മസോച്ചിസം 11 [Jon snow] [Climax]

Posted by

ഞാനും റോഷനും കൂടി അപ്പോൾ തന്നെ പുറത്തേക്ക് പോയി. ഞാനങ്ങളുടെ വീട്ടിൽ നിന്നും കുറച്ച് കിലോമീറ്റർ അകലെ ഞങ്ങൾ പോയി. നല്ല തിരക്കുള്ള ഒരു കടയുടെ മുന്നിൽ വച്ചിരിക്കുന്ന ഒരു കോയിൻ ബൂത്ത്‌ ഞങ്ങൾ കണ്ടു. ”

തിരക്കൊഴിഞ്ഞ ഒരു സമയം നോക്കി ഞങ്ങൾ അതിൽ നിന്നും അനിരുദ്ധനെ വിളിച്ചു.

റോഷൻ : ” ഹലോ ”

അനിരുദ്ധൻ : ” ഹലോ ആരാ ഇത് ”

റോഷൻ : ” നിന്റെ പ്രധാനപ്പെട്ട ഒരു ശത്രു ആണ് ”

അനിരുദ്ധൻ : ” ആരാടാ നീ ”

റോഷൻ : ” വെള്ളിയാഴ്ച നടത്താൻ വച്ചിരിക്കുന്ന പരിപാടി ഉണ്ടല്ലോ. അത് ഇന്ന് ആക്കാം. ഇന്ന് രാത്രി 12:00 മണിക്ക് ഒഴിഞ്ഞു കിടക്കുന്ന നിങ്ങളുടെ പഴയ വർക്ഷോപ്പിൽ വാ. ഞങ്ങൾ അവിടെ ഉണ്ടാകും. ധൈര്യം ഉണ്ടെങ്കിൽ നീ വാ. മൂന്നു വർഷം മുൻപത്തെ ഒരു കണക്ക് തീർക്കാം ”

റോഷൻ അപ്പോൾ തന്നെ ഫോൺ കട്ട് ചെയ്തു.

അനിരുദ്ധൻ വരുമോ ഇല്ലയോ എന്ന കാര്യം ഇനി ടോണി വിളിച്ച് അറിയിക്കും. ടോണിയുടെ ഫോണിന്റെ കാര്യത്തിൽ പേടി വേണ്ട. അത് അവന് ഞാൻ കൊടുത്തതാ. അത് ഒരു ഫേക്ക് അഡ്രെസ്സിൽ ഞാൻ ഒപ്പിച്ച സിം ആണ്. പോലിസ് അവനെ ചോദ്യം ചെയ്താലും ആ ഫോൺ അവൻ മാറ്റിക്കഴിഞ്ഞാൽ അങ്ങനെ ഒരു ഫോൺ അവൻ ഉപയോഗിച്ചു എന്നതിന് ഒരു തെളിവുമില്ല. പിന്നെ എന്റെ ഫോൺ പരിശോധിക്കണം. പ്രത്യക്ഷത്തിൽ ഞങ്ങളുടെ നേർക്ക് സംശയം വരാൻ ഒരു കാരണവും ഇല്ലാത്ത സ്ഥിതിക്ക് അതുണ്ടാവില്ല ”

ഞങ്ങൾ തിരികെ വീട്ടിൽ പോന്നു.

സാജൻ : ” എന്തായി ”

റോഷൻ : ” ഏറ്റു എന്ന് തോന്നുന്നു ”

അൽപ സമയം കഴിഞ്ഞപ്പോൾ ടോണിയുടെ ഫോൺ വന്നു.

ഞാൻ : ” ഹലോ ”

ടോണി : ” മാഡം… നിങ്ങളുടെ പ്ലാൻ ഏറ്റു. മുതലാളി ഇപ്പൊ മാർട്ടിനെയും ആളുകളെയും വിളിച്ചു. ഇന്ന് രാത്രി വർക്ഷോപ്പിൽ വരാൻ ആണ് പ്ലാൻ. മുതലാളിയെ വിളിച്ചു ഭീഷണിപ്പെടുത്താൻ ഒരുത്തനും ധൈര്യം പാടില്ല എന്ന് പറഞ്ഞ് പുള്ളി ഉറഞ്ഞു തുള്ളി നിൽപ്പാ ”

ഞാൻ : ” നീ ആ എരിതീയിൽ ഇച്ചിരി എണ്ണ ഒഴിചേക്ക് ”

ഞാൻ ഫോൺ കട്ട് ചെയ്തു. എന്നിട്ട് അനിരുദ്ധന്റെ വീട്ടിൽ ഘടിപ്പിച്ചിരിക്കുന്ന റെക്കോർഡിങ് ഡിവൈസ് എന്റെ കമ്പ്യൂറ്ററിൽ ഓണാക്കി.

അവിടെ അനിരുദ്ധനും മാർട്ടിനും കൂടി നടത്തുന്ന ചർച്ച ഞങ്ങൾ കേട്ടു.

അനിരുദ്ധൻ : ” മാർട്ടിനെ. നമ്മളുടെ പ്ലാൻ ഒക്കെ അവർ അറിയുന്നുണ്ടോ എന്ന് സംശയം ”

മാർട്ടിൻ : ” മുതലാളി അതിന് ഒരു വഴിയുമില്ല. ഞങ്ങൾ രണ്ട് പേരെ അവരുടെ വീടിന് മുന്നിൽ നിർത്തിയിട്ടുണ്ട് നോക്കാൻ ”

അത് കേട്ട് ഞങ്ങൾ ഒന്ന് ഞെട്ടി.

മാർട്ടിൻ : ” അവരു മിനിഞ്ഞാന്ന് എങ്ങോട്ടോ ട്രിപ്പ് പോയിട്ട് ഇന്ന് രാവിലെ വന്നു കേറിയിട്ടേ ഒള്ളു. പിന്നെ ഒന്ന് പുറത്ത് പോയി. ”

അനിരുദ്ധൻ : ” അപ്പോൾ അവർ തന്നെ പുറത്ത് പോയിട്ടാണ് എന്നെ വിളിച്ചത് ”

മാർട്ടിൻ : ” ഏയ് ഇത് വേറെ ആരോ ആണ് ”

Leave a Reply

Your email address will not be published. Required fields are marked *