ചുറ്റിതിരിയാതെ വേഗം ഒരു ഓട്ടോ പിടിച്ച് വീട്ടിലെത്തി…. രാവിലെ ഇറങ്ങിയ ശേഖരന് ഇതുവരെ എത്തിയിട്ടില്ല…. അല്ല വന്നാലും ചിന്നു അധികം മിണ്ടാന്‍ പോകാറൊന്നുമില്ല…. ഇപ്പോഴും മനസില്‍ ഒരു ഭയമാണ്…. വിട്ടിലെത്തി ചിന്നു മുഖം ഒന്ന് കഴുകി…. ഇല്ലെങ്കില്‍ ലക്ഷ്മി ചോദിച്ചറിയും… അവള് ലക്ഷ്മിയുടെ റൂമിലേക്ക് ഓടി കയറി. അവടെ കണ്ണും തുറന്ന് കിടക്കുന്ന അമ്മയുടെ സൈഡില്‍ ചാടി കയറി അമ്മയെ കെട്ടിപിടിച്ച് കിടന്നു. ലക്ഷ്മിയും അതിനെ സ്വാഗതം ചെയ്ത് കെട്ടിപിടിച്ചു. ഇനി ദിവസങ്ങള്‍ കുടിയെ ബാക്കിയുള്ളു. അതു കഴിഞ്ഞ വീണ്ടും രണ്ടാളും പിരിഞ്ഞ് പോകും….
എത്രനേരം അങ്ങിനെ കെട്ടിപിടിച്ച് കിടന്നു എന്ന് നിശ്ചയമില്ല…. വളര്‍ന്ന് വലുതായാലും അമ്മയുടെ ചുടും പറ്റി കിടക്കാന്‍ കഴിയുക എന്നത് ഒരു ഭാഗ്യമാണ്. മനസില്‍ മറ്റൊരമ്മയുടെ വിയോഗത്തിന്റെ സങ്കടം നീറി വരുന്നുണ്ട്…. ഇനി തന്നെ സ്നേഹിക്കാന്‍ ഈ അമ്മ മാത്രമേ ഉള്ളു…. കണ്ണേട്ടന് സ്നേഹം ഉണ്ടോ ഇല്ലേ എന്ന് അറിയുക പോലുമില്ല….
എന്താ ചിന്നു…. ഇന്നൊരു സ്നേഹം കൂടുതല്‍….. കുറച്ച് നേരത്തിന് ശേഷം ലക്ഷ്മി ചോദിച്ചു….
അത്…. ഇനി കുറച്ചു ദിവസമല്ലേ അമ്മയുടെ കുടെയുള്ളു…. അപ്പോ ഒരു കൊതി…. ചിന്നു പറഞ്ഞൊപ്പിച്ചു….
മ്…. അതല്ലലോ…. വെറെ എന്തോ ഉണ്ടോ…. പറ…. ലക്ഷ്മി ചോദിച്ചു.
അത്….. ചിന്നു പറയാന്‍ കഴിയാതെ നിന്നു.
അപ്പോ ഉണ്ട്…. പറ…. എന്തായാലും…. ലക്ഷ്മി നിര്‍ബന്ധിച്ചു….
അത്…. കണ്ണേട്ടന്റെ അച്ഛനും അമ്മയും….. ചിന്നു പറഞ്ഞു നിര്‍ത്തി….
ഹാ…. അത് ഞാനും അറിഞ്ഞിരുന്നു….. പാവം അവന് ഇപ്പോ ഒറ്റയ്ക്കായ്…. ഒരു നെടുവിര്പ്പിന് ശേഷം ലക്ഷ്മി പറഞ്ഞു….
അമ്മേ…. ഒരു പക്ഷേ ഞാന്‍ പോയത് കൊണ്ടാണോ കണ്ണേട്ടന് എല്ലാ നഷ്ടവും ആരംഭിച്ചത്…. ചിന്നു ചോദിച്ചു….
ചിലപ്പോള്‍ ആവും…. പക്ഷേ… ഇനി അതൊന്നും ചിന്തിച്ചിട്ട് കാര്യമില്ല…. മോള് ഇനി അത് ആലോചിച്ച് വിഷമിക്കണ്ട…. ലക്ഷ്മി ചിന്നുവിന്റെ തലയില്‍ തലോടി പറഞ്ഞു….