ഒരു പ്രമുഖ വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരം എനിക്ക് കിട്ടിയ അതുപോലുള്ള ഒരു അസൈന്മെന്റാണ് ജി.കെ ഗ്രൂപ്പിന്റെ ഓണറിന്റെ മകന് വൈഷ്ണവിനെ ട്രാപ്പ് ചെയ്യാനായിരുന്നു. എന്നാല്‍ ഇതെനിക്ക് എളുപ്പമായ ഒരു മിഷന് ആയിരുന്നു. സാധാരണ ഇരകളോട് പരിചയപ്പെടെണ്ടതും അടുക്കേണ്ടതും എന്റെ ഡ്യൂട്ടിയായിരുന്നു. എന്നാല്‍ ഇവിടെ എന്റെ ഇര എന്നെ തേടി വരുമെന്ന് എനിക്ക് ഡ്യുട്ടി എല്പിച്ച ആള് പറഞ്ഞു. ഒരു ബിസിനസ് കോണ്‍ട്രാക്റ്റിനായി വരുന്ന മില്യണയറായ ഒരു സ്ത്രിയുടെ വേഷമായിരുന്നു അന്ന് ഞാന്‍…. ഒരു ദിവസം എനിക്ക് വേണ്ടി ചിലവഴിക്കാന്‍, എന്നെ സന്തോഷിപ്പിക്കാന്‍ ഉള്ള ആളായാണ് വൈഷ്ണവ് സാര്‍ അന്ന് എയര്‍പോര്‍ട്ടില്‍ വന്നത്…. ഞാന്‍ പ്രതിക്ഷിച്ചതിലും ചെറുപ്പമായിരുന്നു സാര്‍ അന്ന്. ഒരു കോളേജ് പയ്യന്….
സെലിന് ഒരു ചിരിയോടെ നിര്‍ത്തി…. ചിന്നുവിനെ നോക്കി…. ചിന്നു കഥ കേള്‍ക്കുന്ന ഒരു കുട്ടിയെപോലെ എല്ലാം കേട്ടിരിക്കുകയാണ്. സെലിന് കുറച്ച് നേരം അത് നോക്കി നിന്നു….
ബാക്കി പറയു…. സൈഡില്‍ നിന്നൊരു ശബ്ദം കേട്ടു. ചിന്നുവും സെലിനും തിരിഞ്ഞു നോക്കി…. രമ്യയായിരുന്നു. ചിന്നുവിന് എതിരായുള്ള സീറ്റിലിരുന്ന കഥ കേള്‍ക്കുകയായിരുന്നു അവള്….
ഇതാരാ…. സെലിന് ചിന്നുവിനോട് ചോദിച്ചു…..
ഇതെന്റെ ബെസ്റ്റ് ഫ്രെണ്ടാ…. രമ്യ…. ചിന്നു രമ്യയെ പരിചയപ്പെടുത്തി….
ഓ…. വൈഷ്ണവ് സാര്‍ പറഞ്ഞതില്‍ ഓര്‍മ്മയുണ്ട്…. സെലിന് രമ്യയേ നോക്കി ഒരു ചിരിയോടെ പറഞ്ഞു…. അത് കേട്ടപ്പോ രമ്യയും ചിന്നുവും പരസ്പരം നോക്കി…. സെലിന് പിന്നെയും പറഞ്ഞു തുടങ്ങി…..
ആ കോളേജ് പയ്യനെ കണ്ടപ്പോഴെ ഞാന്‍ എന്റെ പണി എളുപ്പമാവും എന്ന് വിചാരിച്ചതാണ്. പരസ്പരം പരിചയപ്പെട്ട ശേഷം സാര്‍ എന്നെ സാറിന്റെ കാറിലേക്ക് കൊണ്ടുപോയി…. അന്ന് മുഴുവന്‍ സാര്‍ എന്റെയൊപ്പമുണ്ടായിരുന്നു. പലതരത്തില്‍ ഞാന്‍ സാറിനെ തെട്ടുയുരുമി സെഡ്യൂസ് ചെയ്തെങ്കിലും ഒരു നോട്ടം കൊണ്ടുപോലും സാര്‍ എന്നെ ശല്യം ചെയ്തില്ല…. എന്റെ ആദ്യത്തെ പ്രതിക്ഷകള്‍ തച്ചുതകര്‍ത്താണ് വൈഷ്ണവ് സാര്‍ എന്റെയൊപ്പം ഉണ്ടായിരുന്നത്…. ഞാന്‍ എന്റെ അത്രയും കാലത്തെ ജോലിയ്ക്കിടയില്‍ ഏറ്റവും ബുദ്ധിമുട്ടിയ മിഷനായിരുന്നു അത്. ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചും ഞാന്‍ അവശ്യപ്പെടുന്നതെല്ലാം സാധിച്ചു തന്നു സാര്‍ എന്ന്. പലതരം ഭക്ഷണങ്ങളും പുതിയ അറിവുകളുമായി സാറിന്റെയൊപ്പമുള്ള നിമിഷങ്ങള്‍ ഞാന്‍ ശരിക്കും എന്ജോയ് ചെയ്തു….
കിട്ടിയ സമയത്തിനുള്ളില്‍ വൈഷ്ണവ് എന്ന വ്യക്തി എന്നെ ഒരുപാട് അകര്ഷിച്ചിരുന്നു. ഇനിയും ഒരുപാട് സമയം കുടെ നടക്കാന്‍ തോന്നി. ഞാന്‍ അറിയാതെ പഴയ ആ പാവം നാട്ടുപുറത്തുകാരി പെണ്‍കുട്ടിയായി മാറി. സദി സന്തോഷവനായ എല്ലാരോടും ചിരിയോടെ സംസാരിക്കുന്ന ചുള്ളനായ തന്റെ കുടെയുള്ള ആളോട് എനിക്ക് അറിയാതെ പ്രണയവും ആരാധനയും തോന്നി. പക്ഷേ വാങ്ങി പണത്തിന്റെ കൂറ് എന്ന ചിന്തയും കുടെ കയറി വന്നതുകൊണ്ട് ഞാന്‍ എന്റെ പ്രണയത്തെയും ആരാധനയും സ്വയം കുഴിച്ചുമുടി. പക്ഷേ വേറെ പലരും ഞങ്ങളെ ഫോളോ ചെയ്തിരുന്നു എന്ന് ഞാനറിഞ്ഞത് നിങ്ങള്‍ക്ക് ആ ഫോട്ടോസ് കിട്ടിയെന്നറിഞ്ഞപ്പോഴാണ്….
അന്ന് വൈകിട്ട് ഞാന്‍ കരുതികുടി ബാറിലേക്ക് വിട്ടു. ഈ നശീച്ച ജീവിതത്തില്‍ എപ്പോഴോ കയറി വന്ന ഒരു ദുശീലമായിരുന്നു എന്റെ മദ്യപാനം. അന്ന് എന്റെ മുമ്പത്തെ പല സെഡ്യൂസില് നിന്നും രക്ഷപ്പെട്ട എന്റെ അവസാന അടവായിരുന്നു ആ മദ്യപാനശ്രമം.