വൈഷ്ണവം 12 [ഖല്‍ബിന്‍റെ പോരാളി]

Posted by

ഒരെന്നാലും ഇല്ല…. ഞാന്‍ വിളിച്ച് നോക്കിയിട്ട് നാളെ പറയാം….

മ്….. ജോലി ഇപ്പോ എന്‍റെ അത്യവശ്യമാണ്…. അതിനി എത് വഴിയേ ആയാലും വേണ്ടില്ല….. ചോദിച്ച് നോക്കു….. കണ്ണന്‍ പറഞ്ഞു….

ശരി…. എന്നാല്‍ ഞാന്‍ പോവുകയാണ്…. ചിന്നു ഒരു ചിരിയോടെ പറഞ്ഞു….

ഹാ…. ശരി….. കണ്ണനും മറുപടി നല്‍കി….

പിന്നേയ് നാളെ ഇവിടെ ഉണ്ടാവണം കേട്ടോ…. ഞാനുണ്ടാവും എന്ന് വെച്ച് വരാതിരിക്കരുത്…..

ഹാ… നാളെ ഞാന്‍ ഇവിടെയുണ്ടാവും….. എന്തായാലും ഗ്രിഷ്മ നാളെ വന്ന് പറയു….. ആവശ്യം എന്‍റെയായിപോയില്ലേ…..

ചിന്നു തിരിഞ്ഞ് നടന്നു പോയി. കണ്ണന്‍ തിരിച്ച് ഗ്രൗണ്ടിലേക്ക് ഇറങ്ങി. ചിന്നു വളരെ സന്തോഷത്തിലായിരുന്നു. കണ്ണേട്ടന്‍ തന്നോട് കുറച്ച് നേരം സംസാരിച്ചു. സോറി പറയാന്‍ പറ്റി. തന്നെ തോളില്‍ തൊട്ട് ആശ്വസിപ്പിച്ചു…. ഇനി കണ്ണേട്ടന്‍റെ ജോലി. തന്നെ വേണ്ട എന്നു പറഞ്ഞാലും കണ്ണേട്ടന്‍ നന്നായി ജീവിക്കണം. അതിനിപ്പോ വേണ്ടത് ഒരു ജോലിയാണ്. തന്‍റെ കമ്പനിയില്‍ ജോലി ഒഴിവു ഉണ്ടാവുമോ ആവോ…. ഒരുപാട് ബ്രാഞ്ചുള്ളതല്ലേ….. ചിലപ്പോള്‍ എവിടെയെങ്കിലും ഒഴിവു ഉണ്ടാവും…. സി.ഇ.ഒ സാറിനോട് ചോദിക്കണം…. നല്ല മനുഷ്യനാണ്. തന്നോട് സ്നേഹവും വിശ്വാസവുമുണ്ട്. ഹാ…. എന്തായാലും വിളിച്ചു നോക്കണം…. ചിന്നു ഒരോന്ന് ചിന്തിച്ച് വിട്ടിലേത്തി. കുറച്ച് നേരം അമ്മയോടൊപ്പം അടുക്കളയില്‍ ചിലവഴിച്ചു. അമ്മയോട് ഇന്നലത്തെയും ഇന്നത്തെയും കാര്യം പറഞ്ഞിട്ടില്ല. പ്രതിക്ഷകള്‍ കൊടുക്കണ്ട…. എല്ലാം ഒത്തുവന്നാല്‍ പറയാം…. ഇല്ലെങ്കില്‍ ഇപ്പോ ഉള്ളത് പോലെ പോട്ടെ…..

പത്തുമണിയോടടുത്ത് ചിന്നു സി.ഇ.ഒ യെ വിളിച്ചു. റിംഗ് തീരും മുമ്പ് പതിവുപോലെ ബിസിയാക്കി. പിന്നെ ഒരു ടെക്സ്റ്റ് മേസേജും….

നൗ ഐയം ബിസി…. ഐ വില്‍ കോള്‍ യു ഇന്‍ ഇവനിംഗ്…. എനി എമര്‍ജേന്‍സി ടെക്സ്റ്റ് മീ…..

ചിന്നു പിന്നെ മെസേജയക്കാനോ വിളിക്കാനോ പോയില്ല. വൈകുന്നേരം വരെ കാത്തിരിക്കാന്‍ തിരുമാനിച്ചു. വൈകിട്ട് നാലുമണിയോടെ സി.ഇ.ഒ യുടെ കോള്‍ വന്നു.

ചിന്നു: ഗുഡ് ഇവനിംഗ് സര്‍….

സി.ഇ.ഒ: ഗുഡ് ഇവനിംഗ് ഗ്രിഷ്മ…. അമ്മയ്ക്ക് ഇപ്പോ സുഖമല്ലേ….

ചിന്നു: അതെ സാര്‍…. സുഖമായിരിക്കുന്നു….

സി.ഇ.ഒ: ഗുഡ്…. ഗ്രിഷ്മയുടെ ലീവ് തീരാറായില്ലേ…

ചിന്നു: ആയി സാര്‍…. ജസ്റ്റ് വണ്‍ വീക്കുകുടെ….

സി.ഇ.ഒ: കൊച്ചിയില്‍ വരാമെന്ന് ഉറപ്പ് തന്നിരുന്നു….

ചിന്നു: ഓര്‍മ്മയുണ്ട സാര്‍…. വരുന്നുണ്ട്

സി.ഇ.ഒ: ഒക്കെ…. എന്തായിരുന്നു എന്നെ വിളിക്കാന്‍ കാരണം…..

ചിന്നു: അത് സര്‍…. സാര്‍ എന്നെ ഒന്ന് ഹെല്‍പ് ചെയ്യണം….

സി.ഇ.ഒ: ലീവ് നീട്ടി തരുന്നത് ഒഴിച്ച് എനിക്ക് സാധിക്കുന്ന എന്തു ഹെല്‍പും ചോദിക്കാം….

ചിന്നു: സാര്‍…. ഇത് എന്‍റെ ഫ്രെണ്ടിന് വേണ്ടിയാണ്….

സി.ഇ.ഒ: ഒക്കെ…. ടെല്‍ മി….

Leave a Reply

Your email address will not be published. Required fields are marked *