വീടിനടുത്തേക്ക് ചെന്നു. വീടിന്റെ മുന്‍വശം കണ്ടിട്ട് ആളനക്കമുള്ളതായി തോന്നുന്നില്ല. ഇനി അവിടെ നിന്നിട്ട് തനിക്ക് വേണ്ട ആളെ കാണുമെന്നുള്ള പ്രതിക്ഷ അപ്പോഴെക്കും അവളില്‍ നിന്ന് തച്ചുടച്ചിരുന്നു. തകര്‍ന്ന മനസുമായി കുടുതല്‍ നേരം അവിടെ നില്ക്കാന് അവള്‍ക്ക് മനസ് വന്നില്ല…. അവള് തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോഴാണ് വീടിന്റെ തെക്ക് ഭാഗത്ത് രണ്ട് കോണ്‍ക്രിറ്റ് രൂപം കണ്ടത്…. അവളുടെ കാലുകള്‍ അറിയാതെ അങ്ങോട്ട് ചലിച്ചു….
മുപ്പതോളം വര്‍ഷം ഒന്നിച്ച് ജീവിച്ച് മരണത്തില്‍ പോലും ഒന്നിച്ചു യാത്രയായ രണ്ടുപേരുടെ അസ്ഥിത്തറ. ചിന്നു അവളുടെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ദമ്പതിമാര്‍…. അവരുടെ അസ്ഥിത്തറയ്ക്ക് മുന്നിലെത്തിയപ്പോള്‍ ചിന്നുവിന്റെ കണ്ണില്‍ നിന്ന് ഒരു തുള്ളി കണ്ണുനീര് ആ ഭൂമിയിലേക്ക് പതിച്ചു….
വിലാസിനി എന്നെഴുതിയ അസ്ഥിത്തറയിലേക്ക് ചിന്നു നോക്കി നിന്നു. തന്നെ കണ്ണേട്ടനെക്കാള്‍ മനസിലാക്കി ഒരാളായിരുന്നു. ഒരിക്കല്‍ പോലും തന്നെ വിഷമിച്ചിട്ടില്ലാത്ത തന്റെ അമ്മായിയമ്മ. ചിന്നുവിന്റെ ഓര്‍മ്മകളിലേക്ക് വിലാസിനി ആദ്യരാത്രിയ്ക്ക് മുറിയിലേക്ക് പോകും മുമ്പ് തന്നോട് മാത്രമായി പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മ വന്നു.
മോളേ… നിനക്കറിയമല്ലോ…. അവന്റെ ജാതകപ്രശ്നമൊക്കെ…. പക്ഷേ അതിന നിങ്ങളെ എതിര്ക്കാനൊന്നുമുള്ള ശക്തി ഈ അമ്മയ്ക്കില്ല…. നിങ്ങള്‍ തന്നെ നോക്കിയും കണ്ടും ചെയ്യണം…. നിങ്ങളെ രണ്ടു മുറില് കിടത്താനുള്ള മനസ്സ് എനിക്കും ഗോപേട്ടനും ഇപ്പോഴും ഇല്ല…. അതു കൊണ്ടാണ്….. മോള്‍ക്ക് എന്തു ബുദ്ധിമുട്ടുണ്ടെലും എന്നോട് പറഞ്ഞ മതി…. പിന്നെ അവന്, സ്നേഹമുള്ളവര് എതിര്‍ത്താലെ അവന് കേള്ക്കു. ഞാന്‍ എതിര്‍ത്തിട്ടുണ്ടു. മോളും എതിര്‍ത്ത് പറയണം…. മോളും അവനും സന്തോഷത്തോടെ ഈ വൈഷ്ണവത്തില്‍ കുറെ കാലം ജീവിക്കുന്നത് ഞങ്ങള്‍ക്ക് കാണണം…. അതിപ്പോ ഞങ്ങളുടെ മരണശേഷവും…. എന്നും അവന്റെ കുടെയുണ്ടാവണം അതിപ്പോ എത് അവസ്ഥയിലായാലും…. പിന്നെ അവിടെ ഞാന്‍ ഒരു എക്ട്ര തലയണ വെച്ചിട്ടുണ്ട്…. മോള് അത് നിങ്ങളുടെ ഇടയില്‍ വെച്ച് കിടന്നോ…. ഇപ്പോ മോള് ചെല്ല്…. അവന് കാത്തിരിക്കുന്നുണ്ടാവും….
എന്നും കണ്ണേട്ടന്റെ കുടെയുണ്ടാവണം തന്നോട് പറഞ്ഞിട്ട് ഇപ്പോള്‍ തനിക്ക് അത് നിറവേറ്റന്‍ സാധിച്ചിട്ടില്ല… ഇങ്ങനെ ഒരു അവസ്ഥയില്‍ കണ്ണേട്ടനെ തനിച്ചാക്കിയ തന്നോട് അവര്‍ പൊറുക്കുക കുടെ ഇല്ല…. ചിന്നു ഓരോന്ന് ചിന്തിച്ചുകൊണ്ടിരുന്നു. മനസിന്റെ വിങ്ങല്‍ കണ്ണിരായി പുറത്തേക്ക് വന്നു.
പിന്നെയും അവിടെ തുടരാന്‍ അവള്‍ക്ക് മനസ് വന്നില്ല… അവള് തന്റെ വീട്ടിലേക്ക് തിരിച്ചുപോന്നു. സങ്കടങ്ങള്‍ അവസാനിക്കാതെ…..
തന്റെ വിഷമങ്ങളെല്ലാം ലക്ഷ്മിയമ്മയോട് പറഞ്ഞെങ്കില്‍ മനസ് അന്ന് അസ്വസ്തമായി തന്നെ നിന്നു. അന്ന് രാത്രി ലക്ഷ്മിയമ്മയോടൊപ്പം കിടന്നു. എങ്ങിനെയോ മനസിനെ ശാന്തമാക്കാന്‍ ശ്രമിച്ചു…. ദിവസങ്ങള്‍ വീണ്ടും കഴിഞ്ഞുപോയികൊണ്ടിരുന്നു. എങ്കിലും ചിന്നു രാവിലെ പാര്‍ക്കില്‍ പോയിയിരിക്കും പ്രതിക്ഷയോടെ…. ഇന്നെങ്കിലും കണ്ണേട്ടന് വന്നെങ്കില്‍ എന്ന് ആശിച്ച്….
അന്നൊരു സെക്കന്റ് സറ്റര്ഡേ ആയിരുന്നു. ലക്ഷ്മിയുടെ ബെഡ് റെസ്റ്റ് അവസാനിച്ചിരുന്നു. മനസില്‍ സന്തോഷകരമായ കാര്യങ്ങള്‍ ചെയ്യണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതുകൊണ്ട് ലക്ഷ്മി അടുക്കളയില്‍ കയറി. ചിന്നു